ആപ്പിളിന്റെ 'ഭാവി വാഗ്ദാനങ്ങള്‍'

Posted By:

പതിയെ തിന്നാല്‍ പനയും തിന്നാം എന്ന നിലപാടിലായിരുന്നു കുറച്ചുകാലമായി ആപ്പിള്‍. നീണ്ട ഇടവേളകളില്‍ ഒരോ പുതിയ ഉത്പന്നങ്ങള്‍. അതാണെങ്കില്‍ വിപണിയെ പിടിച്ചുകുലുക്കാന്‍ പോന്നതും. ഐ ഫോണും ഐ പാഡും എല്ലാം ഇത്തരത്തില്‍ ചരിത്രത്തില്‍ ഇടംപിടിച്ചതാണ്. എന്നാല്‍ കാലംമാറി. ദിവസമെന്ന കണക്കില്‍ പുതിയ പുതിയ സ്മാര്‍ട്ട് ഫോണുകളും ടാബ്ലറ്റുകളും ഇറങ്ങുമ്പോള്‍ ഇടവേളകള്‍ ഗുണത്തേക്കാളേറെ ദോഷമാണുണ്ടാക്കുക എന്ന് ആപ്പിള്‍ തിരിച്ചറിഞ്ഞിരിക്കുന്നു. അതുടൊണ്ടുതന്നെ അടുത്ത 12 മാസത്തിനുള്ളില്‍ നിരവധി ഉത്പന്നങ്ങളാണ് ആപ്പിള്‍ വിപണിയിലെത്തിക്കുന്നത്. സ്മാര്‍ട്ട് ഫോണും ടാബ്ലറ്റും ട.വിയുമുള്‍പ്പെടെ പത്തോളം ഉത്പന്നങ്ങള്‍ കമ്പനി പുറത്തിറക്കുമെന്നാണറിയുന്നത്.

ആപ്പിള്‍ ഗാഡ്ജറ്റ് ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

ആപ്പിളിന്റെ ഭാവി ഉത്പന്നങ്ങള്‍...

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

iOS 7

ആപ്പിള്‍ നേരത്തെ തന്നെ പ്രഖ്യാപിച്ചതാണ് പരിഷ്‌കരിച്ച ഈ സോഫ്റ്റ്‌വെയര്‍. ഗുണമേന്മാ പരിശോധന നടന്നുകൊണ്ടിരിക്കുന്ന ഐഒഎസ് 7 ഈ വര്‍ഷം അവസാനം പുറത്തിറങ്ങിയേക്കും.

iTunes Radio

ഏറെക്കാലത്തെ അഭ്യൂഹങ്ങള്‍ക്കു ശേഷമാണ് ഐ ട്യൂണ്‍സ് ആപ്പിള്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഐ.ഒ.എസ് 7ന്റെ സഹായത്താല്‍ പ്രവര്‍ത്തിക്കുന്ന ഐ ട്യൂണ്‍സ് പരസ്യത്തിന്റെ പിന്‍ബലത്തിലാണ് ലഭ്യമാവുക.

iPhone 5S

ഐ ഫോണ്‍ 5ന്റെ പരിഷ്‌കരിച്ച രൂപമാണ് ഐ ഫോണ്‍ 5 എസ്. ഈ വര്‍ഷം സെപ്റ്റംബറോടെ വിപണിയിലിറങ്ങുമെന്നാണ് കരുതുന്നത്.

iPhone Lite

വിലകുറഞ്ഞ പ്ലാസ്റ്റിക് ഐ ഫോണ്‍ ഈ വര്‍ഷംതന്നെ വിപണിയിലെത്തുമെന്നാണ് കരുതുന്നത്. ഈ ഫോണിന്റെ വ്യത്യസ്ത രൂപങ്ങളിലുള്ള കവറുകള്‍ ഇതിനോടകം തന്നെ വിവിധ സൈറ്റുകളില്‍ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. വില കുറവാണെന്ന് അവകാശപ്പെടുമ്പോഴും എത്രത്തോളം കുറവുണ്ടാകുമെന്നത് സംബന്ധിച്ച് ഇപ്പോഴും അവ്യക്തത നിലനില്‍ക്കുന്നുണ്ട്.

The iPad 5

ആപ്പിളിന്റെ പുതിയ ഐ പാഡ് ഈ വര്‍ഷം ഒക്‌ടോബറില്‍ പുറത്തിറങ്ങുമെന്നാണ് കരുതുന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി ഐ പാഡ് 5ന്റെ പല ഡിസൈനുകളും സൈറ്റുകളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. കനം കുറഞ്ഞതായിരിക്കും ഈ ഐ പാഡെന്നാണ് വിലയിരുത്തപ്പെടുന്നത്.

iPad Mini

ഒരു വര്‍ഷമായി കാര്യമായ അപ്‌ഡേറ്റുകളില്ലാതെ മുന്നോട്ടുപോകുന്ന ഐ പാഡ് മിനി ഈ വര്‍ഷാവസാനം ചെറിയ പരിഷ്‌കരങ്ങളോടെ പുനരവതരിക്കുമെന്നാണ് കരുതുന്നത്.

iPad Mini with a Retina display

റെറ്റിന ഡിസ്‌പ്ലെയുള്ള ഐ പാഡ് മിനി അടുത്തവര്‍ഷം അവസാനത്തോടെ ഇറങ്ങുമെന്നാണ് പ്രതീക്ഷ.

iWatch

കുറച്ചുകാലമായി പറഞ്ഞുകേള്‍ക്കുന്ന ഐ വാച്ച് 2014-ല്‍ പുറത്തിറങ്ങുമെന്നാണ് കരുതുന്നത്.

Apple television

ആപ്പിള്‍ ടി.വിയെ കുറിച്ച് കേള്‍ക്കാന്‍ തുടങ്ങിയിട്ട് ഏറെക്കാലമായി. കഴിഞ്ഞ വര്‍ഷം ഇറങ്ങുമെന്ന് ആദ്യം സൂചനകളുണ്ടായിരുന്നെങ്കിലും നടന്നില്ല. ഈ വര്‍ഷം ഇറങ്ങുമോ എന്ന കാര്യത്തിലും ഉറപ്പില്ല.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
ആപ്പിളിന്റെ 'ഭാവി വാഗ്ദാനങ്ങള്‍'

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot