തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി; വോട്ടര്‍ പട്ടികയില്‍ പേരുണ്ടോയെന്ന് അറിയണ്ടേ ...?

|

2019 ലോക്‌സഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കുകയാണ്.ഏതു സമയവും തെരഞ്ഞെടുപ്പ് പ്രഖ്യാപനമുണ്ടാകും. എന്നാല്‍ അതിനു മുന്‍പൊരു പ്രധാനപ്പെട്ട കാര്യമുണ്ട്. വോട്ടു ചെയ്യാന്‍ ഇലക്ഷന്‍ ഐ.ഡി കാര്‍ഡിനൊപ്പം വോട്ടേഴ്‌സ് പട്ടികയില്‍ നിങ്ങളുടെ പേരുണ്ടോയെന്ന് നോക്കണ്ടേ ? ഇതെങ്ങനെ പരിശോധിക്കുമെന്ന് അറിയണോ ? തീര്‍ത്തും ഓണ്‍ലൈനിലൂടെ പരിശോധിക്കാന്‍ കഴിയും. ഇതു വിവരിക്കാനാണ് ഈ എഴുത്ത്. തുടര്‍ന്നു വായിക്കൂ.

 

നാഷണല്‍ വോട്ടേഴ്‌സ് സര്‍വീസ് പോര്‍ട്ടല്‍

നാഷണല്‍ വോട്ടേഴ്‌സ് സര്‍വീസ് പോര്‍ട്ടല്‍

വോട്ടേഴ്‌സ് പട്ടികയില്‍ പേരുണ്ടോയെന്ന് പരിശോധിക്കാന്‍ ആദ്യം ചെയ്യേണ്ട കാര്യം നാഷണല്‍ വോട്ടേഴ്‌സ് സര്‍വീസ് പോര്‍ട്ടലായ ww.nvsp.in ല്‍ കയറുക എന്നതാണ്.

ഇലക്ടറല്‍ റോള്‍

ഇലക്ടറല്‍ റോള്‍

വെബ്‌സൈറ്റില്‍ കയറിയാല്‍ മുകളില്‍ ഇടതുഭാഗത്തായി സെര്‍ച്ച് ഓപ്ഷന്‍ കാണാന്‍ കഴിയും. ഇവിടെ നിങ്ങളുടെ പേര് എന്റര്‍ ചെയ്യുക.

എപിക് നമ്പര്‍/വ്യക്തിഗത വിവരങ്ങള്‍ നല്‍കുക

എപിക് നമ്പര്‍/വ്യക്തിഗത വിവരങ്ങള്‍ നല്‍കുക

ഇലക്ടറല്‍ റോളില്‍ നിങ്ങളുടെ പേരുണ്ടോയെന്ന് പരിശോധിക്കാന്‍ രണ്ടു രീതികളുണ്ട്. ഒന്നുകില്‍ നിങ്ങളുടെ വോട്ടര്‍ ഐഡി കാര്‍ഡിലുള്ള എപിക് നമ്പര്‍ നല്‍കുക. അല്ലെങ്കില്‍ വ്യക്തിഗത വിവരങ്ങള്‍ നല്‍കി തെരയുക. (വ്യക്തിഗത വിവരങ്ങളായ ജനന തീയതി, ജില്ല, നിയമസഭാ മണ്ഡലം എന്നിവയാണ് നല്‍കേണ്ടത്.)

 സെര്‍ച്ച് ബൈ എപിക് നമ്പര്‍
 

സെര്‍ച്ച് ബൈ എപിക് നമ്പര്‍

എപിക് നമ്പര്‍ നല്‍കി പരിശോധിക്കാനായി സെര്‍ച്ച് ബൈ എപിക് നമ്പര്‍ ഓപ്ഷന്‍ സെലക്ട് ചെയ്യുക. ശേഷം വോട്ടര്‍ ഐഡി കാര്‍ഡിലുള്ള നമ്പര്‍ നല്‍കുക. ശേഷം സെര്‍ച്ച് ചെയ്യുക.

 ലിസ്റ്റിലുണ്ടെങ്കില്‍ വിവരങ്ങള്‍ ലഭിക്കും

ലിസ്റ്റിലുണ്ടെങ്കില്‍ വിവരങ്ങള്‍ ലഭിക്കും

ഇലക്ടറല്‍ പട്ടികയില്‍ നിങ്ങളുടെ പേരുണ്ടെങ്കില്‍ എപിക് നമ്പര്‍ ഉപയോഗിച്ച് സെര്‍ച്ച് ചെയ്യുമ്പോള്‍ നിങ്ങളുടെ വിവരങ്ങള്‍ ലഭിക്കും.

വിവരങ്ങള്‍ ലഭ്യമായില്ലെങ്കില്‍

വിവരങ്ങള്‍ ലഭ്യമായില്ലെങ്കില്‍

എപിക് നമ്പല്‍ നല്‍കി തെരഞ്ഞിട്ടും നിങ്ങളുടെ വിവരങ്ങളൊന്നും ലഭ്യമായില്ലെങ്കില്‍ വോട്ടര്‍ പട്ടികയില്‍ നിങ്ങളുടെ പേരില്ല എന്ന കാര്യം മനസിലാക്കുക.

വിവരങ്ങള്‍ ലഭിച്ചാല്‍ വ്യൂ ഡീറ്റെയില്‍സ് തെരഞ്ഞെടുക്കുക

വിവരങ്ങള്‍ ലഭിച്ചാല്‍ വ്യൂ ഡീറ്റെയില്‍സ് തെരഞ്ഞെടുക്കുക

എപിക് നമ്പര്‍ നല്‍കുമ്പോള്‍ നിങ്ങളുടെ പേരുണ്ടെങ്കില്‍ തൊട്ടടുത്തു കാണുന്ന വ്യൂ ഡീറ്റെയില്‍സ് ഓപ്ഷന്‍ തെരഞ്ഞെടുക്കുക. ഇതിലൂടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിങ്ങളുടെ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയും.

എപിക് നമ്പറില്ല എങ്കില്‍

എപിക് നമ്പറില്ല എങ്കില്‍

നിങ്ങളുടെ കയ്യില്‍ എപ്ക് നമ്പരില്ലെങ്കിലും ഭയപ്പെടേണ്ടതില്ല. ജനന തീയതി, വയസ്, ജില്ല, നിയമസഭാ മണ്ഡലം തുടങ്ങിയ വ്യക്തിഗത വിവരങ്ങള്‍ നല്‍കിയും നിങ്ങള്‍ക്ക് വിവരങ്ങള്‍ തെരയാവുന്നതാണ്.

സേര്‍ച്ച് ബൈ ഡീറ്റെയില്‍സ്

സേര്‍ച്ച് ബൈ ഡീറ്റെയില്‍സ്

എപിക് നമ്പറില്ല എങ്കില്‍ സേര്‍ച്ച് ബൈ ഡീറ്റെയില്‍സ് എന്ന ഓപ്ഷനിലൂടെയാണ് തെരയാന്‍ അവസരമുള്ളത്.

ലൊക്കേഷന്‍ ഓപ്ഷനും ഉപയോഗിക്കാം

ലൊക്കേഷന്‍ ഓപ്ഷനും ഉപയോഗിക്കാം

ലൊക്കേഷന്‍ ഓപ്ഷന്‍ ഉപയോഗിച്ചും വോട്ടര്‍മാര്‍ക്ക് തങ്ങളുടെ പേര് വോട്ടര്‍ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ടോയെന്ന് തെരയാന്‍ അവസരമുണ്ട്. ഇതിന് കംപ്യൂട്ടര്‍ ചോദിക്കുന്ന ഷെയര്‍ മൈ ലൊക്കേഷന്‍ ഓപ്ഷന്‍ അംഗീകരിക്കുക മാത്രമാണ് വേണ്ടത്.

Best Mobiles in India

Read more about:
English summary
Lok Sabha election is coming, how to check if your name is there on the voters' list or not

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X