ടെക്‌ലോകത്ത് അടുത്തിടെയുണ്ടായ കൂട്ടപ്പിരിച്ചുവിടലുകള്‍!!!

Posted By:

ആഗോള സോഫ്റ്റ്‌വെയര്‍ ഭീമന്‍മാരായ മൈക്രോസോഫ്റ്റ് കഴിഞ്ഞ ദിവസമാണ് 18,000 ജീവനക്കാരെ പിരിച്ചുവിടുന്നതായി പ്രഖ്യാപിച്ചത്. കമ്പനിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പിരിച്ചുവിടല്‍ ആണ് ഇത്.

നോകിയ മൈക്രോസോഫ്റ്റില്‍ ലയിച്ചതോടെ അധികമായി വന്ന ജീവനക്കാരെ കുറയ്ക്കാനാണ് ഈ നടപടി. എന്നാല്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലായി ലോകത്തെ പല ടെക് കമ്പനികളും വനതോതില്‍ ജീവനക്കാരെ പിരിച്ചുവിട്ടിട്ടുണ്ട്.

ചിലര്‍ സാമ്പത്തികപ്രതിസന്ധി മൂലമാണെങ്കില്‍ മറ്റു ചിലര്‍ ചെലവു ചുരുക്കലിന്റെ ഭാഗമായാണ് ഇത്തരം നടപടികള്‍ സ്വീകരിക്കുന്നത്. എന്തായാലും മൈക്രോസോഫ്റ്റിനു മുമ്പ് വന്‍തോതില്‍ ജീവനക്കാരെ പിരിച്ചുവിട്ട ഏതാനും കമ്പനികള്‍ ഏതെല്ലാം എന്നു നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

2014 മെയില്‍ 16,000 ജീവനക്കാരെ പിരിച്ചുവിടാന്‍ ഉദ്ദേശിക്കുന്നതായി എച്ച്.പി അറിയിച്ചിരുന്നു.

 

ഈ വര്‍ഷം ഏപ്രിലില്‍ ഇന്റല്‍ കോര്‍പറേഷന്‍ 1500 പേരെയാണ് പിരിച്ചുവിട്ടത്. കമ്പനിയുടെ കോസ്റ്റാറിക്ക പ്ലാന്റിലുള്ളവരായിരുന്നു ഈ ജീവനക്കാര്‍.

 

ഗൂഗിളിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന മോട്ടറോള മൊബിലിറ്റിയിലെ 1200 ജീവനക്കാരെ കഴിഞ്ഞവര്‍ഷം
ഗൂഗിള്‍ പിരിച്ചുവിട്ടിരുന്നു. 2012-ല്‍ 4000 പേരെ പുറത്താക്കിയ ശേഷം ഗൂഗിള്‍ നടത്തുന്ന ഏറ്റവും വലിയ പിരിച്ചുവിടലായിരുന്നു ഇത്.

 

2014 ജനുവരിയില്‍ 1.100 ജീവനക്കാരെ കുറയ്ക്കുമെന്ന് ടെക്‌സാസ് ഇന്‍സ്ട്രുമെന്റ്‌സ് പ്രഖ്യാപിച്ചിരുന്നു.

 

314 ജീവനക്കാരെ പിരിച്ചുവിടുമെന്ന് ഗെയിം ഡവലപ്പര്‍മാരായ സിങ്ക ഈ വര്‍ഷം ജനുവരിയില്‍ അറിയിച്ചിരുന്നു.

 

2013 സെപ്റ്റംബറില്‍ ബ്ലാക്‌ബെറി 4,500 ജീവനക്കാരെ പിരിച്ചുവിടുമെന്ന് അറിയിച്ചിരുന്നു.

 

2013 ഓഗസ്റ്റില്‍ 4,000 ജീവനക്കാരെ പിരിച്ചുവിടാന്‍ പോകുന്നതായി സിസ്‌കോ പ്രഖയാപിച്ചു.

 

2013 ഓഗസ്റ്റില്‍ ആകെ ജീവനക്കാരുടെ 10 ശതമാനം കുറയ്ക്കാന്‍ പോവുകയാണെന്ന് AOL ഇങ്ക് അറിയിച്ചിരുന്നു.

 

2012 ഏപ്രിലില്‍ 10,000 ജീവനക്കാരെയാണ് സോണി പിരിച്ചുവിട്ടത്.

 

2013 നവംബറില്‍, 7 ശതമാനം ജീവനക്കാരെ കുറയ്ക്കുകയാണെന്ന് എയ്‌സര്‍ പ്രഖ്യാപിച്ചു.

 

1150 ജീവനക്കാരെ കുറയ്ക്കുകയാണെന്ന് കഴിഞ്ഞ വര്‍ഷം ഒക്‌ടോബറില്‍ ബ്രോഡ്‌കോം അറിയിച്ചിരുന്നു.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Major Job Cuts by Technology Companies in Recent Years, Major job cuts by Tech Companies, Job cuts in recent years, Read More...
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot