ഹോക്കി; ഗൂഗിളിന്റെ ആറാമത്തെ ഒളിംപിക്‌സ് ഡൂഡില്‍

Posted By: Staff

ഹോക്കി; ഗൂഗിളിന്റെ ആറാമത്തെ ഒളിംപിക്‌സ് ഡൂഡില്‍

ലണ്ടന്‍ 2012 ഒളിംപിക്‌സിന്റെ ഭാഗമായി ഇന്ന് ഗൂഗിള്‍ ഹോംപേജ് കാണിക്കുന്നത് ഇന്ത്യയുടെ ദേശീയ കായിക വിനോദമായ ഹോക്കി ഡൂഡില്‍. ഇതില്‍ ഒരു വനിതാഹോക്കി താരത്തെയാണ് ഗൂഗിള്‍ ചിത്രീകരിച്ചിട്ടുള്ളത്.

സാധാരണമായ ലോഗോയാണ് ഗൂഗിള്‍ ഈ ഡൂഡിലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതേ സമയം രണ്ടാമത്തെ ഒ അക്ഷരവും ജിയും മറഞ്ഞുനില്‍ക്കുന്നതും കാണാം.

ഇതാദ്യമായാണ് ഫീല്‍ഡ് ഹോക്കി ഡൂഡില്‍ ഗൂഗിള്‍ പ്രസിദ്ധപ്പെടുത്തുന്നത്. ഇതിന് മുമ്പ് മൂന്ന് വിന്റര്‍ ഒളിംപിക്‌സ് ഗെയിംസുകളില്‍ ഐസ് ഹോക്കി ഡൂഡിലുകള്‍ കമ്പനി പ്രദര്‍ശിപ്പിച്ചിരുന്നു. സാള്‍ട്ട് ലെയ്ക്ക് സിറ്റി ഒളിംപിക്‌സ് 2002, ടോറിനോ ഒളിംപിക്‌സ് ഗെയിംസ് 2006, വാന്‍കോവര്‍ ഒളിംപിക്‌സ്  ഗെയിംസ് 2010 എന്നിവയായിരുന്നു അവ.

ജൂലൈ 27 മുതല്‍ ഗൂഗിള്‍ ഹോംപേജില്‍ ഒളിംപിക്‌സ് അനുബന്ധ ഡൂഡിലുകളാണ് പ്രസിദ്ധപ്പെടുത്തുന്നത്. ഉദ്ഘാടനചടങ്ങിലെ ഡൂഡില്‍ കൂടാതെ, വാള്‍പയറ്റ്, അമ്പെയ്ത്ത്, ജിംനാസ്റ്റിക്, ഡൈവിംഗ് ഡൂഡിലുകളും ഇത്തവണ വന്നുകഴിഞ്ഞു.

 

 

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot