ലണ്ടന്‍ ഒളിംപിക്‌സിനെ വരവേറ്റ് ഗൂഗിള്‍ ഡൂഡില്‍

Posted By: Super

ലണ്ടന്‍ ഒളിംപിക്‌സിനെ വരവേറ്റ് ഗൂഗിള്‍ ഡൂഡില്‍

ഇന്നാരംഭിക്കുന്ന ലണ്ടന്‍ ഒളിംപിക്‌സ് 2012ന് ഗൂഗിളിന്റെ ആശംസകള്‍. ലണ്ടന്‍ ഒളിംപിക്‌സിനെ വരവേറ്റ ഗൂഗിള്‍ ഡൂഡിലാണ് ഇന്ന് ഹോംപേജില്‍ കാണാനാകുക. വ്യത്യസ്ത കായികവിനോദങ്ങളുമായി 5 അത്‌ലറ്റുകളെയാണ് ഡൂഡിലില്‍ ചിത്രീകരിച്ചിട്ടുള്ളത്.

ഈ അത്‌ലറ്റുകള്‍ ഗൂഗിള്‍ ലോഗോ അക്ഷരങ്ങള്‍ പിടിച്ചുനില്‍ക്കുന്ന രീതിയിലാണ് ഡൂഡില്‍. ഫൂട്‌ബോള്‍, നീന്തല്‍, ജംപിംഗ്, ജാവലിന്‍ ത്രോ, ഫെന്‍സിംഗ്, ബാസ്‌കറ്റ്‌ബോള്‍ താരങ്ങളാണ് ഡൂഡിലില്‍ സ്ഥാനം നേടിയിട്ടുള്ളത്.

മൂന്ന് മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ഉദ്ഘാടനച്ചടങ്ങുകള്‍ ലോകത്തിലെ 100 കോടിയോളം ജനങ്ങള്‍ ടെലിവിഷനിലൂടെ വീക്ഷിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 120 രാഷ്ട്രത്തലവന്മാരും മറ്റ് ഉന്നതവ്യക്തികളും ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തുന്നുണ്ട്.

ഓഗസ്റ്റ് 12ന് അവസാനിക്കുന്ന ഒളിംപിക്‌സില്‍ 204 രാജ്യങ്ങളില്‍ നിന്നായി 10,500 അത്‌ലറ്റുകള്‍ പങ്കെടുക്കും. ഇന്ത്യന്‍ ടീമില്‍ 81 അത്‌ലറ്റുകളും 36 പരിശീലകരും ഉള്‍പ്പടെ 142 അംഗങ്ങളാണ് ഉള്ളത്. 13 മത്സരങ്ങളില്‍ ഇവര്‍ മാറ്റുരക്കും.

 

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot