പുറമേക്ക് മാന്യമാണ്, പക്ഷേ അനാവശ്യമായി 'തൊട്ടാൽ' കൈപൊള്ളും! ഒരു വ്യത്യസ്ത ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാൻ
സർക്കാർ ഉടമസ്ഥതയിലുള്ള ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് ഇന്ന് ഇന്ത്യയിലെ മുൻനിര ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സേവനദാതാവാണ്. ഭാരത് ഫൈബറിന് കീഴിൽ ബിഎസ്എൻഎൽ രാജ്യമെങ്ങും മികച്ച രീതിയിൽ ബ്രോഡ്ബാൻഡ് സേവനങ്ങൾ അവതരിപ്പിച്ചുവരുന്നു. 30എംബിപിഎസ് മുതൽ 300 എംബിപിഎസ് വരെ വേഗതയുള്ള നിരവധി പ്ലാനുകൾ ബിഎസ്എൻഎൽ അവതരിപ്പിച്ചിട്ടുണ്ട്.
ഒരു സാധാരണ ഉപയോക്താവിനെ സംബന്ധിച്ചിടത്തോളം വീട്ട് ആവശ്യങ്ങൾക്കായി 100 എംബിപിഎസ് വേഗതയുള്ള പ്ലാൻ ധാരാളമാണ്. എന്നാൽ കുറച്ചുകൂടി മികച്ച വേഗതയിൽ ഇന്റർനെറ്റ് സേവനങ്ങൾ ആസ്വദിക്കണം എന്ന് ആഗ്രഹിക്കുന്നവർക്ക് വേണമെങ്കിൽ 200എംബിപിഎസ് പ്ലാനുകൾ പരിഗണിക്കാം. മികച്ച വേഗതയിൽ ജോലി ആവശ്യങ്ങൾ നിറവേറ്റേണ്ടവരാണ് കൂടുതലായും 300എംബിപിഎസ് പ്ലാനുകൾ തെരഞ്ഞെടുക്കാറുള്ളത്.

ഡാറ്റയുടെ വേഗത കൂടുന്നത് അനുസരിച്ച് പ്ലാനിന് ചെലവാകുന്ന നിരക്കിലും വർധന ഉണ്ടാകും. കൂടുതൽ വേഗതയുള്ള പ്ലാനുകൾക്ക് ഉയർന്ന തുക നൽകേണ്ടിവരും. ബിഎസ്എൻഎൽ പ്ലാനുകൾ പൊതുവേ മാന്യമായ നിരക്കിലാണ് സേവനങ്ങൾ അവതരിപ്പിക്കാറുള്ളത്. എങ്കിലും പ്ലാൻ വേഗത കൂടുന്നത് അനുസരിച്ച് ബിഎസ്എൻഎൽ പ്ലാനുകളുടെയും നിരക്കുകൾ കൂടുന്നുണ്ട്.
മികച്ച വേഗതയിൽ ഡാറ്റ ലഭ്യമാകണമെന്ന് ആഗ്രഹമുണ്ടെങ്കിലും കുറഞ്ഞ വേഗതയുടെ പ്ലാൻ പലരും തെരഞ്ഞെടുക്കുന്നതിന് കാരണം വേഗത കൂടും തോറും ചെലവ് കൂടും എന്നതിനാലാണ്. ബിഎസ്എൻഎല്ലിന്റെ ബ്രോഡ്ബാൻഡ് പ്ലാനുകളിൽ 200 എംബിപിഎസ് വേഗതയുടെ പ്ലാൻ തെരയുന്ന ഉപയോക്താക്കൾക്ക് 999 രൂപയുടെ പ്ലാൻ പരിഗണിക്കാവുന്നതാണ്. ഈ പ്ലാനിലെ ആനുകൂല്യങ്ങൾ എന്തൊക്കെയാണെന്ന് ഇവിടെ പരിചയപ്പെടാം.
999 രൂപയുടെ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാൻ: ബിഎസ്എൻഎൽ വാഗ്ദാനം ചെയ്യുന്ന ഒരേയൊരു 200 Mbps പ്ലാൻ ആണ് ഇതെന്ന് ധരിക്കരുത്. ഒടിടി സബ്സ്ക്രിപ്ഷൻ അടക്കം എത്തുന്നു എന്നതാണ് 999 രൂപയുടെ ഈ ബിഎസ്എൻഎൽ 200 Mbps പ്ലാനിന്റെ പ്രത്യേകത. 200 Mbps വേഗതയിൽ പ്രതിമാസം 2TB ഡാറ്റയാണ് ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്.
അൺലിമിറ്റഡ് വോയ്‌സ് കോളിംഗിനൊപ്പം സൗജന്യ ലാൻഡ്‌ലൈൻ കണക്ഷനും 999 രൂപയുടെ ഈ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാൻ നൽകുന്നു. ഇതിന് പുറമേയാണ് ഒടിടി സബ്സ്ക്രിപ്ഷനുകളും നൽകിയിരിക്കുന്നത്. ഡിസ്നി+ ഹോട്ട്സ്റ്റാർ, ലയൻസ്ഗേറ്റ്, ഷെമാരൂമീ, ഹങ്കാമ, സോണിലിവ്, സീ5, യപ് ടിവി, എന്നിവയാണ് ഈ പ്ലാനിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഒടിടി സബ്സ്ക്രിപ്ഷനുകൾ.
നിശ്ചിത 2TB ഡാറ്റയുടെ ഉപഭോഗത്തിനപ്പുറം, ഇന്റർനെറ്റ് വേഗത 10 Mbps ആയി കുറയുന്നു. ഈ പ്ലാനിൽ ലഭ്യമാകുന്ന ഡാറ്റ പോര എന്ന് തോന്നുന്ന ഉപയോക്താക്കൾക്ക് ബിഎസ്എൻഎൽ മറ്റൊരു ഓപ്ഷൻ കൂടി മുന്നോട്ട് വയ്ക്കുന്നുണ്ട്. 1499 രൂപയുടെ ബ്രോഡ്ബാൻഡ് പ്ലാൻ ആണ് അത്.

