ഫോണുകള്‍ വിളിക്കാന്‍ വേണ്ടിയല്ല!

By Super
|
ഫോണുകള്‍ വിളിക്കാന്‍ വേണ്ടിയല്ല!

ഇത് വരെ മൊബൈല്‍ ഫോണുകളെന്നാല്‍ അകലെയുള്ളവരുമായി സംസാരിക്കാനുള്ള മാര്‍ഗ്ഗമായിരുന്നു. എന്നാല്‍ മൊബൈല്‍ ഫോണുകളില്‍ നിന്ന് മാറ്റങ്ങളോടെ സ്മാര്‍ട്‌ഫോണുകള്‍ എത്തിയതോടെ ഈ നിര്‍വ്വചനത്തിന് അധികം സാധ്യതകള്‍ ഇല്ലാതാകുകയാണ്. കാരണം വിളിയ്ക്കുക എന്ന ഉപയോഗത്തേക്കാള്‍ മറ്റെന്തെല്ലാമോ ആണ് ഇന്ന് ഓരോ ഉപയോക്താവും അവരവരുടെ ഫോണ്‍ കൊണ്ട് ഉദ്ദേശിക്കുന്നത്.

അടുത്തിടെ നടത്തിയ ഒരു പഠനം വ്യക്തമാക്കുന്നത് കോള്‍ ചെയ്യുക എന്നത് ഫോണുകളിലെ ഏറ്റവും വിരളമായ ഉപയോഗമായി മാറിയിട്ടുണ്ടെന്നാണ്. അതിനേക്കാള്‍ ഉപരി വെബ് സര്‍ഫിംഗ്. ഫെയ്‌സ്ബബുക്ക്, ഗെയിംസ്, മ്യൂസിക് എന്നിവയ്ക്ക് വേണ്ടിയാണ് ഒരു സ്മാര്‍ട്‌ഫോണ്‍/മൊബൈല്‍ ഫോണ്‍ സ്വന്തമാക്കുന്നതും ഉപയോഗിക്കുന്നതും.

പഠനം നടത്തിയത് യുകെയിലെ ഒരു ഗവേഷക സ്ഥാപനമാണെങ്കിലും ആഗോളതലത്തില്‍ പ്രാധാന്യം കല്പിക്കാവുന്ന കണ്ടെത്തലാണിതില്‍ ഉള്ളത്. ദിവസത്തില്‍ വളരെ കുറച്ച് നേരം മാത്രമേ ഇപ്പോള്‍ ഒരാളുടെ കയ്യില്‍ ഫോണ്‍ ഇല്ലാതിരിക്കാറുള്ളൂ. അല്ലെങ്കില്‍ പോക്കറ്റില്‍ പോലും സൂക്ഷിക്കാതെ അതും പിടിച്ചാണ് നടക്കുന്നത് പോലും. എന്നാല്‍ കോള്‍ ചെയ്യുന്നതിന് വേണ്ടി ഒരു ദിവസം ശരാശരി 12 മിനുട്ടേ ഫോണ്‍ ഉപയോഗിക്കുന്നുള്ളൂ എന്നാണ് പഠനം കണ്ടെത്തിയിരിക്കുന്നത്. അതിലെ മറ്റ് സവിശേഷതകളെ ഉപയോഗപ്പെടുത്താനാണ് ബാക്കി സമയം ഫോണിനൊപ്പം ചെലവഴിക്കുന്നതെന്ന് സാരം.

കോളിംഗിന് പ്രാധാന്യം കുറഞ്ഞപ്പോഴും മുന്നേറിയിരുന്നത് ടെക്‌സ്റ്റിംഗ് അഥവാ മെസേജിംഗ് ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ അതും പിന്നാമ്പുറത്തേയ്ക്ക് നീങ്ങിയിരിക്കുന്നു. സ്മാര്‍ട്‌ഫോണ്‍ ഉപയോക്താക്കളില്‍ 10 മിനുട്ട് നേരം മാത്രമേ ടെക്‌സ്റ്റിംഗിന് ഉപയോഗിക്കുന്നുള്ളൂ എന്നാണ് പഠനത്തിന്റെ വിലയിരുത്തല്‍. ഈ കണക്ക് യുകെ ഉപയോക്താക്കളിലാണ് ബാധകമെങ്കിലും മൊബൈല്‍ ഇന്റര്‍നെറ്റ് സാര്‍വ്വത്രികമായതോടെ എസ്എംഎസ് ഉപയോഗം വളരെ കുറഞ്ഞെന്നത് ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കിടയിലും വാസ്തവമാണ്.

ഇന്റര്‍നെറ്റ് സര്‍ഫിംഗ് കഴിഞ്ഞാല്‍ പിന്നെ ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ സ്റ്റാറ്റസുകള്‍ അപ്‌ഡേറ്റ് ചെയ്യുകയും സുഹൃത്തുക്കളോടൊപ്പം ചാറ്റിംഗുമാണ് ഇപ്പോഴത്തെ പ്രധാന സ്മാര്‍ട്‌ഫോണ്‍ ധര്‍മ്മങ്ങള്‍. മിക്ക സൈറ്റുകളും ഗെയിം ലഭ്യമാക്കുന്നതിനാലും മൊബൈല്‍ കമ്പനികള്‍ തന്നെ സ്വന്തമായി ആപ്ലിക്കേഷന്‍ സ്റ്റോറുകള്‍ പരിചയപ്പെടുത്തുന്നതിനാലും ഗെയിമിംഗിനും മറ്റ് രസകരമായ വിനോദങ്ങള്‍ക്കും വേണ്ടി ഏറെ പങ്കും ചെലവഴിക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്.

വാച്ച്, ക്യാമറ, ലാപ്‌ടോപ്, ടെലിവിഷന്‍ എന്നീ ഉപകരണങ്ങളുടെ ധര്‍മ്മവും സ്മാര്‍ട്‌ഫോണില്‍ നിര്‍വ്വഹിക്കാനാകുന്നതിനാല്‍ ഉപയോക്താക്കളില്‍ ഒരു വലിയ ഭാഗം ഈ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത് നിര്‍ത്തിക്കൊണ്ടിരിക്കുകയാണെന്നും പഠനത്തില്‍ പറയുന്നുണ്ട്. അതായത് വാച്ചിന് പകരം ഫോണില്‍ അലാറം സെറ്റ് ചെയ്യുന്നവരാണ് പഠനത്തില്‍ പങ്കെടുത്ത 54 ശതമാനം പേരും. ഫോണുള്ളതുകൊണ്ട് വാച്ചിനെ 46 ശതമാനം പേര്‍ ഉപയോഗിക്കാറേ ഇല്ലത്രെ.

ഒരു ക്യാമറ കൊണ്ടുനടക്കുന്നതിനേക്കാള്‍ നല്ലത് നല്ല മെഗാപിക്‌സല്‍ സെന്‍സറുള്ള ഒരു ഫോണ്‍ ഉപയോഗിക്കുന്നതാണെന്നാണ് 39 ശതമാനം പേരുടെ അഭിപ്രായം. ലാപ്‌ടോപിലെ പ്രധാന ധര്‍മ്മങ്ങളായ സര്‍ഫിംഗും ഡോക്യുമെന്റ് ഫയലിംഗ് എന്നീ ഉപയോഗങ്ങള്‍ക്കെല്ലാം സ്മാര്‍ട്‌ഫോണ്‍ ഉപയോഗിക്കാനും ഒരു വിഭാഗം തുടങ്ങിയിട്ടുണ്ട്.

പത്തില്‍ ഒരാള്‍ വീതം ഗെയിം കണ്‍സോളിന് പകരം സ്മാര്‍ട്‌ഫോണ്‍ ഉപയോഗിക്കുന്നവരാണ്. അതേ സമയം ടെലിവിഷന് പകരം ഫോണ്‍ ഉപയോഗിക്കുന്നവര്‍ ആറ് ശതമാനമാണ്. ആറ് ശതമാനം പേര്‍ക്ക് വായനയും ഇപ്പോള്‍ ഫോണിലൂടെയാണ്.

പഠനത്തില്‍ പങ്കെടുത്തവര്‍ അവരുടെ ഫോണിനെ എത്രത്തോളം എന്തിനെല്ലാം ഉപയോഗിക്കുന്നു എന്ന് നോക്കാം

  • ഇന്റര്‍നെറ്റ് ബ്രൗസിംഗ്- 24,49 മിനുട്ട്

  • സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റ് ഉപയോഗം- 17.29 മിനുട്ട്

  • സംഗീതാസ്വാദനം- 15.38 മിനുട്ട്

  • ഗെയിം- 14.26 മിനുട്ട്

  • ഫോണ്‍ കോള്‍- 12.08 മിനുട്ട്

  • ഇമെയില്‍- 11.06 മിനുട്ട്

  • ടെക്‌സ്റ്റ് മെസേജിംഗ്- 10.12 മിനുട്ട്

  • ടിവി/സിനിമ കാണുന്നത്- 9.23 മിനുട്ട്

  • പുസ്തകവായന- 9.18 മിനുട്ട്

  • ക്യാമറ ഉപയോഗം- 3.25 മിനുട്ട്

ഈ പഠനത്തെ നിങ്ങള്‍ എത്രമാത്രം സ്വീകരിക്കുന്നു? നിങ്ങളുടെ ഫോണിന്റെ ഏറ്റവും പ്രധാന ധര്‍മ്മം എന്താണ്?

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X