കുറഞ്ഞ പൈസയില്‍ ഹാങൗട്ടില്‍ അന്താരാഷ്ട്ര കോള്‍ ചെയ്യൂ...!

ഗൂഗിള്‍ ഹാങൗട്ടില്‍ അന്താരാഷ്ട്ര കോളുകള്‍ കുറഞ്ഞ ചെലവില്‍ ഇനി മുതല്‍ ചെയ്യാം. ഇന്ത്യ ഉള്‍പ്പെടെ 25 രാജ്യങ്ങളിലാണ് പുതുതായി ഈ സൗകര്യമൊരുക്കിയിരിക്കുന്നത്. ആന്‍ഡ്രോയ്ഡ്, ഐഒഎസ്, വെബ് പ്ലാറ്റ്‌ഫോമുകളില്‍ സേവനം ലഭ്യമാകും.

പുതുതായി ഈ സൗകര്യമൊരുക്കിയിരിക്കുന്ന 25 രാജ്യങ്ങളിലേക്കുള്ള അന്താരാഷ്ട്ര കോളുകളുടെ ആദ്യ മിനുട്ട് സൗജന്യമാണ്. പിന്നീട് മിനിട്ട് നിരക്കിലുളള ചാര്‍ജാണ് ഈടാക്കുക. എന്നാല്‍ മറ്റു സേവനങ്ങളെ അപേക്ഷിച്ച് വളരെ കുറഞ്ഞ നിരക്കാകും തങ്ങള്‍ ഈടാക്കുകയെന്നും ഗൂഗിള്‍ അറിയിച്ചു. കോളുകള്‍ക്ക് സ്ഥലം അനുസരിച്ച് നിരക്കുകളില്‍ ഏറ്റകുറച്ചിലുകള്‍ ഉണ്ടാകാമെന്നും ഗൂഗിള്‍ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

കുറഞ്ഞ പൈസയില്‍ ഹാങൗട്ടില്‍ അന്താരാഷ്ട്ര കോള്‍ ചെയ്യൂ...!

വെബില്‍ ജിമെയിലിലെ ഹാങൗട്ട് വഴിയും ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ 'ഡയലര്‍' ആപ്ലിക്കേഷന്‍ വഴിയുമാണ് കോളുകള്‍ വിളിക്കാനുകുക. ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്ന് ഡയലര്‍ ആപ് ഡൗണ്‍ലോഡു ചെയ്യാവുന്നതാണ്. ഐഫോണ്‍ പ്ലാറ്റ്‌ഫോമില്‍ പ്രത്യേക ആപ്ലിക്കേഷന്‍ ഉപയോഗിക്കേണ്ടതില്ല.

കോളുകള്‍ വിളിക്കുന്നതിനായി ഒരു ഗൂഗിള്‍ വോയ്‌സ് അക്കൗണ്ടും നമ്പറും ആവശ്യമാണ്. ഇതുപയോഗിച്ചാണ് വോയ്‌സ് കോളുകള്‍ ചെയ്യാനും സ്വീകരിക്കാനും ആകുക. ടെക്സ്റ്റ് മെസേജുകള്‍, വോയ്‌സ് മെയിലുകള്‍ എന്നിവ അയയ്ക്കാനും സ്വീകരിക്കാനുമുളള സൗകര്യവും ഹാങൗട്ടിലുണ്ട്.

ഇന്ത്യക്ക് പുറമേ ചൈന, ഓസ്‌ട്രേലിയ, ജപ്പാന്‍, ബ്രസീല്‍, കാനഡ, അമേരിക്ക, റഷ്യ, ഇംഗ്ലണ്ട്, ജെര്‍മനി, ഫ്രാന്‍സ്, അയര്‍ലണ്ട്, സ്‌പെയിന്‍, സൗത്ത് കൊറിയ തുടങ്ങിയ രാജ്യങ്ങളിലാണ് പുതിയ സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot