ഗവണ്‍മെന്റ്‌ ഉദ്യോഗസ്ഥര്‍ക്ക്‌ എം ഗവര്‍ണന്‍സ് ആപ്ലിക്കേഷന്‍

Posted By: Arathy

തിരുവനന്തപുരത്തുള്ള ഐ.ടി ടെക്‌നോപാര്‍ക് ലിവേര്‍സ് ടെക്‌നോളജി  പ്രൈവറ്റ്‌ ലിമിറ്റഡ് പുതിയ മൊബൈല്‍ ആപ്ലിക്കേഷനുമായി വരുന്നു. ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍ക്കുള്ള എം ഗവര്‍ണന്‍സ് എന്ന് അറിയപ്പെടുന്ന മൊബൈല്‍ ആപ്ലിക്കേഷനാണ് കണ്ടുപിടിച്ചിരിക്കുന്നത്.

ഇതൊരു ആന്‍ഡ്രോയിഡ് മൊബൈല്‍ ആപ്ലിക്കേഷനാണ്. വിവിധ വിഭാഗത്തിലുള്ള സംസ്ഥാന ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍ക്കര്‍ വിവരങ്ങള്‍ എത്തിച്ചു കൊടുക്കുകയാണ് ഈ ആപ്ലിക്കേഷന്‍ ചെയ്യുന്നത്. സംസ്ഥാന ഗവണ്‍മെന്റ് വിവരങ്ങള്‍ തല്‍സമയം തന്നെ ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്ന എല്ലാം ഉദ്യോഗസ്ഥര്‍ക്ക് ലഭ്യമാക്കും.

ഇതിനായി ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍ ചെയ്യേണ്ടത് എം ഗവര്‍ണന്‍സ് എന്ന ആപ്ലിക്കേഷന്‍ ഡൗണ്‍ ലോഡ് ചെയ്യുക. എന്നിട്ട് ഏത് വിഭാഗത്തില്‍ ജോലിചെയുന്നതെന്ന് രേഖപ്പെടുത്തുക. എല്ലാ ഗവണ്‍മെന്റ്‌ വിഭാഗങ്ങളുടെയും ഒരു ലിസ്റ്റ് ഈ ആപ്ലിക്കേഷനില്‍ ഉണ്ടാക്കും. അതില്‍ വേണം വിവരങ്ങള്‍ രേഖപ്പെടുത്താന്‍. 537252 എസ്എംഎസ് അയക്കുക. ഇതോടുകൂടി മൊബൈലില്‍ ഈ സംവിധാനം പ്രവര്‍ത്തനക്ഷമമാകുന്നു.

ഇത് കേരളത്തിലെ ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍ക്കര്‍ തമ്മിലുള്ള അകലം ഇല്ലാതാക്കുമെന്നാണ് ലിവേര്‍സ് ടെക്‌നോളജി പ്രൈവറ്റ്‌ ലിമിറ്റഡ് ചീഫ് ഒപ്പറേറ്റര്‍ ഓഫീസര്‍ അനീഷ് ചന്ദ്രന്‍ പറയുന്നത്.

നോക്കിയ ടാബ്ലറ്റുകളുടെ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

എം ഗവര്‍ണ്‍സ് ആപ്ലിക്കേഷന്‍

ഈ ആപ്ലിക്കേഷന്‍ ഡൗണ്‍ ലോഡ് ചെയ്യുന്നതിലുടെ ഇതില്‍ ഇങ്ങനെ ഒരി പേജ് വരും. അതില്‍ ഏത് ഡിപ്പാര്‍ട്ട് മെന്റിലാണ് വരുന്നതെന്ന്
രേഖപ്പെടുത്തുക

എം ഗവര്‍ണ്‍സ് ആപ്ലിക്കേഷന്‍

ഏത് ഡിപ്പാര്‍ട്ട് മെന്റിലാണ് വരുന്നതെന്ന്് എന്ന് രേഖപ്പെടുത്തുക

എം ഗവര്‍ണ്‍സ് ആപ്ലിക്കേഷന്‍

നിങ്ങളുടെ വിവരങ്ങള്‍ രേഖപ്പെടുത്തുക

എം ഗവര്‍ണ്‍സ് ആപ്ലിക്കേഷന്‍

ഏത് ജില്ലയാണെന്ന് രേഖപ്പെടുത്തിയ ശേഷം സെന്റ് ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക. ഇതോടുകൂടി ഈ സംവിധാനം മൊബൈലുകളില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതാണ്‌

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot