ഇന്ത്യയില്‍ സൗജന്യ വൈഫൈ സൗകര്യം നല്‍കുന്ന നഗരങ്ങള്‍...!

Written By:

ഇന്ത്യന്‍ സര്‍ക്കാര്‍ ഡിജിറ്റല്‍ ഇന്ത്യ പദ്ധതി വളരെ വേഗത്തില്‍ വികസിപ്പിക്കുന്നതിന്റെയും, ഇന്റര്‍നെറ്റ് എല്ലാ പൗരന്മാര്‍ക്കും യാതൊരു തടസ്സങ്ങളില്ലാതെയും ലഭ്യമാക്കുന്നതിന്റെ തീവ്ര പരിശ്രമത്തിലുമാണ്. വിദ്യഭ്യാസവും, സംസാരിക്കുന്നതിനുളള സ്വാതന്ത്ര്യവും എന്ന പോലെ ഇന്റര്‍നെറ്റും അടിസ്ഥാന അവകാശമാക്കി മാറ്റുന്നതിനുളള ചര്‍ച്ചകള്‍ ഇപ്പോള്‍ പുരോഗമിക്കുകയാണ്.

ഫേസ്ബുക്കില്‍ ജോലി ചെയ്യുന്നതിനുളള 10 അസ്വസ്ഥകരമായ കാര്യങ്ങള്‍....!

ഇന്ത്യയില്‍ നിലവില്‍ സൗജന്യമായി പബ്ലിക്ക് വൈഫൈ ലഭിക്കുന്ന സ്ഥലങ്ങളെ അടയാളപ്പെടുത്തുകയാണ് ഇവിടെ. പ്രധാനമായും ഈ പട്ടികയില്‍ വരുന്നത് ഡല്‍ഹി, ബ്ലാംഗ്ലൂര്‍, മുംബൈ എന്നീ നഗരങ്ങളിലെ സൗജന്യ വൈഫൈ ലഭിക്കുന്ന സ്ഥലങ്ങളാണ്. സ്ലൈഡറിലൂടെ നീങ്ങുക.

ആപ്പിള്‍ വാച്ചുകള്‍ അടക്കമുളള സ്മാര്‍ട്ട്‌വാച്ചുകള്‍ സുരക്ഷിതമല്ലെന്ന്...!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

എംജി റോഡിലും, ബ്രിഗേഡ് റോഡിലും നിലവില്‍ സൗജന്യ വൈഫൈ സോണ്‍ നിലവില്‍ ലഭ്യമാണ്.

 

ശാന്തി നഗര്‍, യശ്വന്ത്പുര്‍ ബസ് സ്‌റ്റേഷനുകളിലും സൗജന്യ വൈഫൈ നല്‍കപ്പെടുന്നു.

 

കൊറമംഗള ബസ് സ്റ്റേഷനിലും, സിഎംഎച്ച് റോഡിലും വൈഫൈ സൗകര്യം ഒരുക്കിയിരിക്കുന്നു.

 

ഇന്ദിരാനഗറില്‍ ഉപയോക്താക്കള്‍ക്ക് സൗജന്യ വൈഫൈ ആസ്വദിക്കാവുന്നതാണ്.

 

ഉടന്‍ തന്നെ ബാംഗ്ലൂര്‍ നഗരം അപ്പാടെ സൗജന്യ വൈഫൈ സൗകര്യം ലഭ്യമാക്കാനുളള ഒരുക്കത്തിലാണ് അധികൃതര്‍.

 

ശിവാജി പാര്‍ക്കില്‍ സൗജന്യ വൈഫൈ ലഭ്യമാണ്.

 

മുംബൈ മെട്രോ ട്രയിനിലും സ്‌റ്റേഷനുകളിലും സൗജന്യ വൈഫൈ അനുവദിച്ചിരിക്കുന്നു.

 

നവി മുംബൈ, മുംബൈ സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് ബസുകള്‍ എന്നിവയില്‍ ഉടന്‍ വൈഫൈ സൗജന്യമായി നല്‍കുന്നതിനുളള തയ്യാറെടുപ്പിലാണ് അധികൃതര്‍.

 

ഖാന്‍ മാര്‍ക്കറ്റിലും, കൊണൊട്ട് പ്ലേസിലും സൗജന്യ വൈഫൈ ആസ്വദിക്കാവുന്നതാണ്.

 

കൊണൊട്ട് പ്ലേസ് മുഴുവനായും, കരൊള്‍ ബാഗ് മാര്‍ക്കറ്റിലും ഉടന്‍ വൈഫൈ സൗകര്യം സൗജന്യമായി എത്തിക്കാനുളള ഒരുക്കത്തിലാണ് അധികൃതര്‍.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
List Of Free Public Wifi Access Zones & Hotspots In India.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot