BSNL Plans: 200 രൂപയിൽ താഴെ വിലയിൽ ഇതിലും മികച്ചൊരു പ്ലാൻ ഉണ്ടോ? അറിയാം

|

രാജ്യത്ത് ഏറ്റവും കുറഞ്ഞ നിരക്കിൽ പ്രീപെയ്ഡ് പ്ലാനുകൾ ഓഫർ ചെയ്യുന്ന കമ്പനി ഏതെന്ന് ചോദിച്ചാൽ ബിഎസ്എൻഎൽ എന്ന് തന്നെയാണ് ഇത്തരം. വിവിധ പ്രൈസ് റേഞ്ചുകളിൽ ധാരാളം ആനുകൂല്യങ്ങളും വാലിഡിറ്റിയും എല്ലാം നൽകുന്ന ബിഎസ്എൻഎൽ പ്ലാനുകൾ ലഭ്യമാണ്. രാജ്യവ്യാപകമായി 4ജി സേവനങ്ങൾ ലോഞ്ച് ചെയ്ത് കഴിഞ്ഞാൽ പിന്നെ BSNL നൽകുന്ന പ്ലാനുകൾ ഏതാണ്ടെല്ലാ യൂസേഴ്സിനും ഉപകാരപ്രദമായിരിക്കും.

ഡെയിലി ഡാറ്റ

മികവുറ്റ ഡെയിലി ഡാറ്റ പ്ലാനുകളും പൊതുമേഖല ടെലിക്കോം കമ്പനി തങ്ങളുടെ ഉപയോക്താക്കൾക്ക് ഓഫർ ചെയ്യുന്നു. അത്തരത്തിൽ 200 രൂപയിൽ താഴെ വില വരുന്ന ഒരു മികച്ച ബിഎസ്എൻഎൽ പ്ലാൻ യൂസേഴ്സിന് പരിചയപ്പെടുത്താൻ വേണ്ടിയാണ് ഈ ലേഖനം. അതും പ്രതിദിനം 2 ജിബി ഡാറ്റ ഓഫർ ചെയ്യുന്ന പ്ലാനുകളിൽ ഒന്ന്.

ടെലിക്കോം

എല്ലാ ടെലിക്കോം കമ്പനികളും 2 ജിബി ഡെയിലി ഡാറ്റ പ്ലാനുകൾ ഓഫർ ചെയ്യുന്നുണ്ട്. എന്നാൽ ഇവയും ബിസ്എൻഎൽ പ്ലാനുകളും തമ്മിൽ കാതലായ വ്യത്യാസങ്ങൾ ഉണ്ട്. സ്വകാര്യ കമ്പനികളുടെ പ്ലാനുകളും ബിഎസ്എൻഎല്ലിന്റെ പ്ലാനും തമ്മിലുള്ള പ്രധാന വ്യത്യാസം അവയുടെ നിരക്കുകളിലാണെന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.

ബിഎസ്എൻഎൽ പ്ലാനുകൾ

ബിഎസ്എൻഎൽ പ്ലാനുകൾ ഏറ്റവും കുറഞ്ഞ നിരക്കുകളിൽ എത്തുമ്പോൾ, സ്വകാര്യ കമ്പനികളുടെ പ്ലാനുകൾക്ക് ഉയർന്ന വില നൽകേണ്ടി വരുന്നു. ബിഎസ്എൻഎല്ലിന് 4ജി സപ്പോർട്ട് ഇല്ലെന്ന കാര്യം അവഗണിച്ച് കൊണ്ടല്ല ഈ വിലയിരുത്തൽ നടത്തുന്നത്. 4ജി സൌകര്യം നൽകുന്നുവെന്ന ഒറ്റക്കാര്യം പരിഗണിച്ച് സ്വകാര്യ കമ്പനികൾ ഉയർന്ന നിരക്കുകൾ ഈടാക്കുന്നതിനെ ന്യായീകരിക്കാനും കഴിയില്ല.

BSNL 4G: ബിഎസ്എൻഎല്ലും 4ജിയും പിന്നെ 5ജിയും; സർക്കാർ ലക്ഷ്യമിടുന്നതെന്ത്?BSNL 4G: ബിഎസ്എൻഎല്ലും 4ജിയും പിന്നെ 5ജിയും; സർക്കാർ ലക്ഷ്യമിടുന്നതെന്ത്?

4ജി സേവനങ്ങൾ

എന്നാൽ ഈ വ്യത്യാസം അധിക നാൾ ഉണ്ടാവില്ലെന്ന് തന്നെ ഇപ്പോൾ നമ്മുക്ക് പ്രതീക്ഷിക്കാൻ കഴിയും. എത്രയും വേ​ഗം 4ജി സേവനങ്ങൾ ലോഞ്ച് ചെയ്യാൻ ഉള്ള തത്രപ്പാടിലാണ് ബിഎസ്എൻഎൽ. കേന്ദ്ര സ‍ർക്കാ‍ർ കണ്ണുരുട്ടുന്നതിനാൽ ഇത് ഉടൻ സംഭവിക്കാനും സാധ്യതയുണ്ട്. ബിഎസ്എൻഎൽ 4ജി ലോഞ്ച് തത്കാലം അവിടെ നിൽക്കട്ടെ. നമ്മുക്ക് പറഞ്ഞ് വന്ന പ്ലാനിനെക്കുറിച്ച് നോക്കാം. 200 രൂപയിൽ താഴെ വില വരുന്ന ഈ അടിപൊളി ബിഎസ്എൻഎൽ 2 ജിബി പ്ലാനിനെക്കുറിച്ച് അറിയാൻ തുടർന്ന് വായിക്കുക.

200 രൂപയിൽ താഴെ വില വരുന്ന ബിഎസ്എൻഎൽ 2 ജിബി ഡെയിലി ഡാറ്റ പ്ലാൻ

200 രൂപയിൽ താഴെ വില വരുന്ന ബിഎസ്എൻഎൽ 2 ജിബി ഡെയിലി ഡാറ്റ പ്ലാൻ

ബിഎസ്എൻഎൽ ഓഫ‍ർ ചെയ്യുന്ന 187 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാനിനെക്കുറിച്ചാണ് സംസാരിച്ച് വരുന്നത്. വെറും 187 രൂപയ്ക്ക് ദിവസവും രണ്ട് ജിബി ഡാറ്റ നൽകുന്നുവെന്നത് തന്നെയാണ് ഈ പ്ലാനിന്റെ സവിശേഷത. 28 ദിവസത്തെ വാലിഡിറ്റിയാണ് 187 രൂപയുടെ ഡെയിലി ഡാറ്റ പ്ലാൻ ഓഫർ ചെയ്യുന്നത്.

താരിഫ് നിരക്കുകൾ

താരിഫ് നിരക്കുകൾ

ഇതൊരു ലോ എൻഡ് പ്ലാൻ ആയതിനാൽ തന്നെ വാലിഡിറ്റിയിൽ കോംപ്രമൈസ് ചെയ്യേണ്ടി വരുന്നത് സ്വാഭാവികമാണ്. വരും മാസങ്ങളിൽ തന്നെ രാജ്യത്തെ സ്വകാര്യ ടെലിക്കോം കമ്പനികൾ പ്രീപെയ്ഡ് താരിഫ് നിരക്കുകൾ ഉയ‍ർത്തും. ഈ സാഹചര്യത്തിൽ ബിഎസ്എൻഎല്ലിന്റെ പ്രീപെയ്ഡ് പ്ലാനുകൾ കൂടുതൽ മികച്ച ഓപ്ഷൻ ആയിരിക്കും.

ഓഫ‍ർ

നിരക്ക് വ‍ർധനവ് സമയത്തെങ്കിലും ബിഎസ്എൻഎല്ലിന് 4ജി സേവനങ്ങൾ ലോഞ്ച് ചെയ്യാൻ കഴിഞ്ഞാൽ പ്രത്യേകിച്ചും. 187 രൂപയുടെ പ്ലാൻ നൽകുന്ന ആനുകൂല്യങ്ങളെക്കുറിച്ച് അറിയാൻ തുട‍ർന്ന് വായിക്കുക. പ്രതിദിനം 2 ജിബി ഡാറ്റയാണ് 187 രൂപയുടെ പ്ലാൻ യൂസേഴ്സിന് ഓഫ‍ർ ചെയ്യുന്നത്. ഈ പരിധി കഴിഞ്ഞാൽ ഡാറ്റ സ്പീഡ് കുറയുമെന്ന് മാത്രം.

Airtel 5G പ്രീമിയം യൂസേഴ്സിന് മാത്രമോ? നിലപാട് വ്യക്തമാക്കി കമ്പനിAirtel 5G പ്രീമിയം യൂസേഴ്സിന് മാത്രമോ? നിലപാട് വ്യക്തമാക്കി കമ്പനി

അൺലിമിറ്റഡ് വോയ്സ്

പ്ലാനിനൊപ്പം അൺലിമിറ്റഡ് വോയ്സ് കോളിങും പ്രതിദിനം 100 എസ്എംഎസുകളും ലഭിക്കും. ബിഎസ്എൻഎൽ ട്യൂണുകളും ബണ്ടിൽ‍ഡ് ആനുകൂല്യമായി വരുന്നു. 28 ദിവസത്തെ വാലിഡിറ്റിയിലാണ് ഈ ആനുകൂല്യങ്ങൾ എല്ലാം യൂസേഴ്സിന് ലഭിക്കുന്നത്. 28 ദിവസത്തെ വാലിഡിറ്റിയുള്ള മറ്റ് പ്ലാനുകളും ബിഎസ്എൻഎൽ തങ്ങളുടെ യൂസേഴ്സിന് ഓഫ‍ർ ചെയ്യുന്നുണ്ട്.

പ്ലാനുകൾ

ഈ പ്ലാനുകളുടെ നിരക്കുകളിലും ആനുകൂല്യങ്ങളിലും എല്ലാം വ്യത്യാസം ഉണ്ടെന്ന് മാത്രം. നിങ്ങളുടെ ആവശ്യങ്ങൾക്ക് അനുസരിച്ച് ഉള്ള പ്ലാനുകൾ സെലക്റ്റ് ചെയ്യാം. സ്വകാര്യ ടെലിക്കോം കമ്പനികളും 28 ദിവസത്തെ വാലിഡിറ്റിയിൽ 2 ജിബി ഡെയിലി ഡാറ്റ പ്ലാനുകൾ ഓഫ‍ർ ചെയ്യുന്നുണ്ട്. എന്നാൽ ഈ പ്ലാനുകൾക്ക് ഉയ‍ർന്ന വില നൽകേണ്ടി വരും. പ്ലാനുകൾ സെലക്റ്റ് ചെയ്യുമ്പോൾ ശ്രദ്ധ പുലർത്തുക.

Best Mobiles in India

English summary
If you ask which company offers the cheapest prepaid plans in the country, it is BSNL. BSNL plans are available at various price ranges, offering a wide range of benefits and validity. Once the 4G services are launched nationwide, then the plans provided by the company will be useful for almost all users.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X