Just In
- 1 hr ago
2020 മുതൽ ഈ സ്മാർട്ട്ഫോണുകളിൽ വാട്സ്ആപ്പ് ഉപയോഗിക്കാൻ സാധിക്കില്ല
- 3 hrs ago
പബ്ജി കളിക്കിടെ വെള്ളമാണെന്ന് കരുതി കെമിക്കൽ കുടിച്ച യുവാവ് മരിച്ചു
- 5 hrs ago
നഷ്ടത്തിൽ നട്ടം തിരിഞ്ഞ് വോഡാഫോൺ ഐഡിയ; ഒപ്റ്റിക്ക് ഫൈബർ ബിസിനസ് വിൽക്കുന്നു
- 7 hrs ago
5ജിയുമായി ഓപ്പോയുടെ റെനോ 3 സീരിസ് ഡിസംബർ 26ന് പുറത്തിറങ്ങും
Don't Miss
- Sports
സിക്സറിലും സൂപ്പര് 'ഹിറ്റ്'... രോഹിത്തിന് അപൂര്വ്വ നേട്ടം, ആദ്യ ഇന്ത്യന് താരം
- News
ഗ്രേറ്റ തുൻബർഗ് ടൈംസ് മാഗസിൻ 'പേഴ്സൺ ഓഫ് ദ ഇയർ', യുവശക്തി
- Automobiles
വാഹനങ്ങളുടെ വില വര്ധിപ്പിക്കാനൊരുങ്ങി നിസാനും, മെര്സിഡീസ് ബെന്സും
- Lifestyle
താരനെ പൂർണമായും മാറ്റും ടീ ട്രീ ഓയിൽ മാജിക്
- Movies
ഇനി മാമാങ്ക നാളുകള്! മമ്മൂട്ടിയുടെ കരിയറിലെ എക്കാലത്തേയും മികച്ച ചില കഥാപാത്രങ്ങള് ഇവയാണ്! കാണൂ!
- Finance
എംആധാർ ആപ്പ് വഴി, നിങ്ങളുടെ ഫോണിലൂടെ ആധാർ കാർഡിലെ അഡ്രസ് തിരുത്താം, അറിയേണ്ട കാര്യങ്ങൾ
- Travel
അന്താരാഷ്ട്ര പർവ്വത ദിനം- ചരിത്രവും പ്രത്യേകതകളും
പേ-ടിഎം, ഫോണ്-പേയടക്കമുള്ള മൊബൈല് വാലറ്റുകളില് നിന്നും പണം നഷ്ടമായിട്ടുണ്ടോ.. ? അറിഞ്ഞിരിക്കൂ ആര്.ബി.ഐയുടെ പുതിയ നിയമങ്ങള്
പേ-ടിഎം, ഫോണ്-പേയടക്കമുള്ള മൊബൈല് വാലറ്റുകള് വഴി ഓണ്ലൈന് പേമെന്റ് നടത്തുന്നത് ഇന്ന് വ്യാപകമാണ്. വളരെ എളുപ്പത്തില് പേമെന്റ് നടത്താമെന്നതാണ് മൊബൈല് വാലറ്റുകളെ ജനപ്രീയമാക്കിയതും. എന്നാല് അതില് ഒളിഞ്ഞിരിക്കുന്ന തട്ടിപ്പുകള് നിരവധിയാണ്. ഇതിനെ പ്രതിരോധിക്കാനായി പുതിയ നിയമാവലി പുറത്തിറക്കിയിരിക്കുകയാണ് റിസര്വ് ബാങ്ക്.
ഏതെങ്കിലും തരത്തില് തട്ടിപ്പിന് ഇരയായെങ്കില് അവരെ സഹായിക്കുകയാണ് പ്രധാന ലക്ഷ്യം. മാത്രമല്ല സാധാരണ ഡെബിറ്റ് കാര്ഡ്/ക്രഡിറ്റ് കാര്ഡ് ഉപയോക്താക്കള്ക്ക് ലഭ്യമായ അതേ സുരക്ഷ മൊബൈല് വാലറ്റ് ഉപയോക്താക്കള്ക്കും നല്കുകയും ഈ നിയമത്തിലൂടെ റിസര്വ് ബാങ്ക് ലക്ഷ്യംവെയ്ക്കുന്നു. 2019ല് ആര്.ബി.ഐ പുറത്തിറക്കിയ ഈ നിയമാവലിയെക്കുറിച്ച് കൂടുതലറിയാം....

കോണ്ടാക്ട വിവരങ്ങള് നല്കണം
ഇന്ന് വിപണിയില് ലഭ്യമായ എല്ലാ മൊബൈല് വാലറ്റ് കമ്പനികളും ഉപയോക്താക്കള്ക്ക് നല്കുന്ന എസ്.എം.എസിലും ട്രാന്സാക്ഷന് അലേര്ട്ടിലും തങ്ങളുടെ കോണ്ടാക്ട് വിവരങ്ങള് നല്കണം. ഉദ്ദാഹരണത്തിന് പേ-ടിഎം വഴി ട്രാന്സാക്ഷന് നടത്തിയാല് നിങ്ങള്ക്ക് കമ്പനി അയക്കുന്ന മെസ്സേജില് അവരുടെ കോണ്ടാക്ട് നമ്പരോ, ഇ-മെയില് വിലാസമോ നിര്ബന്ധമായും ഉള്ക്കൊള്ളിച്ചിരിക്കണം. അവശ്യമെങ്കില് കസ്റ്റമറിന് നേരിട്ടു ബന്ധപ്പെടാനാണിത്.

അലേര്ട്ട് സബ്സ്ക്രൈബ് ചെയ്തിരിക്കണം
എല്ലാ മൊബൈല് വാലറ്റ് ഉപയോക്താക്കളും കമ്പനിയുടെ അലേര്ട്ട് സബ്സ്ക്രൈബ് ചെയ്തിരിക്കണം. എസ്.എം.എസോ ഇമെയില് അലേര്ട്ടോ ഉപയോക്താക്കള്ക്ക് നല്കുന്നുണ്ടെന്ന് കമ്പനികള് ഉറപ്പാക്കണമെന്നും ഇക്കാര്യത്തില് പ്രത്യേകം ശ്രദ്ധ പുലര്ത്തമെന്നും റിസര്വ് ബാങ്ക് നിര്ദേശമുണ്ട്. ട്രാന്സാക്ഷന് നടന്നാല് ഉറപ്പായും അലേര്ട്ട് ലഭിക്കുന്നതിനാണ് ഈ സംവിധാനം.

24/7 കസ്റ്റമര്കെയര്
ഏതെങ്കിലും രീതിയില് ഉപയോക്താവിന് ആവശ്യംവന്നാല് വിളിച്ച് വിവരങ്ങള് തിരക്കുന്നതിനായി എല്ലാ മൊബൈല് വാലറ്റ് കമ്പനികളും 24/7 കസ്റ്റമര് കെയര് സപ്പോര്ട്ട് നല്കണം. (ഇന്റര്നെറ്റ് തട്ടിപ്പും ഹാക്കിംഗും അര്ധരാത്രിയിലാണ് നടക്കുന്നത് എന്നകാര്യം ഏറെ ശ്രദ്ധേയമാണ്.)

ആര്.ബി.ഐ ലെവല് സുരക്ഷ
ക്രഡിറ്റ്/ഡെബിറ്റ് കാര്ഡ്സ ഉപയോക്താക്കള്ക്കായി റിസര്വ് ബാങ്ക് നിഷ്കര്ഷിക്കുന്ന അതേ സുരക്ഷാ നിയമാവലി മൊബൈല് വാലറ്റ് ഉപയോക്താക്കള്ക്കും ലഭ്യമാക്കുകയാണ് പുതിയ തീരുമാനത്തിന്റെ പ്രധാന ലക്ഷ്യം.

3 ദിവസത്തിനുള്ളില് പണം തിരികെ
മൊബൈല് വാലറ്റ് കമ്പനിയുടെ ഭാഗത്തു നിന്നും ഏതെങ്കിലും തരത്തിലുള്ള വീഴ്ചയുണ്ടായതിന്റെ ഭാഗമായാണ് ഉപയോക്താവിന് പണം നഷ്ടപ്പെട്ടതെങ്കില് ഉറപ്പായും മൂന്നു ദിവസത്തിനകം പണം തിരികെ നല്കണം. ആര്.ബി.ഐ ഇക്കാര്യം പ്രത്യേകം നിഷ്കര്ഷിക്കുന്നു.

ആവശ്യപ്പെട്ടില്ലെങ്കിലും പണം തിരികെ നല്കണം
മൊബൈല് വാലറ്റിലൂടെ ഇന്റര്നെറ്റ് തട്ടിപ്പ് നടന്ന് പണം നഷ്ടമായെന്നിരിക്കട്ടെ. ഇതുമായി ബന്ധപ്പെട്ട് ഉപയോക്താവ് പരാതി നല്കിയില്ലെങ്കില് പോലും കമ്പനി പണം തിരികെ നല്കാന് ബാധ്യസ്ഥരാണ്.

4-7 ദിവസത്തിനുള്ളില് തട്ടിപ്പ് റിപ്പോര്ട്ട് ചെയ്താല്
തട്ടിപ്പു നടന്ന് 4 മുതല് 7 ദിവസത്തിലുള്ളില് കാരണം കണ്ടെത്തിയാല് തട്ടിപ്പു തുകയോ 10,000 രൂപയില് കുറയാത്ത തുകയോ കമ്പനി തിരികെ നല്കണം.

7 ദിവസം കഴിഞ്ഞാല്
തട്ടിപ്പു നടന്ന് 7 ദിവസം കഴിഞ്ഞാണ് റിപ്പോര്ട്ട് ചെയ്യുന്നതെങ്കില് റിസര്വ് ബാങ്ക് പോളിസ് പ്രകാരമുള്ള തുക മൊബൈല് വാലറ്റ് കമ്പനി തിരികെ നല്കും.

പരമാവധി 10 ദിവസം
എല്ലാ റീഫണ്ട് തുക സംബന്ധിച്ച പരാതിയും 10 ദിവസത്തിനുള്ളില് തീര്പ്പാക്കണം. പുതിയ നിയമം പ്രകാരം റിസര്വ് ബാങ്ക് ഇക്കാര്യം പ്രത്യേകം നിര്ദേശിക്കുന്നു.

തീര്പ്പാക്കാന് 90 ദിവസം
തട്ടിപ്പു സംബന്ധിച്ച് ഉപയോക്താക്കള് നല്കുന്ന പരാതിയും മറ്റ് പ്രശ്നങ്ങള് സംബന്ധിച്ചും പരമാവധി 90 ദിവസത്തിനുള്ളില് തീര്പ്പു വരുത്തണം. ഉപയോക്താവിന് ഇക്കാര്യം ബോധ്യപ്പെടുത്തുകയും വേണം.

90 ദിവസം കഴിഞ്ഞാല്
പരാതി നല്കി 90 ദിവസം കഴിഞ്ഞിട്ടും ഇതിന്മേല് നടപടി സ്വീകരിച്ച് കസ്റ്റമറെ അറിയിക്കാത്തപക്ഷം ഉപയോക്താവിന് നഷ്ടപ്പെട്ട് മുഴുവന് തുകയും കമ്പനി റീഫണ്ടായി നല്കണം.

കെ.വൈ.സി നിര്ബന്ധം
ഫെബ്രുവരി മുതല് കെ.വൈ.സി വെരിഫിക്കേഷന് നല്കാതെ ഒരു ഉപയോക്താവിനും മൊബൈല് വാലറ്റ് സേവനം നല്കരുതെന്നും പുതിയ നിയമത്തില് പറയുന്നു.

95 ശതമാനവും നിശ്ചലമാകും
വിദഗ്ദരുടെ കാഴ്ചപ്പാടു പ്രകാരം പുതിയ നിയമം പ്രകാരം രാജ്യത്തു പ്രവര്ത്തിക്കുന്ന 95 ശതമാനം മൊബൈല് വാല്റ്റ് കമ്പനികളും മാര്ച്ചോടെ പ്രവര്ത്തനം നിര്ത്തും. അവശേഷിക്കുന്നവ മികച്ച സേവനവും നല്കും.
-
22,990
-
29,999
-
14,999
-
28,999
-
34,999
-
1,09,894
-
15,999
-
36,591
-
79,999
-
71,990
-
14,999
-
9,999
-
64,900
-
34,999
-
15,999
-
25,999
-
46,669
-
19,999
-
17,999
-
9,999
-
22,160
-
18,200
-
18,270
-
22,300
-
33,530
-
14,030
-
6,990
-
20,340
-
12,790
-
7,090