കുഴല്‍കിണറില്‍ വീണ കുട്ടികളെ രക്ഷിക്കാന്‍ ഇനി റോബോട്ട്

Posted By:

കുഴല്‍ കിണറില്‍ വീണ് കുട്ടികള്‍ മരിക്കുന്നത് ഇന്ത്യയില്‍ പലതവണ ആവര്‍ത്തിക്കപ്പെട്ട സംഭവമാണ്. അടുത്തിടെ തമിഴനാട്ടില്‍ ഇത്തരത്തിലുള്ള നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട് ചെയ്യുകയും ചെയ്തിരുന്നു. എപ്പോഴും ശരിയായ രീതിയില്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ കഴിയാത്തതാണ് ഇത്തരം ദുരന്തങ്ങളില്‍ വില്ലനാവുന്നത്.

എന്നാല്‍ അതിന് പരിഹാരമായി തമിഴ്‌നാട്ടില്‍ നിന്നുതന്നെ ഒരു പ്ലംബര്‍ എത്തിയിരിക്കുന്നു. കുഴല്‍ കിണറില്‍ വീണ കുട്ടികളെ രക്ഷിക്കാന്‍ കഴിയുന്നറോബോട്ട് വികസിപ്പിക്കുകയാണ് മണികണ്ഠന്‍ എന്നയാള്‍ ചെയ്തിരിക്കുന്നത്. ഈ റോബോട്ടിനെ ഉപയോഗിച്ച് കഴിഞ്ഞമാസം തേനിയില്‍ കുഴല്‍ക്കിണറില്‍ വീണ മൂന്നുവയസുകാരനെ ഇയാള്‍ രക്ഷിക്കുകയും ചെയ്തു.

കുഴല്‍കിണറില്‍ വീണ കുട്ടികളെ രക്ഷിക്കാന്‍ ഇനി റോബോട്ട്

കൈള്‍കൊണ്ട് പ്രവര്‍ത്തിപ്പിക്കാവുന്ന ഉപകരണമാണ് ഈ റോബോട്ട്. ക്യാമറ ഘടിപ്പിച്ച റോബോട്ടിനെ കുഴല്‍കിണറിനുള്ളിലേക്ക് ഇറക്കുകയാണ് ചെയ്യുന്നത്. കിണറിനുള്ളിലെ ചിത്രങ്ങള്‍ വ്യക്തമായി പകര്‍ത്താന്‍ കഴിയുന്ന ക്യാമറയാണ് ഇത്. ഇതിലൂടെ കുട്ടി എവിടെയാണെന്ന് കണ്ടുപിടിക്കാന്‍ സാധിക്കും.

പിന്നീട് മുകളില്‍ നിന്നുതന്നെ റോബോട്ടിന്റെ കൈകള്‍ റിമോട് ആയിപ്രവര്‍ത്തിപ്പിച്ച് കുട്ടിയെ പൊക്കിയെടുക്കുകയാണ് ചെയ്യുന്നത്. മണികണ്ഠന്റെ റോബോട്ടിനെ കുറിച്ച് തമിഴ്‌നാട് ഫയര്‍ഫോഴ്‌സ് വിദഗ്ധ പരിശോധന നടത്തിവരികയാണ്. പരിശോധനയില്‍ വിജയകരമാണെന്നു തെളിഞ്ഞാല്‍ ഫയര്‍ഫോഴ്‌സ് റോബോട്ടിനെ ഏറ്റെടുത്തേക്കും.

അതേസമയം ജനന്മയെ കരുതിയാണ് ഇത്തരമൊരു റോബോട് തയാറാക്കിതെന്നും ഇതിന് പേറ്റന്റ് എടുക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും മണികണ്ഠന്‍ പറഞ്ഞു.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot