ആപ്പിൾ മാക്ഒഎസ് 10.14 Mojave എത്തി; സവിശേഷതകൾ കിടിലം

By GizBot Bureau
|

അങ്ങനെ നമ്മൾ ഏറെ കാത്തിരുന്ന ആപ്പിൾ WWDC 2018 ൽ ആപ്പിൾ ഏറ്റവും പുതിയ മാക്ഒഎസ് പതിപ്പ് പതിപ്പായ മാക്ഒഎസ് 10.14 Mojave പ്രഖ്യാപിച്ചു. മാക്ബുക്ക്, മാക് ഉപകരണങ്ങൾക്കുള്ള ഈ പുതിയ പ്ലാറ്റ്ഫോം മാക് കമ്പ്യൂട്ടിംഗ് അനുഭവം പുതിയ തലത്തിലേക്ക് കൊണ്ടുവരാൻ പ്രത്യേകം രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. ഇതു കൂടാതെ ഒരു ഇരുണ്ട മോഡ് (dark mode) കൂടെ ഇതിൽ ഉൾപൊടുത്തിയിട്ടുണ്ട്.

ആപ്പിൾ മാക്ഒഎസ് 10.14 Mojave എത്തി; സവിശേഷതകൾ കിടിലം

ഏറെ പുതുമകൾ നിറഞ്ഞ ഒരു ആപ്പിൾ അപ്ലിക്കേഷൻ സ്റ്റോർ കൂടെ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പുതിയ ഒരു ഇന്റർഫേസ്, എഡിറ്റോറിയൽ വിഭാഗങ്ങളുള്ള വിഭാഗം തുടങ്ങി ഐഒഎസ് 11 ൽ കണ്ട ആപ്പിൾ ഐഒഎസ് സ്റ്റോറുമായി സാമ്യമുള്ള ഒരു ഡിസൈൻ ആൺ ഇവിടെ കമ്പനി അവലംബിച്ചിരിക്കുന്നത്.

മാക് മോജേവിന്റെ ഡവലപ്പർ പ്രിവ്യൂ ഇപ്പോൾ ആപ്പിൾ ഡെവലപ്പർ പ്രോഗ്രാമിലെ അംഗങ്ങൾക്ക് ലഭ്യമാണ്. ഈ മാസം അവസാനത്തോടെ മാക് ഉപയോക്താക്കൾക്ക് ഈ പുതിയ മാക് ഒഎസിന്റെ പൊതു ബീറ്റാ ലഭ്യമാകും. 2012-ലും അതിനുശേഷമുള്ള മാക് ഉപകരണങ്ങൾക്ക് ഈ ഒഎസ് ലഭിക്കും. 2010 - 2012 കാലത്ത് ഇറങ്ങിയ മാക്ക് ഉപകരണങ്ങൾക്ക് കമ്പനി നിർദേശിക്കുന്ന ഗ്രാഫിക്സ് കാർഡുകളുടെ സഹായത്തോടെയും ഈ അപ്ഡേറ്റ് ഉപയോഗിക്കാം.

മാക് ഒഎസ് 10.13 ഹൈ സിയറയുടെ പിൻഗാമിയെന്ന നിലയിൽ മാക്ഒഎസ് 10.14 മോജേവിലേക്ക്പു എത്തുമ്പോൾ ഒരുപിടി പുതിയ മാറ്റങ്ങളുണ്ട്. പുതിയ മാറ്റങ്ങളുടെ കൂട്ടത്തിൽ ആദ്യത്തേത് തന്നെ ഡാർക്ക് മോഡ് ആണ് എന്ന് കണ്ണുംപൂട്ടി പറയാം. രാത്രിയിലെ മരുഭൂമിയുടെ കാഴ്ചയാണ് ഈ മോഡലിന് പ്രചോദനമായതെന്നാണ് ആപ്പിളിന്റെ SVP സോഫ്റ്റ്വെയർ എഞ്ചിനീയർ ക്രെയ്ഗ് ഫെഡറിഗി പറയുന്നത്.

മാക്ക് ഉപയോക്താക്കൾക്ക് മെയിൽ, സന്ദേശങ്ങൾ, മാപ്പുകൾ, കലണ്ടർ, ഫോട്ടോകൾ എന്നിവ ഉൾപ്പെടെയുള്ളവ ഡാർക് മോഡിൽ ടോഗിൾ ചെയ്യാം. ഇരുണ്ട ഡിസൈൻ ഇത് കൂടാതെ, Xcode കൂടെ ഡാർഡ് മോഡിനെ പിന്തുണയ്ക്കുന്നുണ്ട്. നിലവിലെ സമയവുമായി പൊരുത്തപ്പെടുത്തുന്നതിനു് സ്വയമായി ചിത്രങ്ങൾ മാറുന്നപുതിയ ഡൈനമിക് ഡെസ്ക്ടോപ്പ് സവിശേഷതയും ഈ അപ്ഡേറ്റിൽ നമുക്ക് കാണാം. കൂടാതെ, ഡവലപ്പർമാർ അവരുടെ അപ്ലിക്കേഷനുകളിൽ ഡാർക്ക് മോഡ് നടപ്പിലാക്കാൻ അനുവദിക്കുന്ന ഒരു API കൂടെ ലഭ്യമാകും.

ഡാർക്ക് മോഡ് കഴിഞ്ഞാൽ മാക് ഒഎസ് 10.14 മോജേവിൽ അടുത്തതായി നമുക്ക് കാണാൻ കഴിയുന്ന സവിശേഷത പുതിയ ഡെസ്ക്ടോപ്പ് സ്റ്റാക്കുകൾ ആണ്. ഇത് ഫയലുകൾ ഡസ്ക്ടോപ്പിൽ തീയതിയും ടാഗുകളും അടിസ്ഥാനമാക്കി ക്രമമായി ഗ്രൂപ്പ് ആക്കിഎടുക്കാൻ സഹായിക്കും.

ഇത് കൂടാതെ എല്ലാ പുതിയ ഫയലുകളും വിഷ്വലി കാണുന്നതിന് ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു പ്രിവ്യു പാനൽ കൂടെ ഈ അപ്ഡേറ്റിൽ ഉണ്ട്. ഇതിൽ ഒരു ഫയൽ തുറക്കാതെ തന്നെ ഉപയോക്താക്കൾക്ക് എഡിറ്റ് ചെയ്യാനും റോട്ടറ്റ് ചെയ്യാനും എല്ലാം സഹായകമാകുന്ന ഫുൾ പ്രീവ്യൂ മോഡ് കൂടെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് ഫയലുകൾ ഓപ്പൺ ചെയ്യുന്ന സമയത്തെ ലാഭിപ്പിക്കും.

പുതിയ Mac അപ്ലിക്കേഷൻ സ്റ്റോർ ഒരു മികച്ച അനുഭവം തരും എന്ന് തീർച്ച. കാരണം പുതുക്കിയ ഡിസൈൻ, പുതിയ ഒരു ഇന്റർഫേസ്, എഡിറ്റോറിയൽ വിഭാഗങ്ങളുള്ള വിഭാഗം തുടങ്ങി ഐഒഎസ് 11 ൽ കണ്ട ആപ്പിൾ ഐഒഎസ് സ്റ്റോറുമായി സാമ്യമുള്ള ഒരു ഡിസൈൻ എന്നിവയെല്ലാം തന്നെ പുതുമ തരുന്നതാണ്.

മക്ക ആപ്പ് സ്റ്റോറിൽ ഇതിനകം തന്നെ ധാരാളം ആപ്ലിക്കേഷനുകളാണെങ്കിൽ പോലും മൈക്രോസോഫ്റ്റ് ഓഫീസ് 365, അഡോബ് ലൈറ്റ്റൂം സിസി, Bare Bonesന്റെ BBEdit, Panicന്റെ ട്രാൻസ്മിറ്റ്, Snap Incന്റെ ലൈവ് സ്റ്റുഡിയോ, ഹൗസ്പാർട്ടിതുടങ്ങിയ ഒരുപിടി പുതിയ ആപ്പുകൾ കൂടെ എത്തുന്നുണ്ട്. ഇത് മാക് ആപ്പ് സ്റ്റോറിനെ കൂടുതൽ കരുത്തുറ്റതാക്കും.

വാർത്തകൾ, സ്റ്റോക്കുകൾ, വോയ്സ് മെമ്മോസ്, ഹോം എന്നിവയുൾപ്പെടെ ചില പുതിയ ആപ്ലിക്കേഷനുകൾ കൂടെ ഇതിനെല്ലാം പുറമെയാണ് മാക്ക് ഒഎസ് പുതിയ പതിപ്പിൽ നമുക്ക് ലഭിക്കും. ഈ ആപ്പുകൾ എല്ലാം തന്നെ ഇതിനകം iOS ൽ ലഭ്യമാണ്. ആപ്പിൾ പ്ലാറ്റ്ഫോമുകളിൽ ഒരു ഏകീകൃത അനുഭവം കൊണ്ടുവരുന്നതിനായി മാക്ക് ഒഎസിലേലേക്ക് കൂടെ ഇവയെ എത്തിക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്.

ഫേസ്ബുക്ക് ഉപയോഗിക്കുന്ന കൗമാരക്കാരുടെ എണ്ണം അമേരിക്കയിൽ കുറയുന്നു?ഫേസ്ബുക്ക് ഉപയോഗിക്കുന്ന കൗമാരക്കാരുടെ എണ്ണം അമേരിക്കയിൽ കുറയുന്നു?

ഇത് കൂടാതെ സ്ക്രീൻ ഷോട്ട് എടുക്കുന്നതിനായുള്ള സ്ക്രീനിൽ തന്നെയുള്ള സൗകര്യങ്ങൾ, പുതിയ വീഡിയോ റെക്കോർഡിങ് സൗകര്യങ്ങൾ, സ്ക്രീൻഷോട്ട് സേവ് ചെയ്യാതെ തന്നെ ഷെയർ ചെയ്യാനുള്ള സൗകര്യങ്ങൾ തുടങ്ങി ഒരുപിടി പുതിയ കാര്യങ്ങൾ ഔത്തിയ അപ്‌ഡേറ്റിൽ ലഭ്യമാണ്. ഏതായാലും ഈ വേർഷൻ മാക് ഉപഭോക്താക്കൾക്ക് ജൂൺ അവസാനത്തോടെ ലഭിക്കുന്നതോടെ ഉപയോഗിച്ച് തുടങ്ങാം.

Best Mobiles in India

Read more about:
English summary
macOS 10.14 Mojave Unveiled at WWDC 2018; Top Features

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X