നാസയില്‍ മലയാളിക്കുട്ടികള്‍

Posted By:

"അല്ലേലും മലയാളികള്‍ എല്ലായിടത്തും ഉണ്ടാവും" എന്ന് കളിയാക്കിയെങ്കിലും പറയാത്ത ആരുമുണ്ടാവില്ല. അത് ഭാഗ്യം കൊണ്ട് മാത്രമല്ല കുറച്ച് കഴിവും നമ്മള്‍ മലയാളികളിലുണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് ഈ കുട്ടികള്‍. കെന്നഡി സ്‌പേസ് സെന്‍റര്‍ നാസ സംഘടിപ്പിച്ച 3 ദിവസത്തെ വര്‍ക്ക്ഷോപ്പിലാണ് ഈ ചുണക്കുട്ടികള്‍ തങ്ങളുടെ കഴിവ് പ്രകടിപ്പിച്ച് നാസയുടെ അഭിനന്ദനങ്ങള്‍ നേടിയത്.

നാസയില്‍ മലയാളിക്കുട്ടികള്‍

ഫോട്ടോ: മാതൃഭൂമി

പല രാജ്യങ്ങളില്‍ നിന്നുള്ള 40 ഓളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത മത്സരത്തിലാണ് വൈറ്റില ടോക് എച്ച് പബ്ലിക് സ്‌കൂളിലെ ഏഴ് വിദ്യാര്‍ത്ഥികളാണ് നാസയുടെ അംഗീകാരം കരസ്ഥമാക്കിയിരിക്കുന്നത്. വിദ്യാര്‍ത്ഥികളായ അര്‍ഷദ് ഹാരിസ്, അര്‍ഷക് ഹാരിസ്, അക്ഷയ് മുരുകേശ്, അമല്‍ ജാസ്, ക്രിസ് ഷെറിന്‍, എഡ്‌വിന്‍ തോമസ്, റിച്ചി ജോയ് എന്നിവര്‍ക്കൊപ്പം ടീച്ചര്‍ കോ-ഓര്‍ഡിനേറ്ററും ടോക് എച്ച് പബ്ലിക് സ്‌കൂളിന്‍റെ വൈസ് പ്രിന്‍സിപ്പലുമായ മീര തോമസിനുമാണ് നാസയുടെ പ്രശസ്തിപത്രം ലഭിച്ചത്.

നാസയില്‍ മലയാളിക്കുട്ടികള്‍

സ്വന്തമായി റോബോട്ടിക്ക് റോവര്‍ നിര്‍മ്മിച്ചതിന് പുറമേ ഇവര്‍ 'എന്‍ഐ ലാബ്-വ്യൂ'യെന്ന ടൂള്‍ ഉപയോഗിച്ച് നാസ രൂപകല്പന ചെയ്ത പാതയിലൂടെ ചലിപ്പിച്ചു. ആദ്യ രണ്ട് റൗണ്ടുകള്‍ക്ക് ശേഷം ചന്ദ്രന്‍റെ ഉപരിതലത്തിന് സമാനമായ ലൂണാര്‍ പാതയിലൂടെ റോബോട്ടിനെ സഞ്ചരിപ്പിച്ചാണ് ഈ കുട്ടികള്‍ വിജയികളായത്. 'ലെഗോ മൈന്‍ഡ്സ്റ്റോം എന്‍എക്സ്ടി2' എന്ന പ്രോഗ്രാമായിരുന്നു ഇവര്‍ അതിനുവേണ്ടി ഉപയോഗിച്ചത്.

Read more about:
English summary
Malayali students in Nasa.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot