സോഷ്യല്‍ മീഡിയ വഴി 22,500 രൂപ വാടകയുളള ഹോട്ടലില്‍ സൗജന്യം താമസം....!

സോഷ്യല്‍ മീഡിയയില്‍ നിങ്ങള്‍ സജീവമാണോ. എങ്കില്‍ നിങ്ങള്‍ക്ക് ഹോട്ടലില്‍ സൗജന്യമായി താമസിക്കാനുളള അവസരമുണ്ടായേക്കാം. സ്വീഡനിലെ സ്‌റ്റോക്ക്‌ഹോമിലെ നോര്‍ഡിക് ലൈറ്റ് ഹോട്ടലാണ് നിങ്ങളുടെ സോഷ്യല്‍ മീഡിയ പ്രവര്‍ത്തനങ്ങള്‍ നോക്കി ആനുകൂല്യ വാഗ്ദാനങ്ങള്‍ നല്‍കുന്നത്.

 

സോഷ്യല്‍ മീഡിയ വഴി 22,500 രൂപ വാടകയുളള ഹോട്ടലില്‍ സൗജന്യം താമസം....!

അതിഥികളില്‍ നിന്നു ഒരു രാത്രിക്ക് 22500 രൂപ ഈടാക്കുന്ന ഹോട്ടലാണ് ഇത്. ഇന്‍സ്റ്റാഗ്രാമില്‍ ഒരു ലക്ഷം ഫോളോവേഴ്‌സുണ്ടെങ്കില്‍ ഹോട്ടലില്‍ നിങ്ങള്‍ക്ക് റൂം സൗജന്യമാണ്. ഫേസ്ബുക്ക് സുഹൃത്തുക്കളുടെ എണ്ണത്തിനനുസരിച്ചും ഇളവുകളുണ്ട്.

500 സുഹൃത്തുക്കളുള്ള ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടെങ്കില്‍ ഹോട്ടലില്‍ റൂമിന് 5 ശതമാനം ഇളവ് ലഭിക്കും. അത് ആയിരം സുഹൃത്തുക്കളാണെങ്കില്‍ 10 ശതമാനവും 1500 എങ്കില്‍ 15 ശതമാനവും 2000 സുഹൃത്തുക്കള്‍ അല്ലെങ്കില്‍ ഫാന്‍പേജില്‍ ഒരു ലക്ഷം ഫോളേവേര്‍സ് ഉണ്ടെങ്കില്‍ പൂര്‍ണ്ണ സൗജന്യവും ലഭിക്കുന്നതാണ്.

സോഷ്യല്‍ മീഡിയ വഴി 22,500 രൂപ വാടകയുളള ഹോട്ടലില്‍ സൗജന്യം താമസം....!

സ്‌റ്റോക്ക് ഹോം സന്ദര്‍ശിക്കാന്‍ എത്തുന്ന പ്രശസ്തരെ വലയിട്ട് പിടിക്കുക എന്ന ഉദ്ദേശത്തോടെയോണ് ഹോട്ടല്‍ സോഷ്യല്‍ മീഡിയയിലെ സജീവത കണക്കിലെടുക്കുന്നത്.

Read more about:
English summary
Luxury boutique hotel gives FREE accommodation to social media savvy guests.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot