എല്‍ജിയ്ക്ക് പുതിയ ആശയങ്ങള്‍ നല്‍കൂ; 15 ലക്ഷം രൂപ നേടൂ

Posted By: Staff

എല്‍ജിയ്ക്ക് പുതിയ ആശയങ്ങള്‍ നല്‍കൂ; 15 ലക്ഷം രൂപ നേടൂ

ഒരു ആശയം മതി നിങ്ങളുടെ ജീവിതം മാറ്റിമറിക്കാന്‍ എന്ന് കേട്ടിട്ടില്ലേ? എല്‍ജി അത്തരമൊരു അവസരം നല്‍കുകയാണ്. സ്മാര്‍ട്‌ഫോണ്‍ ഐഡിയ ക്യാമ്പ് എന്ന

പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് ആകെ 15 ലക്ഷം രൂപ വിലമതിക്കുന്ന സമ്മാനങ്ങളാണ് ലഭിക്കുക. ഓണ്‍ലൈനിലാണ് മത്സരം.

ഫോണ്‍ ഡിസൈന്‍, ആപ്ലിക്കേഷന്‍, സേവനങ്ങള്‍, യൂസര്‍ ഇന്റര്‍ഫേസ് എന്നിവ സംബന്ധിച്ച പുതിയ ആശയങ്ങള്‍ എല്‍ജിയുമാണ് പങ്കുവെക്കുന്നവര്‍ക്കാണ്  സമ്മാനത്തിന് അര്‍ഹതയുള്ളത്. മാത്രമല്ല, ഭാവിയില്‍ ഇറക്കാന്‍ പോകുന്ന സ്മാര്‍ട്‌ഫോണുകളില്‍ ഈ സൗകര്യങ്ങള്‍ കമ്പനി ഉള്‍പ്പെടുത്തും.

ഓഗസ്റ്റ് 1ന് ആരംഭിച്ച ക്യാംപെയിന്‍ സെപ്തംബര്‍ 15 വരെ നീണ്ടുനില്‍ക്കും. അതു വരെ നിങ്ങളുടെ ആശയങ്ങള്‍ എല്‍ജിയെ അറിയിക്കാന്‍ സമയം ഉണ്ടെന്നര്‍ത്ഥം. www.lg.com/in/smartphoneideacamp.jsp എന്ന വെബ്‌സൈറ്റിലാണ് ആശയങ്ങള്‍ സമര്‍പ്പിക്കേണ്ടത്. ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കാണ് മത്സരത്തില്‍ പങ്കെടുക്കാന്‍ അര്‍ഹത.

''ജനങ്ങളുടെ ആവശ്യങ്ങള്‍ എന്തെന്ന് മനസ്സിലാക്കുകയാണ് ഈ മത്സരത്തിലൂടെ എല്‍ജി ഉദ്ദേശിക്കുന്നത്. മൊബൈല്‍ ഫോണ്‍ പോലെ കാലത്തിനനുസരിച്ച് മാറുന്ന ഉത്പന്നങ്ങളെക്കുറിച്ച് ഉപയോക്താക്കള്‍ക്ക് ചില സങ്കല്പങ്ങള്‍ ഉണ്ടാകും. അതിനെ യാഥാര്‍ത്ഥ്യമാക്കുകയാണ് ഈ ക്യാമ്പ് ഉദ്ദേശിക്കുന്ന''തെന്ന് എല്‍ജി ഇന്ത്യയുടെ മൊബൈല്‍ കമ്മ്യൂണിക്കേഷന്‍ ബിസിനസ് ഹെഡ് സഞ്ജയ് മഹേശ്വരി പറഞ്ഞു.

മത്സരത്തിന്റെ ആദ്യഘട്ടത്തില്‍ 40 എന്‍ട്രികള്‍ തെരഞ്ഞെടുക്കും. തെരഞ്ഞെടുത്ത എന്‍ട്രികള്‍ക്ക് എല്‍ജി ഓപ്റ്റിമസ് സ്മാര്‍ട്‌ഫോണ്‍ സമ്മാനമായി ലഭിക്കും. പിന്നീട് രണ്ടാം ഘട്ടത്തില്‍ ഡല്‍ഹിയില്‍ നടക്കുന്ന ത്രിദിന ശില്പശാലയില്‍ പങ്കെടുക്കാനും അവസരമുണ്ട്. ഇതില്‍ നിന്നാണ് വിജയികളെ തെരഞ്ഞെടുക്കുക. കൂടുതല്‍ വിശദാംശങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot