അടുത്ത ഐഫോണിന്റെ സാധ്യതയുളള 10 സവിശേഷതകള്‍...!

Written By:

ഈ സാമ്പത്തിക വര്‍ഷത്തിന്റെ ഒരു പാദം കൂടി കഴിഞ്ഞാല്‍ പുതിയ ഐഫോണ്‍ അവതരിപ്പിക്കപ്പെടുമെന്നാണ് കരുതുന്നത്. എന്നാല്‍ ഇപ്പോള്‍ തന്നെ പുതിയ ഐഫോണിനെക്കുറിച്ചുളള ഊഹങ്ങളും, വിശകലനങ്ങളും ധാരാളമായി എത്തി തുടങ്ങിയിരിക്കുകയാണ്.

ജോബ്‌സിന്റെയും, വോസ്‌നെയിക്കിന്റെയും, ആപ്പിളിന്റെയും ആദ്യ കാല രൂപം ഇതാ...!

പുതിയ ഐഫോണില്‍ ഉണ്ടാകാനിടയുളള സവിശേഷതകള്‍ എന്തൊക്കെയായരിക്കുമൈന്നാണ് ഇവിടെ പട്ടികപ്പെടുത്തുന്നത്. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

അടുത്ത ഐഫോണിന്റെ സാധ്യതയുളള 10 സവിശേഷതകള്‍...!

നിലവിലെ ഗോള്‍ഡ്, സില്‍വര്‍, സ്‌പേസ് ഗ്രേ പതിപ്പുകള്‍ കൂടാതെ പുതിയ റോസ് ഗോള്‍ഡ് നിറ വ്യതിയാനം കൂടി ആപ്പിള്‍ അവതരിപ്പിക്കുമെന്ന് കരുതുന്നു.

അടുത്ത ഐഫോണിന്റെ സാധ്യതയുളള 10 സവിശേഷതകള്‍...!

നിലവിലെ 8എംപി ക്യാമറയില്‍ നിന്ന് 12എംപി ക്യാമറയിലേക്ക് മാറാന്‍ സാധ്യത കൂടുതലാണ്.

അടുത്ത ഐഫോണിന്റെ സാധ്യതയുളള 10 സവിശേഷതകള്‍...!

ശബ്ദ ഗുണ നിലവാരം മെച്ചപ്പെടുത്തുന്നതിനായി ഐഫോണിന്റെ സ്പീക്കറിന്റെ സമീപമായി പുതിയ ഒരു മൈക്രോഫോണ്‍ കൂടി ഉള്‍പ്പെടുത്തും.

അടുത്ത ഐഫോണിന്റെ സാധ്യതയുളള 10 സവിശേഷതകള്‍...!

2ജിബി റാമോട് കൂടിയ പരിഷ്‌ക്കരിച്ച ആപ്പിള്‍ എ9 പ്രൊസസ്സര്‍ ആയിരിക്കും പുതിയ ഐഫോണിന്റേതെന്ന് കരുതപ്പെടുന്നു.

അടുത്ത ഐഫോണിന്റെ സാധ്യതയുളള 10 സവിശേഷതകള്‍...!

പുറം ചട്ട വ്യത്യസ്തമായ ഘടകങ്ങള്‍ കൊണ്ട് തീര്‍ക്കുന്നതിനും, ഉളളിലെ മെക്കാനിക്കല്‍ ഡിസൈനില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനും സാധ്യത ഏറെയാണ്. ഐഫോണ്‍ വളയുന്നു എന്ന പരാതിക്ക് ഈ മാറ്റങ്ങള്‍ കൊണ്ട് പരിഹാരമാകും.

അടുത്ത ഐഫോണിന്റെ സാധ്യതയുളള 10 സവിശേഷതകള്‍...!

ഫോണ്‍ താഴെ വീഴുമ്പോളുളള പരാതികള്‍ പരിഹരിക്കപ്പെട്ടാല്‍, ആപ്പിള്‍ സഫെയര്‍ ഗ്ലാസ്സോട് കൂടിയ 5.5ഇഞ്ചിന്റെ കുറച്ച് ഐഫോണുകള്‍ കൂടി അവതരിപ്പിക്കുമെന്ന് കരുതപ്പെടുന്നു.

അടുത്ത ഐഫോണിന്റെ സാധ്യതയുളള 10 സവിശേഷതകള്‍...!

ആംഗ്യം കൊണ്ട് ഫോണ്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുന്ന കൂടുതല്‍ സവിശേഷതകള്‍ അടുത്ത ഐഒഎസ് പതിപ്പില്‍ ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.

അടുത്ത ഐഫോണിന്റെ സാധ്യതയുളള 10 സവിശേഷതകള്‍...!

സ്‌ക്രീനില്‍ ചെറുതായി ടാപ് ചെയ്യുന്നതും, ദീര്‍ഘമായി അമര്‍ത്തി പിടിക്കുന്നതും തമ്മിലുളള വ്യത്യാസം മനസ്സിലാക്കുന്ന ഫോഴ്‌സ് ടച്ച് സവിശേഷത പുതിയ ഐഫോണില്‍ ഉണ്ടാകും.

അടുത്ത ഐഫോണിന്റെ സാധ്യതയുളള 10 സവിശേഷതകള്‍...!

ആപ്പിളിന്റെ സുരക്ഷിത മൊബൈല്‍ പേമെന്റ് സംവിധാനമായ ആപ്പിള്‍ പേ പ്രോല്‍സാഹിപ്പിക്കുന്നതിനായി ടച്ച് ഐഡി സവിശേഷത മെച്ചപ്പെടുത്തുന്നതാണ്.

അടുത്ത ഐഫോണിന്റെ സാധ്യതയുളള 10 സവിശേഷതകള്‍...!

നിലവിലെ 4.7ഇഞ്ച്, 5.5ഇഞ്ച് സ്‌ക്രീന്‍ വലിപ്പങ്ങള്‍ നിലനിര്‍ത്തുമെന്നാണ് കരുതപ്പെടുന്നത്. 4ഇഞ്ചിന്റെ ഐഫോണ്‍ ആപ്പിള്‍ അവതരിപ്പിക്കാന്‍ ഇടയില്ല.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
likely features of next iPhone.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot