18 കോടി മുടക്കാന്‍ തയാറാണോ? ആപ്പിള്‍ സി.ഇ.ഒയുടെ അയല്‍ക്കാരനാവാം

Posted By:

യു.എസില്‍ ഒരു വീടാണ് ഇപ്പോള്‍ താരം. കാശുള്ളവരെല്ലാം ഈ വീടു വാങ്ങാനായി ഓടുകയാണ്. നാല് ബെഡ്‌റൂമും മനോഹരമായ ഡിസൈനുമുള്ള ഈ വീടിനെ പക്ഷെ പ്രശസ്തമാക്കുന്നത് അതൊന്നുമല്ല, വേലിക്കപ്പുറം ആപ്പിള്‍ സി.ഇ.ഒ ടിംകുക്കിനെ വസതിയാണ് എന്നതുതന്നെ.

ഗൂഗിള്‍ വെന്‍ച്വേഴ്‌സിന്റെ മാനേജിംഗ് പാര്‍ടണറായ ബില്‍ മാരിസിന്റെതാണ് പാലോ ആള്‍ടോയിലുള്ള ഈ വീട്. 2012-ല്‍ അദ്ദേഹം മൗണ്ടെയ്ന്‍ വ്യൂവിലുള്ള വസതിയിലേക്ക് താമസം മാറി. ഇപ്പോള്‍ ഈ വീട് വില്‍പനയ്ക്ക് വച്ചിരിക്കുകയാണ്. 2.85 മില്ല്യന്‍ ഡോളറാണ് വില പറഞ്ഞിരിക്കുന്നത്. അതായത് ഏകദേശം 17 കോടിയിലധികം രൂപ.

ഈ വീടിനു തൊട്ടടുത്തുതന്നെയാണ് ടിം കുക്കിന്റെ വസതിയും. 2010-ല്‍ 1.9 മില്ല്യന്‍ ഡോളറിനാണ് അദ്ദേഹം വാങ്ങിയത്. എന്തായാലും ബില്‍ മാരിസിന്റെ 17 കോടി വിലവരുന്ന ഈ വീട് ഒന്നു കണ്ടുനോക്കു.

18 കോടി മുടക്കാന്‍ തയാറാണോ? ആപ്പിള്‍ സി.ഇ.ഒയുടെ അയല്‍ക്കാരനാവാം

Read more about:

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot