അകാല മരണം പ്രവചിക്കാനുള്ള സവിശേഷതയുമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ്

|

ഇനി മരണം പ്രവചിക്കാനും ആർട്ടിഫിഷ്യൽ ഇന്റലിജൻസ്. ഞെട്ടിക്കുന്ന ഒരു സംഭവമാണ് ഇപ്പോൾ ആരോഗ്യരംഗത്ത് സംഭവിച്ചിരിക്കുന്നത്. വളരെയധികം ആകാംക്ഷയുള്ളവാക്കുന്നതും മാറാരോഗികൾക്കും മറ്റും വളരെയധികം പ്രതീക്ഷ സൃഷ്‌ടിക്കുന്ന ഒരു കാര്യമാണ് നടന്നിരിക്കുന്നത്.

 
അകാല മരണം പ്രവചിക്കാനുള്ള സവിശേഷതയുമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ്

വാട്ട്സ് ആപ്പിൽ രണ്ട് പുതിയ അപ്ഡേറ്റുകൾ അവതരിപ്പിച്ചു വാട്ട്സ് ആപ്പിൽ രണ്ട് പുതിയ അപ്ഡേറ്റുകൾ അവതരിപ്പിച്ചു

 മധ്യവയസ്‌കരുടെ മരണം

മധ്യവയസ്‌കരുടെ മരണം

ഗുരുതര അസുഖമുള്ള മധ്യവയസ്‌കരുടെ മരണം പ്രവചിക്കാന്‍ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സംവിധാനം കണ്ടുപിടിച്ചിരിക്കുകയാണ് ബ്രിട്ടനിലെ നോട്ടിങ്ങാം സര്‍വകലാശാലയിലെ ഗവേഷകര്‍.

ആരോഗ്യരംഗത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്

ആരോഗ്യരംഗത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്

പുതിയ സാങ്കേതികവിദ്യ ഒരു സയൻസ് ഫിക്ഷൻ ചിത്രത്തിൽ നിന്ന് എടുത്തതാണ് എന്ന് തോന്നുമെങ്കിലും സംഗതി സത്യമാണ്. ആരോഗ്യരംഗത്ത് വൻ മുന്നേറ്റമാണ് ഈ പുതിയ സവിശേഷത വഴി ഉണ്ടായിരിക്കുന്നത്.

ആരോഗ്യരംഗത്ത്

ആരോഗ്യരംഗത്ത്

'റാന്‍ഡം ഫോറസ്റ്റ്', 'ഡീപ് ലേണിങ്' എന്നിങ്ങനെ പേരുനല്‍കിയിരിക്കുന്ന പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മെഷീന്‍ ലേണിങ് മാതൃകകളുടെ പ്രവചനം കൃത്യമാണെന്നും വിദഗ്ധരായ മനുഷ്യര്‍ വികസിപ്പിച്ചെടുത്ത നിലവിലെ സംവിധാനത്തെക്കാള്‍ മെച്ചപ്പെട്ടതാണെന്നും ഗവേഷകര്‍ അവകാശപ്പെട്ടു.

മരുന്നുകളും ചികിത്സയും
 

മരുന്നുകളും ചികിത്സയും

ഓരോരുത്തരുടെയും ചികിത്സാ സംബന്ധിച്ചും ഡെമോഗ്രാഫിക്, ബയോമെട്രിക്, ജീവിതശൈലീ ഘടകങ്ങളും പരിഗണിച്ചാണ് ഈ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് 'മരണം' പ്രവചിക്കുക. ഇതുകൂടാതെ, ഒരുദിവസം കഴിക്കുന്ന പച്ചക്കറികള്‍, പഴങ്ങള്‍, മാംസം എന്നിവയുടെ കണക്കുകള്‍ പോലും ശേഖരിച്ച് വിശകലനം ചെയ്യുവാൻ കഴിയുന്ന ഒന്നാണെന്ന് സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ സ്റ്റീഫന്‍ വെങ് പറഞ്ഞു.

'മരണം' പ്രവചിക്കുക

'മരണം' പ്രവചിക്കുക

ഈ പഠനത്തിന്റെ ഭാഗമായ ഗവേഷകർ ഈ ഫലത്തെക്കുറിച്ച് അറിഞ്ഞ് ആവേശഭരിതരായി ഇരിക്കുകയാണ്. രോഗികളിൽ കൃത്യമായ രോഗ നിർണയം നടത്തി അത് തിരിച്ചറിയാനും രോഗപ്രതിരോധ നടപടികൾ നിർവ്വചിക്കാനും ഡോക്ടർമാർക്ക് കഴിയും, കൂടാതെ ഇത് രോഗഭീക്ഷണികളെ ഉന്മൂലനം ചെയ്യുവാൻ സഹായിക്കും.

 കൃത്യമായ നിര്‍വചനത്തിന്

കൃത്യമായ നിര്‍വചനത്തിന്

ഗുരുതര രോഗങ്ങള്‍ക്കെതിരേയുള്ള പോരാട്ടത്തില്‍ രോഗങ്ങളെ തടഞ്ഞുനിര്‍ത്തുന്നതിന് വലിയ പ്രാധാന്യമാണുള്ളത്. ഇതില്‍ കൃത്യമായ നിര്‍വചനത്തിന് കമ്പ്യൂട്ടർ അടിസ്ഥാനമാക്കിയുള്ള സംവിധാനത്തിനുവേണ്ടി വര്‍ഷങ്ങളായി പരിശ്രമിച്ചുവരുകയായിരുന്നെന്നും വെങ് കൂട്ടിച്ചേര്‍ത്തു. 40-നും 69-നും ഇടയില്‍ പ്രായമുള്ള അഞ്ചുലക്ഷം പേരിലാണ് പഠനം നടത്തിയത്.

Best Mobiles in India

Read more about:
English summary
Machine Learning models have already been implemented in the medical world, using quantitative power to detect cancer. With these new Machine Learning algorithms, researchers are able to predict the risk of early death due to chronic disease in a largely middle-aged population.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X