ഇന്ത്യന്‍ വിപണിയില്‍ ചൈനിസ് കമ്പനികള്‍ 4ജി ഫോണുകള്‍ "തളളുന്നു"...!

Written By:

4ജി യുദ്ധത്തില്‍ ഇത് ഇന്ത്യയും ചൈനയും തമ്മിലുളള യുദ്ധമാണ്. ഉയര്‍ന്ന വേഗതയുളള സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ചൈനിസ് കമ്പനികള്‍ വളരെ കൃത്യമായ മേല്‍ക്കൈ തദ്ദേശ കമ്പനികളെ അപേക്ഷിച്ച് നേടിയിരിക്കുകയാണ്.

ടെക്‌നോളജി നമ്മളെ അടിമപ്പെടുത്തിയത് വ്യക്തമാക്കുന്ന അന്ധാളിപ്പിക്കുന്ന 10 പോസ്റ്ററുകള്‍..!

4ജി ഇന്ത്യയില്‍ വ്യാപകമായി എത്തുന്നതിന് മുന്‍പ് തന്നെ ചൈനിസ് കമ്പനികള്‍ ഇത്തരം ഹാന്‍ഡ്‌സെറ്റുകള്‍ വിപണിയില്‍ കുമിഞ്ഞ് കൂട്ടുകയാണെന്നാണ് ഇന്ത്യന്‍ എതിരാളികള്‍ ആരോപിക്കുന്നത്. ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി സ്ലൈഡറിലൂടെ നീങ്ങുക.

വിശ്വസിക്കാനാവാത്ത ബ്ലാക്ക്‌ബെറിയുടെ ആന്‍ഡ്രോയിഡ് ഫോണ്‍ ഇതാ...!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

4ജി ഫോണുകള്‍

ഇന്ത്യയില്‍ അനുവദിനിയമായ 4ജി ബാന്‍ഡ് വിഡ്ത്ത് ആയ 1800 മെഗാഹെര്‍ട്ട്‌സില്‍ പ്രവര്‍ത്തിക്കാത്ത ഫോണുകളാണ് ചൈനിസ് കമ്പനികള്‍ വിപണിയില്‍ കുത്തിനിറയ്ക്കുന്നതെന്നാണ് പ്രധാന ആരോപണം.

 

4ജി ഫോണുകള്‍

ഭാരതി എയര്‍ടെല്‍ ആണ് നിലവില്‍ ഇന്ത്യയില്‍ വാണിജ്യപരമായി 4ജി സേവനങ്ങള്‍ ആരംഭിച്ചിട്ടുളളത്.

 

4ജി ഫോണുകള്‍

ഇക്കൊല്ലം അവസാനമോ 2016-ന്റെ ആരംഭത്തിലോ റിലയന്‍സ് ജിയോ, ഐഡിയാ സെല്ലുലാര്‍, വൊഡാഫോണ്‍ ഇന്ത്യ എന്നിവര്‍ 4ജി അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

 

4ജി ഫോണുകള്‍

വിപണി നേരത്തെ പിടിച്ചടുക്കുന്നത് വൈകി എത്തുന്നവരെ പുറന്തളളുന്നതിന് ഇടയാക്കും. ലെനൊവൊ, ഷവോമി, ഹുവായി, ജിയോണി എന്നിവര്‍ രണ്ടാം പാദത്തില്‍ ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ 12ശതമാനം സാന്നിധ്യം രേഖപ്പെടുത്തി കഴിഞ്ഞു. ഒരു വര്‍ഷം മുന്‍പത്തേക്കാള്‍ രണ്ടിരട്ടിയാണ് ഇത്.

 

4ജി ഫോണുകള്‍

4ജി ഫോണുകളെ സംബന്ധിച്ച് ചൈനിസ് കമ്പനികള്‍ 45% വിപണി സാന്നിധ്യം അറിയിക്കുമ്പോള്‍, ഇന്ത്യന്‍ കമ്പനികള്‍ 10% -ത്തില്‍ താഴെ മാത്രമായി ഒതുങ്ങുന്നു.

 

4ജി ഫോണുകള്‍

ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെ അതികായനായ സാംസങ് തന്നെയാണ് 4ജി മേഖലയിലും മുന്നിട്ട് നില്‍ക്കുന്നത്. 150% അധികം വിപണി സാന്നിധ്യമാണ് ജൂണ്‍ പാദത്തില്‍ സാംസങ് നേടിയത്.

 

4ജി ഫോണുകള്‍

സൗത്ത് കൊറിയന്‍ ഭീമന് പുറകിലായി ലെനൊവൊ-യും ഷവോമിയും ആണ് 4ജി ഫോണുകളില്‍ നിലയുറപ്പിച്ചിരിക്കുന്നത്.

 

4ജി ഫോണുകള്‍

ഇന്ത്യയിലെ 4ജി ബ്രാന്‍ഡുകളില്‍ ആദ്യ പത്തില്‍ സ്ഥാനം നേടിയ ഒരേയൊരു ഇന്ത്യന്‍ കമ്പനി മൈക്രോമാക്‌സ് മാത്രമാണ്.

 

4ജി ഫോണുകള്‍

എന്നാല്‍ മൈക്രോമാക്‌സിന്റെ വിപണി സാന്നിധ്യം മുന്‍പത്തെ 10%-ത്തില്‍ നിന്ന് ജൂണ്‍ പാദത്തില്‍ 6% ആയി കുറഞ്ഞു എന്നതും ശ്രദ്ധേയമാണ്.

 

4ജി ഫോണുകള്‍

ഇന്‍ടക്‌സ്, ലാവാ, കാര്‍ബണ്‍ തുടങ്ങിയ ഇന്ത്യന്‍ കമ്പനികള്‍ 4ജി മേഖലയില്‍ തങ്ങളുടെ യാത്ര ഇപ്പോള്‍ ആരംഭിക്കുക മാത്രമാണ് ചെയ്തിരിക്കുന്നത്. ചൈനിസ് കമ്പനികള്‍ അവരുടെ വിപണിയുടെ 4ജി ഫോണുകളുടെ ആവശ്യകത തെറ്റായി കണക്കുകൂട്ടിയതിന്റെ ഫലമായി അധികം വന്ന ഫോണുകള്‍ ഇന്ത്യന്‍ വിപണിയിലേക്ക് വില കുറഞ്ഞ് തള്ളുകയാണെന്നാണ് തദ്ദേശ കമ്പനികള്‍ ഉന്നയിക്കുന്ന പ്രധാന ആരോപണം.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Make in India drive makes Chinese companies ‘dump’ 4g phones here.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot