Home
News

ആൻഡ്രോയിഡ് P ബീറ്റ സപ്പോർട്ട് ചെയ്യുന്ന ഫോണുകളുടെ ലിസ്റ്റ് ഇതാ..

By Shafik

ഏറെ കാത്തിരിപ്പുകൾക്കൊടുവിൽ ഇന്നലെ നടന്ന ഗൂഗിൾ I/O മീറ്റ് 2018ലാണ് ആൻഡ്രോയിഡ് പി അവതരിപ്പിച്ചിരിക്കുന്നത്. ഈയടുത്ത വർഷങ്ങളിലായി ഇറങ്ങിയ ആൻഡ്രോയ്ഡ് വേർഷനുകളുമായി താരതമ്യം ചെയ്യുമ്പോൾ ഏറെ വ്യത്യസ്തമായി നിരവധി സൗകര്യങ്ങളോടും കൂടിയാണ് ഈ വേർഷൻ എത്തിയിരിക്കുന്നത്. ആൻഡ്രോയിഡ് പി ബീറ്റാ വേർഷൻ മാത്രമാണ് ഇപ്പോൾ ലഭ്യമായിട്ടുള്ളത്. ഒറിജിനൽ വേർഷൻ മാസങ്ങൾക്കുളിൽ തന്നെ ലഭ്യമായിത്തുടങ്ങും.

ആൻഡ്രോയിഡ് P ബീറ്റ സപ്പോർട്ട് ചെയ്യുന്ന ഫോണുകളുടെ ലിസ്റ്റ് ഇതാ..

അപ്ലിക്കേഷനുകൾ മാറ്റുന്നത് പോലുള്ള പ്രധാന കാര്യങ്ങളെല്ലാം ഐഫോൺ എക്സിലെ പോലുള്ള ആംഗ്യങ്ങളിലൂടെ പൂർത്തിയാക്കാൻ പറ്റുന്ന പുത്തൻ നാവിഗേഷൻ സൗകര്യം അടക്കം നിരവധി പ്രത്യേകതകളോട് കൂടിയാണ് ആൻഡ്രോയിഡ് പി എത്തിയിരിക്കുന്നത്. ഗസ്റ്ററുകൾ ആയിരിക്കും ഇനിമുതൽ നാവിഗേഷൻ ചെയ്യുന്നതിനുള്ള പ്രധാന മാർഗ്ഗം. ഒപ്പം നിങ്ങളുടെ ഉപകരണത്തിൽ എത്ര സമയം ചെലവഴിക്കുന്നു, അപ്ലിക്കേഷനുകൾ ചെലവഴിക്കുന്ന സമയം ഉൾപ്പെടെ, എത്ര തവണ നിങ്ങളുടെ ഫോൺ അൺലോക്കുചെയ്തു, നിങ്ങൾക്ക് എത്ര തവണ അറിയിപ്പുകൾ ലഭിച്ചുവെന്നും വ്യക്തമായി കാണിക്കാൻ ഒരു പുതിയ ഡാഷ്ബോർഡ് ഉണ്ട്. നിങ്ങൾക്ക് ആവശ്യമുള്ള സമയ പരിധികൾ ഏത് സമയത്തും നിങ്ങളുടെ ഫോണിൽ കണ്ടുകൊണ്ടേയിരിക്കാം.

ഇവകൂടാതെ ഒട്ടനവധി മറ്റു സവിശേഷതകളോടും കൂടിയാണ് ആൻഡ്രോയിഡ് പി എത്തുന്നത്. ആൻഡ്രോയ്ഡ് പി എത്താൻ അല്പം വൈകുമെങ്കിലും ഗൂഗിൾ, എസൻഷ്യൽ, സോണി, നോക്കിയ, ഷവോമി തുടങ്ങിയ സ്മാർട്ട്ഫോണുകൾക്കായി ഒരു പൊതു ബീറ്റ ഇന്നലെ മുതൽ ലഭ്യമാണ്. ആൻഡ്രോയിഡ് പി ബീറ്റാ വേർഷൻ ലഭ്യമായ ഫോണുകൾ ഏതൊക്കയാണെന്ന് പരിചയപ്പെടുത്തുകയാണ് ഇവിടെ.

Google Pixel 2

Google Pixel 2 XL

Google Pixel

Google Pixel XL

Essential Phone

Nokia 7 plus

Oppo R15 Pro

Sony Xperia XZ2

Vivo X21UD

Vivo X21

Xiaomi Mi Mix 2S

ഈ മോഡലുകൾക്കാണ് നിലവിൽ ബീറ്റാ വേർഷൻ ലഭ്യമായിട്ടുള്ളത്. ഇവ കൂടാതെ മറ്റു ചില ആൻഡ്രോയിഡ് ഫോണുകൾക്ക് കൂടെ ഉടൻ ലഭ്യമാകും എന്ന് പ്രതീക്ഷിക്കാം. വൺപ്ലസ് 6 പോലെയുള്ള ഫോണുകൾക്ക് ഇറങ്ങുന്നതോടെ തന്നെ ബീറ്റാ വേർഷൻ ലഭ്യമാകും എന്നും പ്രതീക്ഷിക്കാം.

More from GizBot

Best Mobiles in India

English summary
Here’s the List of Devices Compatible with Android P Beta.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X