ഗൂഗിള്‍ ഗ്ലാസ് ധരിച്ച് ഷൂട്ടിംഗ് ലൊക്കേഷനില്‍ മമ്മൂട്ടി

Posted By:

കാലത്തിനനുസരിച്ച് മാറുന്ന വ്യക്തിയാണ് മമ്മൂട്ടി. സാങ്കേതിക വിദ്യയായലും ഫാഷനായാലും യുവതലമുറയെപ്പോലും കടത്തിവെട്ടും ഈ സൂപ്പര്‍താരം. ഏറ്റവും ഒടുവില്‍, ഗൂഗിള്‍ അവതരിപ്പിച്ച കണ്ണടപോലെ ധരിക്കാവുന്ന കമ്പ്യൂട്ടറായ ഗൂഗിള്‍ ഗ്ലാസുമായാണ് മമ്മൂട്ടി എല്ലാവരേയും ഞെട്ടിച്ചത്.

ഗൂഗിള്‍ ഗ്ലാസ് ധരിച്ച് ഷൂട്ടിംഗ് ലൊക്കേഷനില്‍ മമ്മൂട്ടി

മംഗ്ലീഷ് എന്ന പുതിയ സിനിമയുടെ സെറ്റിലാണ് ഗൂഗിള്‍ഗ്ലാസ് ധരിച്ച് സൂപ്പര്‍താരം എത്തിയത്. ഗൂഗിള്‍ഗ്ലാസ് ധരിച്ച് നില്‍ക്കുന്ന ചിത്രം അദ്ദേഹം തന്റെ ഫേസ്ബുക് പേജില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.

കഴിഞ്ഞ ദിവസമാണ് യു.എസില്‍ ഔദ്യോഗികമായി വില്‍പനയ്‌ക്കെത്തിയത്. അതും ഒരു ദിവസം മാത്രം നീണ്ടുനില്‍ക്കുന്ന വില്‍പന. മുന്‍കൂട്ടി ബുക്‌ചെയ്യുന്നവര്‍ക്കുമാത്രമാണ് ഗ്ലാസ് നല്‍കിയത്. നേരത്തെ 2500 ഓളം ഗൂഗിള്‍ഗ്ലാസുകള്‍ തെരഞ്ഞെടുത്ത വ്യക്തികള്‍ക്ക് കമ്പനി നല്‍കുകയും ചെയ്തിരുന്നു.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot