എംടെക്‌ പുതിയ ചെലവ്‌കുറഞ്ഞ സ്‌മാര്‍ട്‌ഫോണ്‍ ഇറോസ്‌പ്ലസ്‌ പുറത്തിറക്കി

By: Archana V

ആഭ്യന്തര മൊബൈല്‍ നിര്‍മാതാക്കളായ എം-ടെക്‌ പുതിയ ചെലവ്‌ കുറഞ്ഞ 4ജി വോള്‍ട്ടി സ്‌മാര്‍ട്‌ഫോണ്‍ പുറത്തിറക്കി. പുതിയ ഫോണായ ഇറോസ്‌ പ്ലസിന്റെ വില 4,299 രൂപയാണ്‌.

എംടെക്‌ പുതിയ ചെലവ്‌കുറഞ്ഞ സ്‌മാര്‍ട്‌ഫോണ്‍ ഇറോസ്‌പ്ലസ്‌ പുറത്തിറക്കി

"പുതിയ ഇറോസ്‌ പ്ലസ്‌ സ്‌മാര്‍ട്‌ ഫോണ്‍ മികച്ച ഡിസൈനും ഉയര്‍ന്ന പ്രകടനവുമാണ്‌ കാഴ്‌ചവയ്‌ക്കുന്നത്‌. അതിനാല്‍ ഈ വിഭാഗത്തില്‍ ഇവ വേറിട്ട്‌ നില്‍ക്കും" എം-ടെക്‌ ഇന്‍ഫോര്‍മാറ്റിക്‌സിന്റെ കോ-ഫൗണ്ടര്‍ ഗൗതം കുമാര്‍ ജയ്‌ന്‍ പറഞ്ഞു.

പുതിയ സ്‌മാര്‍ട്‌ഫോണ്‍ 5-ഇഞ്ച്‌ എഫ്‌ഡബ്ല്യുജിഎ എല്‍സിഡി ഡിസ്‌പ്ലെ , 480x854 പിക്‌സല്‍ സ്‌ക്രീന്‍ റെസല്യൂഷന്‍ എന്നിവയോട്‌ കൂടിയാണ്‌ എത്തുന്നത്‌. 1ജിബി റാമോട്‌ കൂടിയ ക്വാഡ്‌ കോര്‍ 1.3 ജിഗഹെട്‌സ്‌ പ്രോസസര്‍ ആണ്‌ ഡിവൈസില്‍ ഉള്ളത്‌. 8ജിബി ഇന്റേണല്‍ സ്‌റ്റോറേജ ആണ്‌ ഇറോസ്‌ പ്ലസ്‌ ലഭ്യമാക്കുന്നത്‌. ഇത്‌ ആവശ്യമെങ്കില്‍ മൈക്രോഎസ്‌ഡി കാര്‍ഡ്‌ വഴി 64 ജിബി വരെ നീട്ടാം.

ഇറോസ്‌ പ്ലസിന്റെ പിന്‍വശത്തുള്ളത്‌ 5 എംപി ക്യാമറയും മുന്‍ വശത്തുള്ളത്‌ വീഡിയോ ഗ്രാഫിക്‌സ്‌ അറെ (വിജിഎ) ക്യാമറയുമാണ്‌.

ഐഒഎസ് 11ല്‍ ഫയല്‍സ് ആപ്പ് ഉപയോഗിക്കുന്നത് എങ്ങനെ?

2000എംഎഎച്ച്‌ ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന സ്‌മാര്‍ട്‌ഫോണിന്റെ ഒഎസ്‌ ആന്‍ഡ്രോയ്‌ഡ്‌ 7.0 ന്യൂഗട്ട്‌ ആണ്‌,

ഡ്യുവല്‍ സിം സ്‌മാര്‍ട്‌ഫോണിന്റെ കണക്ടിവിറ്റി ഓപ്‌ഷനുകള്‍ വൈ-ഫൈ 802.11, ബി/ജി/എന്‍ , ബ്ലൂടൂത്ത്‌ , മൈക്രോ യുഎസ്‌ബി 2.0 , 3.5എഎം ഓഡിയോ പോര്‍ട്‌ , ജിപിഎസ്‌ എന്നിവയാണ്‌. 3ജി , 2ജി നെറ്റ്‌വര്‍ക്കുകള്‍ സപ്പോര്‍ട്ട്‌ ചെയ്യും.

റീട്ടെയ്‌ല്‍ ഔട്ട്‌ലെറ്റുകളിലും പ്രമുഖ ഇ-കൊമേഴ്‌സ്‌ പ്ലാറ്റ്‌ഫോമുകളിലും സ്‌മാര്‍ട്‌ഫോണുകള്‍ ലഭ്യമാകുമെന്ന്‌ കമ്പനി അറിയിച്ചു.

Read more about:
English summary
Domestic mobile manufacturer M-tech has yet again launched a new affordable 4G VoLTE smartphone in the market.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot