ലോക്‌സഭാ തെരഞ്ഞെടുപ്പ്; വോട്ടര്‍മാര്‍ അറിയേണ്ട വാട്‌സ് ആപ്പിന്റെ പുത്തന്‍ സവിശേഷതകള്‍

|

രാജ്യമിപ്പോള്‍ തെരഞ്ഞെടുപ്പു ചൂടിലാണ്. വരുന്ന അഞ്ചുവര്‍ഷം രാജം ആരു ഭരിക്കുമെന്നു തീരുമാനിക്കുന്ന നിര്‍ണായക നിമിഷത്തിനു ഇനി നാളുകള്‍ മാത്രമേ ബാക്കിയുള്ളൂ. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാനുള്ള നെട്ടോട്ടത്തിലുമാണിപ്പോള്‍. എന്നാല്‍ വോട്ടര്‍മാരെ ഏറെ പ്രശ്‌നത്തിലാക്കുന്നത് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകളാണ്.

 
ലോക്‌സഭാ തെരഞ്ഞെടുപ്പ്; വോട്ടര്‍മാര്‍ അറിയേണ്ട വാട്‌സ് ആപ്പിന്റെ പുത്ത

ഇത്തരത്തിലുള്ള വ്യാജ വാര്‍ത്തകളെ വേണ്ടപ്പെട്ടവരെ അറിയിക്കാന്‍ പുത്തന്‍ സവിശേഷതയുമായി രംഗത്തെത്തിയിരിക്കുകയാണ് ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള വാട്‌സ് ആപ്പ്. ഇവയുടെ പ്രവര്‍ത്തനം എങ്ങിനെയെന്നും പുത്തന്‍ ഫീച്ചറിന്റെ പ്രയോജനമെന്താണെന്നും വിവരിക്കുകയാണ് ചുവടെ.

ചെക്ക്‌പോയിന്റ് ടിപ്പ്‌ലൈന്‍

ചെക്ക്‌പോയിന്റ് ടിപ്പ്‌ലൈന്‍

വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്ക് ലഭിക്കുന്ന വ്യാജവാര്‍ത്തകളുടെ വിവരങ്ങള്‍ ചെക്ക്‌പോയിന്റ് ടിപ്പ്‌ലൈന്‍ എന്ന ഫീച്ചറിലൂടെ അറിയിക്കാവുന്നതാണ്.

പ്രോട്ടോ

പ്രോട്ടോ

പ്രോട്ടോ എന്നുപേരുള്ള ഒരു സ്റ്റാര്‍ട്ടപ്പ് കമ്പനിയാണ് പുത്തന്‍ ഫീച്ചറിനു പിന്നില്‍. സാങ്കേതിക നല്‍കിയതാകട്ടെ വാട്‌സ്ആപ്പും.

പ്രവര്‍ത്തന രീതി

പ്രവര്‍ത്തന രീതി

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ഏതെങ്കിലും രീതിയിലുള്ള വ്യാജ വാര്‍ത്തകളോ സഭ്യമല്ലാത്ത പ്രവര്‍ത്തികളോ കണ്ടാല്‍ +919643000888 എന്ന നമ്പരിലേക്ക് അറിയിക്കുക മാത്രമേ വേണ്ടൂ.

പ്രോട്ടോ മറുപടി നല്‍കും
 

പ്രോട്ടോ മറുപടി നല്‍കും

ഇത്തരത്തില്‍ ശ്രദ്ധയില്‍പ്പെടുന്ന വാര്‍ത്തകള്‍ അയച്ചുകൊടുത്താല്‍ വാര്‍ത്തയുടെ നിജസ്ഥിതി എന്താണെന്ന് അന്വേഷിച്ച് ഉപയോക്താവിന് മറുപടി നല്‍കും.

ശരിയോ തെറ്റോ

ശരിയോ തെറ്റോ

നിങ്ങള്‍ക്കു ലഭിച്ച വാര്‍ത്ത തെറ്റാണോ ശരിയായണോയെന്ന് കൃത്യമായി അന്വേഷിച്ചു മറുപടി നല്‍കും.

ചിത്രങ്ങളും അയക്കാം

ചിത്രങ്ങളും അയക്കാം

ചിത്രങ്ങള്‍, വീഡിയോ ലിങ്കികള്‍,മെസ്സേജുകള്‍ എന്നിങ്ങനെ വിവിധ മാര്‍ഗങ്ങളില്‍ വ്യാജവാര്‍ത്തയാണെന്നു തോന്നുന്നവ അയക്കാവുന്നതാണ്.

 അഞ്ച് ഭാഷകളില്‍

അഞ്ച് ഭാഷകളില്‍

ഇംഗ്ലീഷ്, ഹിന്ദി, തെലുങ്കു, ബംഗാളി, മലയാളം എന്നിങ്ങനെ അഞ്ച് ഭാഷകളിലുള്ള വാര്‍ത്ത അയക്കാം.

പ്രവര്‍ത്തനം സംയുക്തമായി

പ്രവര്‍ത്തനം സംയുക്തമായി

വാട്‌സ്ആപ്പും പ്രോട്ടോയും സംയുക്തമായി അന്വേഷണം നടത്തിയാണ് ഉപയോക്താവിന് മറുപടി നല്‍കുക. രാജ്യത്താകമാനം നടക്കുന്ന വിഷയങ്ങളിലും മറുപടി ലഭിക്കും.

മെക്‌സികോ, ഫ്രാന്‍സ്

മെക്‌സികോ, ഫ്രാന്‍സ്

മെക്‌സികോ, ഫ്രാന്‍സ് എന്നീ രാജ്യങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പുകളിലും ഈ രീതി ഉപയോഗപ്പെടുത്തിയിട്ടുണ്ട്.

Best Mobiles in India

Read more about:
English summary
Lok Sabha elections: 9 things to know about WhatsApp's new feature for voters

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X