വാലന്റയിന്‍സ് ഡേയില്‍ ഹോണര്‍ 7Xന്റെ ചുവന്ന വേരിയന്റ് എത്തുന്നു

Posted By: Samuel P Mohan

ലോക പ്രശസ്ഥമായ ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഹുവായി വാലന്റയിന്‍സ് ഡേയില്‍ ചുവന്ന വേരിയന്റിലെ സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിക്കുന്നു. ഹോണര്‍ സീരീസിലെ ജനപ്രീയ മോഡലായ എക്‌സ് കുടുബത്തിലെ ഹോണര്‍ 7Xന്റെ ചുവന്ന വേരിയന്റാണ് എത്തുന്നത്.

വാലന്റയിന്‍സ് ഡേയില്‍ ഹോണര്‍ 7Xന്റെ ചുവന്ന വേരിയന്റ് എത്തുന്നു

ഹോണര്‍ 7X ചുവന്ന വേരിയന്റിന്റെ പ്രത്യേകതകള്‍

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഡിസ്‌പ്ലേ/ സ്‌റ്റോറേജ്

ഹോണര്‍ 7Xന്റെ പ്രത്യേകതകളില്‍ മെറ്റല്‍ യൂണിബോഡി, 5.5 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് (2160X1080 പിക്‌സല്‍) റിസൊല്യൂഷന്‍ അടങ്ങിയ 18:9 ആസ്‌പെക്ട് റേഷ്യോ ആണ്. 4ജിബി റാമില്‍ 32ജിബി/ 64ജിബി സ്‌റ്റോറേജ് വേരിയന്റില്‍ എത്തുന്നു.

ഓപ്പറേറ്റിങ്ങ് സിസ്റ്റം/ ബാറ്ററി

സ്മാര്‍ട്ട്‌ഫോണ്‍ ആന്‍ഡ്രോയിഡ് 7.1 നൗഗട്ട് ഓപ്പറേറ്റിങ്ങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്നു. ഹുവാവേ എമോഷന്‍ യുഐ 5.1 (ഇഎംയുഐ) യൂസര്‍ ഇന്റര്‍ഫേസും ഉണ്ട്. 3340എംഎഎച്ച് നോണ്‍ റിമൂവബിള്‍ ബാറ്ററിയില്‍ 21 മണിക്കൂര്‍ ടോക്ടൈമും വാഗ്ദാനം ചെയ്യുന്നു.

മൈക്രോമാക്‌സ് ഭാരത് 5 പ്ലസ് 5000എംഎഎച്ച് ബാറ്ററില്‍ എത്തുന്നു

ക്യാമറ/ കണക്ടിവിറ്റികള്‍

എല്‍ഇഡി ഫ്‌ളാഷോടു കൂടിയ പ്രൈമറി സെന്‍സറും PDAF ഉും 2 മെഗാപിക്‌സല്‍ സെന്‍സറും ഉള്‍പ്പെടുന്ന ഡ്യുവല്‍ റിയര്‍ ക്യാമറ സെറ്റപ്പുമാണ് സ്മാര്‍ട്ട്‌ഫോണിന്. മുന്‍ വശത്ത് സെല്‍ഫിക്കും വീഡിയോ കോളുകള്‍ക്കുമായി 8 മെഗാപിക്‌സല്‍ ക്യാമറയുമുണ്ട്. എല്‍ഇഡി ഫ്‌ളാഷും വിരലടയാള സ്‌കാനറും ക്യാമറയുടെ സജ്ജീകരണത്തിന് തൊട്ട് താഴെയായി ഉണ്ട്.

കണക്ടിവിറ്റികള്‍/ വില

4ജി വോള്‍ട്ട്, വൈഫൈ, ബ്ലൂട്ടൂത്ത് 4.1, ജിപിഎസ് എന്നിവ ഫോണ്‍ കണക്ടിവിറ്റികളാണ്.

32ജിബി സ്‌റ്റോറേജ് വേരിയന്റിന് 12,999 രൂപയാണ് വില. 64ജിബി സ്‌റ്റോറേജ് വേരിയന്റിന് 15,999 രൂപ. ആമസോണില്‍ മാത്രമായിരിക്കും ചുവന്ന വേരിയന്റ് ലഭ്യമാകുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
The first 100 customers who purchase the limited edition Honor 7X Red, will receive a Red co-branded Honor-Monster AM15 headphones as a special gift.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot