വൈറസുകളെ ഇല്ലാതാക്കുന്ന അള്‍ട്രാ വയലറ്റ് ടോര്‍ച്ചുമായി അധ്യാപകൻ രംഗത്ത്

|

കൊറോണ വൈറസ് പോലുള്ള നോവൽ വൈറസുകളെ കൊല്ലുമെന്ന് അവകാശപ്പെടുന്ന ഒരു അൾട്രാവയലറ്റ് ശുചിത്വ ഉപകരണത്തിന്റെ ഉപയോഗം സംസ്ഥാന സർക്കാർ പ്രോത്സാഹിപ്പിക്കുന്നു. വൈറസുകളെ നശിപ്പിക്കാന്‍ കഴിയുന്ന അള്‍ട്രാ വയലറ്റ് ടോര്‍ച്ചുമായി അധ്യാപകനും മക്കളും രംഗത്ത് എത്തിയിരിക്കുകയാണ്. ഒറ്റനോട്ടത്തില്‍ ടോര്‍ച്ച് പോലെ തോന്നുന്ന ഈ ഉപകരണത്തിന് ചെറിയ വസ്തുക്കളെ അണുവിമുക്തമാക്കാന്‍ കഴിയുമെന്നാണ് ഇവർ അവകാശപ്പെടുന്നത്.

വൈറസ് ഇല്ലാതാക്കാൻ
 

മൊബൈല്‍ ഫോണുകള്‍, കീബോര്‍ഡുകള്‍, വാതില്‍ പിടികള്‍, പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവ ഈ ഉപകരണമുപയോഗിച്ച് വൈറസ് ഇല്ലാതാക്കാൻ കഴിയുമെന്നാണ് പറയുന്നത്. വിദ്യാര്‍ഥികളായ സഹോദരങ്ങള്‍ പിതാവ് ഡോ ആര്‍ ജി സോനക് വാഡെയുടെ സഹായത്തോടെയാണ് ഈ അതിശയിപ്പിക്കുന്ന ഉപകരണം നിര്‍മ്മിച്ചിരിക്കുന്നത്. 16-33 വാട്ട്സ് ലൈറ്റുകള്‍ ഉപയോഗിച്ചാണ് ഉപകരണത്തിന്‍റെ പ്രവര്‍ത്തനമെന്ന് ഉന്നത് സാങ്കേതിക വിദ്യഭ്യാസ മന്ത്രി വ്യക്തമാക്കി.

അള്‍ട്രാവയലറ്റ് രശ്മികള്‍

മുംബൈയിലെ ഒരു സ്വകാര്യ സ്ഥാപനവുമായി സഹകരിച്ചാണ് നിര്‍മ്മാണം. അള്‍ട്രാവയലറ്റ് രശ്മികള്‍ ഉപയോഗിച്ച് അണുവിമുക്തമാക്കിയ ഈ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഭക്ഷ്യയോഗ്യമാണെന്നും ഡോ സോനക് വാഡെ വിശദമാക്കുന്നു. കൊലാപൂരിലെ ശിവാജി സര്‍വ്വകലാശാലയിലെ പ്രൊഫസറാണ് സോനക് വാഡെ. അണുവിമുക്തമാക്കുന്നതിന് ഉപയോഗിക്കുന്ന റേഡിയേഷന്‍ പ്രവര്‍ത്തനം ഒരു തരത്തിലും ഭക്ഷണ പദാര്‍ത്ഥത്തെ ബാധിക്കില്ലെന്നാണ് ഇവര്‍ വിശദമാക്കുന്നത്.

വാഷിങ്ടണ്‍ സ്റ്റേറ്റ് സര്‍വ്വകലാശാല

മൂന്ന് വർഷം മുന്‍പ് വാഷിങ്ടണ്‍ സ്റ്റേറ്റ് സര്‍വ്വകലാശാലയിലെ പരീക്ഷണങ്ങളില്‍ ഭക്ഷണത്തിലൂടെ പടരുന്ന അണുക്കളെ പ്രകാശ രശ്മികള്‍ ഉപയോഗിച്ച് പ്രതിരോധിക്കാമെന്ന് കണ്ടെത്തിയിരുന്നു. ഔറംഗബാദിലെ ദീന്‍ ദയാല്‍ ഉപാധ്യായ് കൌശല്യ കേന്ദ്രയിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയാണ് അനികേത്.

വൈറസ് പ്രതിരോധിക്കാൻ
 

പൂനെയിലെ ആഭാസാഹേബ് ഗാര്‍വാരെ കോളേജിലെ രണ്ടാം വര്‍ഷ മൈക്രോ ബയോളജി വദ്യാര്‍ഥിനിയാണ് പൂനം. ഇപ്പോഴത്തെ സാഹചര്യത്തിൽ ഈ പുതിയ കണ്ടുപിടിത്തം ആളുകൾക്ക് വലിയൊരു ആശ്വാസമായിരിക്കും. വൈറസ് പ്രതിരോധിക്കാൻ ഇത്തരത്തിലുള്ള കണ്ടുപിടിത്തം ആരോഗ്യരംഗത്ത് വലിയൊരു കുതിച്ചുചാട്ടമായിരിക്കും.

Most Read Articles
Best Mobiles in India

English summary
The state government is promoting the use of an ultraviolet (UV) sanitising device that claims to kill viruses such as the novel coronavirus. Developed by Auranagabad-based students Aniket and Poonam under the guidance of their father Dr R G Sonkawade, the device, which looks like a torch, can be used to disinfect small objects such as cellphones, computer keyboards, door knobs and even vegetables and fruits, said minister for higher and technical education Uday Samant.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X