ബിഎസ്എൻഎൽ വാഗ്ദാനം ചെയ്യുന്ന മറ്റൊരു 200Mbps പ്ലാൻ ആണ് 1499 രൂപയുടേത്. ഈ പ്ലാൻ ആകെ 3.3TB ഡാറ്റയാണ് വാഗ്ദാനം ചെയ്യുന്നത്. 999 രൂപയുടെ പ്ലാനിൽ കണ്ട ഒടിടി ആനുകൂല്യങ്ങൾ ഈ പ്ലാനും വാഗ്ദാനം ചെയ്യുന്നുണ്ട്. യഥാർഥത്തിൽ 999 രൂപയുടെ പ്ലാനും ഈ പ്ലാനും നൽകുന്ന ആനുകൂല്യങ്ങൾ ഒന്നൊഴികെ ബാക്കിയെല്ലാം ഒരുപോലെയാണ്.
999 രൂപയുടെ പ്ലാനിൽ 2TB ഡാറ്റയാണ് കിട്ടുന്നത് എങ്കിൽ 1499 രൂപയുടെ പ്ലാനിൽ അത് 3.3TB ആണ്. അത് മാത്രമാണ് ഈ പ്ലാനുകൾ തമ്മിലുള്ള വ്യത്യാസം. ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യം എന്തെന്നാൽ, മറ്റ് ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർമാർ ഇതിനെക്കാൾ കുറഞ്ഞ നിരക്കിൽ 200Mbps പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നുണ്ട് എന്നതാണ്.
പുറമേയ്ക്ക് മാന്യമായ പ്ലാൻ എന്ന് തോന്നിക്കുമെങ്കിലും ഈ ബിഎസ്എൻഎൽ പ്ലാൻ അൽപ്പം ഉയർന്ന നിരക്കിലാണ് എത്തുന്നത്. ഉപയോക്താക്കൾ ഈ രണ്ട് ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാനുകളും തങ്ങളുടെ ഉപയോഗത്തിന് അനുയോജ്യമാണ് എന്ന് ഉറപ്പാക്കിയിട്ട് തെരഞ്ഞെടുക്കുന്നതാണ് ഉചിതം. അല്ലെങ്കിൽ പ്രതിമാസം നല്ലൊരു തുക ഡാറ്റയ്ക്കായി ചെലവഴിക്കേണ്ടിവരും.


Click it and Unblock the Notifications








