നല്ലൊരു ഹെഡ്ഫോൺ അത്യാവശ്യമാണോ, ഇപ്പോൾ ലഭ്യമായ ഏറ്റവും മികച്ച ഓഫറുകൾ!
സ്മാർട്ട്ഫോണിനോടൊപ്പം ഇന്ന് ആളുകൾ ഏറ്റവുമധികം ഉപയോഗപ്പെടുത്തുന്ന ഡിവൈസാണ് ഹെഡ്ഫോണുകൾ. വ്യക്തവും കൃത്യവുമായി കാര്യങ്ങൾ കേൾക്കാനും ആസ്വദിക്കാനും ഒരുപാട് മികച്ച ഫീച്ചറുകളുമായി പുത്തൻ ടെക്നോളജികളുടെ അകമ്പടിയിലാണ് ഇപ്പോൾ ഹെഡ്ഫോണുകൾ എത്തുന്നത്. ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിലിൽ മികച്ച ഡീലിൽ ലഭ്യമാകുന്ന ചില ഹെഡ്ഫോണുകൾ പരിചയപ്പെടാം.
സോണി WH-XB910N: അസാധാരണ നോയിസ് ക്യാൻസലേഷൻ മികവുമായിട്ടാണ് ഈ സോണി ഹെഡ്ഫോൺ എത്തുന്നത്. മൾട്ടിപോയിന്റ് കണക്ഷനും ടച്ച് കൺട്രോളും ഫുൾ ചാർജിൽ 30 മണിക്കൂർ വരെ പ്ലേബാക്ക് ടൈമും ഇത് വാഗ്ദാനം ചെയ്യുന്നു. ഗൂഗിൾ ഫാസ്റ്റ് പെയർ, സ്വിഫ്റ്റ് പെയർ ഫീച്ചറുകളും ഇതിലുണ്ട്. യഥാർഥ വില: 13,990 രൂപ. ഓഫർ വില: 11,489 രൂപ.

സോണി WH-CH520: ഒറ്റ ചാർജിൽ 50 മണിക്കൂർ പ്ലേബാക്കും 3 മിനിറ്റ് ചാർജിൽ 90 മിനിറ്റ് പ്ലേബാക്ക് ടൈമും ലഭിക്കും. ഹാൻഡ്‌സ് ഫ്രീ വോയ്‌സ് കോളുകൾക്കായി ബിൽറ്റ്-ഇൻ മൈക്കുണ്ട്. ഭാരക്കുറവാണ്. ഒരേസമയം രണ്ട് ഉപകരണങ്ങളെ കണക്ട് ചെയ്യാൻ മൾട്ടിപോയിന്റ് കണക്ഷൻ ഫീച്ചറും ഇതിലുണ്ട്. യഥാർഥ വില: 4,487 രൂപ. ഓഫർ വില: 4,420 രൂപ.
ബോസ് ക്വയറ്റ് കംഫർട്ട് 45: ഭാരം കുറഞ്ഞ രൂപകൽപ്പന മൂലം പേര് സൂചിപ്പിക്കുംപോലെ ഇത് മികച്ച കംഫർട്ടാണ്. ഇതിലെ TriPort അക്കോസ്റ്റിക് ആർക്കിടെക്ചർ സാങ്കേതികവിദ്യ അസാധാരണമായ ഓഡിയോ അനുഭവം സമ്മാനിക്കുന്നു. ആവശ്യങ്ങൾക്കനുസരിച്ച് പുറത്തുനിന്നുള്ള ശബ്‌ദം ഫിൽട്ടർ ചെയ്യാനോ അനുവദിക്കാനോ ഉള്ള മോഡുകളും ഇതിലുണ്ട്. യഥാർഥ വില: 29,900 രൂപ. ഓഫർ വില: 25,655 രൂപ.
സെബ്രോണിക്സ് സെബ്-തണ്ടർ: അഡ്ജസ്റ്റബിൾ ഹെഡ്‌ബാൻഡ്, സുഖപ്രദമായ രൂപകൽപ്പന, ഫുൾ ചാർജിൽ 9 മണിക്കൂർവരെ പ്ലേബാക്ക് ടൈം, ബ്ലൂടൂത്ത്, 3.5mm ഹെഡ്‌ഫോൺ ജാക്ക്, AUX ഇൻപുട്ട്, മൈക്രോ എസ്ഡി, FM പിന്തുണ, മ്യൂസിക് പ്ലേബാക്ക് കൺട്രോൾ തുടങ്ങി നിരവധി ഫീച്ചറുകൾ. വില: 641 രൂപ. ഓഫർ വില: 548 രൂപ
ലോജിടെക് H111: സോഫ്റ്റ് ഫോം ഇയർപാഡുകൾ, ഹെഡ്‌ബാൻഡ് ഫിറ്റിംഗ് സൗകര്യം, കറങ്ങുന്ന മൈക്ക് (180 ഡിഗ്രി) തുടങ്ങി മികച്ച ഫീച്ചറുകൾ. സ്‌മാർട്ട്‌ഫോണുകൾ, ടാബ്‌ലെറ്റുകൾ, ലാപ്‌ടോപ്പുകൾ തുടങ്ങി നിരവധി ഡിവൈസുകളുമായി കണക്ട് ചെയ്യാം. സ്റ്റാൻഡേർഡ് 3.5 എംഎം ഓഡിയോ ജാക്കും ഉണ്ട്. യഥാർഥ വില: 800 രൂപ. ഓഫർ വില: 744 രൂപ.
ബോട്ട് റോക്കേഴ്‌സ് 450: പ്രീമിയം മാറ്റ് ഫിനിഷ് ഡിസൈൻ, മികച്ച ഓഡിയോ അനുഭവത്തിന് 40mm ഡ്രൈവറുകൾ, സുഖപ്രദമായ പാഡിങ്, ഈസി ആക്സസ് കൺട്രോൾ, ഫുൾ ചാർജിൽ 15 മണിക്കൂർ വരെ പ്ലേബാക്ക് ടൈം, ബിൽറ്റ്-ഇൻ AUX പോർട്ടുള്ളതിനാൽ വയർഡ്, വയർലെസ് മോഡുകളിലും ഉപയോഗിക്കാം. വില: 1,499 രൂപ. ഓഫർ വില: 1,299 രൂപ.
ബോൾട്ട് ഓഡിയോ ആങ്കർ: പുറത്തുനിന്നുള്ള അനാവശ്യ ശബ്ദങ്ങളെ പ്രതിരോധിക്കുന്നതിനായി ആക്ടീവ് നോയ്‌സ് ക്യാൻസലേഷൻ ഫീച്ചർ, ഒറ്റ ചാർജിൽ 30 മണിക്കൂർവരെ പ്ലേബാക്ക് ടൈം, ഡീപ് ബാസ് റെസ്പോൻസിനായി ട്യൂൺ ചെയ്ത 40 എംഎം ലാർജ് ഡ്രൈവറുകൾ, ലോ ലേറ്റൻസി ഓഡിയോയ്ക്കായി ഗെയിം മോഡ് എന്നിവയിതിലുണ്ട്. വില: 3,999 രൂപ. ഓഫർ വില: 4,099 രൂപ.
സ്‌കൾകാൻഡി റിഫ് വയർലെസ് 2: മൾട്ടി-പോയിന്റ് പെയറിങ് സപ്പോർട്ട്, ഒറ്റ ചാർജിൽ 34 മണിക്കൂർ ബാറ്ററി ലൈഫ്, ഫാസ്റ്റ് ചാർജിങ്, ഇയർകപ്പുകളിൽ എളുപ്പത്തിൽ ആക്‌സസ് ചെയ്യാവുന്ന കോൾ, ട്രാക്ക്, വോളിയം കൺട്രോൾ ബട്ടണുകൾ, ഗെയിം മോഡ്, EQ മോഡ് എന്നിവ ഇതിലുണ്ട്. വില: 4,999 രൂപ. ഓഫർ വില: 4,299 രൂപ.

ബോസ് നോയിസ് ക്യാൻസലിങ് 700: 11 ലെവലിലുള്ള നോയ്‌സ് ക്യാൻസലേഷൻ, സ്റ്റെയിൻലെസ് സ്റ്റീൽ കൊണ്ട് നിർമ്മിച്ച ആംഗിൾ ഇയർ കപ്പുകൾ, ഒറ്റ ചാർജിൽ 20 മണിക്കൂർ വരെ പ്ലേബാക്ക്, അലക്‌സ- ഗൂഗിൾ അസിസ്റ്റന്റ് പിന്തുണ എന്നിവയാണ് ഇതിലെ പ്രധാന പ്രത്യേകതകൾ. വില: 34,500 രൂപ. ഓഫർ വില: 25,023 രൂപ (ബാങ്ക് ഡിസ്കൗണ്ട് സഹിതം).
സോണി WH-1000XM4: ഏറ്റവും മികച്ച എഎൻസിയോടെയാണ് ഈ ഹെഡ്ഫോൺ വരുന്നത്. 30 മണിക്കൂർ ബാറ്ററിലൈഫ്, കോളിംഗിനായി 5 ബിൽറ്റ്-ഇൻ മൈക്രോഫോണുകളും ഓഡിയോ സിഗ്നൽ പ്രോസസ്സിംഗും, ഹെഡ്‌ഫോണുകൾ നീക്കം ചെയ്യുമ്പോൾ പ്ലേബാക്ക് താൽക്കാലികമായി നിർത്തുന്ന വെയർ ഡിറ്റക്ഷൻ ഫീച്ചർ, സ്‌പീക്ക്-ടു-ചാറ്റും ക്വിക്ക് അറ്റൻഷൻ മോഡും ഇതിലുണ്ട്. വില: 22,990 രൂപ. ഓഫർ വില: 17,739 രൂപ.


Click it and Unblock the Notifications








