നിങ്ങളുടെ ജീവിതം എളുപ്പമാക്കുന്ന ഗൂഗിള്‍ തിരയല്‍ "സൂത്രങ്ങള്‍"..!

Written By:

നിങ്ങള്‍ ഗൂഗിളില്‍ തിരയുന്ന സമയം ലാഭിക്കുന്നതിന് ആഗ്രഹിക്കുന്നുണ്ടോ? അല്ലെങ്കില്‍ നിങ്ങളുടെ ജീവിതം കൂടുതല്‍ ലഘൂരിക്കുന്നതിന് ആഗ്രഹിക്കുന്നുണ്ടോ? ഗൂഗിളിന്റെ തിരയല്‍ ബാറില്‍ നിന്ന് ഇതിനുളള ഉത്തരം ചില ലളിതമായ സൂത്രങ്ങളിലൂടെ നിങ്ങള്‍ക്ക് സ്വായത്തമാക്കാവുന്നതാണ്.

ഫേസ്ബുക്കിലെ പോസ്റ്റുകള്‍ നോക്കി ഒരാളുടെ സ്വഭാവം മനസ്സിലാക്കൂ...!

പ്രത്യേകിച്ച് ഒരു ആപിന്റെയോ, പ്ലഗ് ഇന്നിന്റെയോ സഹായം കൂടാതെ തന്നെ നിങ്ങള്‍ക്ക് ഗൂഗിള്‍ തിരയല്‍ ബാറില്‍ നിന്ന് നിത്യ ജീവിതത്തില്‍ പ്രയോജനപ്പെടുന്ന വിവരങ്ങള്‍ കൈപ്പിടിയിലാക്കുന്നത് എങ്ങനെയാണെന്ന് അറിയുന്നതിനായി സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഗൂഗിള്‍

weather എന്ന് ടൈപ്പ് ചെയ്തതിന് ശേഷം നിങ്ങള്‍ക്ക് കാലാവസ്ഥ അറിയേണ്ട സ്ഥലം നല്‍കി, നിങ്ങള്‍ക്ക് ഏത് സ്ഥലത്തിന്റെയും കാലാവസ്ഥ ഉടനെ അറിയാവുന്നതാണ്.

 

ഗൂഗിള്‍

നിങ്ങള്‍ കഴിക്കാന്‍ ആഗ്രഹിക്കുന്ന ഭക്ഷണങ്ങളെ vs എന്ന് വേര്‍തിരിച്ച് ഗൂഗിള്‍ തിരയലില്‍ നല്‍കി ആ ഭക്ഷണങ്ങളുടെ കലോറികള്‍, കാര്‍ബോഹൈഡ്രേറ്റ് തുടങ്ങിയ സമഗ്ര വിവരങ്ങള്‍ അറിയാവുന്നതാണ്.

 

ഗൂഗിള്‍

set timer എന്ന് ടൈപ്പ് ചെയ്ത് നിങ്ങള്‍ ആഗ്രഹിക്കുന്ന സമയത്തിനുളള ടൈമര്‍ ക്രമീകരിക്കാവുന്നതാണ്.

 

ഗൂഗിള്‍

നിങ്ങള്‍ ഇഷ്ടപ്പെടുന്ന ടിവി പ്രോഗ്രാമിന്റെ പേര് ടൈപ്പ് ചെയ്ത് ശേഷം episodes എന്ന് നല്‍കി, നിങ്ങള്‍ക്ക് ആ ടിവി പ്രോഗ്രാമിനെ സംബന്ധിച്ച സമഗ്ര വിവരങ്ങള്‍ അറിയാവുന്നതാണ്.

 

ഗൂഗിള്‍

tip calculator എന്ന് ടൈപ്പ് ചെയ്ത് നിങ്ങള്‍ക്ക് റെസ്‌റ്റോറന്റില്‍ കൊടുക്കാവുന്ന ടിപ് എത്രയാണെന്ന് കണക്കാക്കാവുന്നതാണ്.

 

ഗൂഗിള്‍

sunrise എന്ന ടൈപ് ചെയ്ത ശേഷം സ്ഥലത്തിന്റെ പേര് നല്‍കി, നിങ്ങള്‍ക്ക് ഏത് സ്ഥലത്തേയും സൂര്യോദയം എപ്പോഴായാരിക്കും എന്ന് അറിയാവുന്നതാണ്.

 

ഗൂഗിള്‍

ഇതേ മാതൃകയില്‍ തന്നെ നിങ്ങള്‍ക്ക് സൂര്യാസ്തമയവും കണ്ടെത്താവുന്നതാണ്.

 

ഗൂഗിള്‍

translate എന്ന് ടൈപ്പ് ചെയ്ത് വാചകം നല്‍കി നിങ്ങള്‍ക്ക് ഒരു ഭാഷയില്‍ നിന്ന് മറ്റൊരു ഭാഷയിലേക്ക് മൊഴിമാറ്റം നടത്താവുന്നതാണ്.

 

ഗൂഗിള്‍

നിങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്ന സിനിമയുടെ പേരും തുടര്‍ന്ന് സ്ഥലവും നല്‍കി, നിങ്ങള്‍ക്ക് പ്രദര്‍ശനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ അറിയാവുന്നതാണ്.

 

ഗൂഗിള്‍

ഏതെങ്കിലും വിശേഷങ്ങള്‍ എന്നാണ് എന്ന് അറിയുന്നതിനായി ഗൂഗിള്‍ തിരയല്‍ നിങ്ങളെ സഹായിക്കുന്നതാണ്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Life-Changing Google Search Hacks.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot