Home
News

വീണ്ടും പൈറസി പ്രതിസന്ധി; മമ്മൂട്ടി ചിത്രം കണ്ണൂർ സ്ക്വാഡിന്റെ എച്ച്ഡി വ്യാജ പതിപ്പ് ഇന്റർനെറ്റിൽ

വീണ്ടും പൈറസി പ്രതിസന്ധിയിൽ കുരുങ്ങി മലയാള സിനിമ. മമ്മൂട്ടിയുടെ പുതിയ ചിത്രമായ കണ്ണൂർ സ്ക്വാഡിന്റെ എച്ച് ഡി വ്യാജ പതിപ്പ് ഇന്റർനെറ്റിൽ. ഇന്ന് (സെപ്റ്റംബർ 28) റിലീസ് ചെയ്ത ചിത്രമാണ് അതേ ദിവസം ഇന്റർനെറ്റിൽ ചോർന്നിരിക്കുന്നത്. ചിത്രം തിയേറ്ററുകളിലെത്തി മണിക്കൂറുകൾക്കുള്ളിൽ തന്നെ ചിത്രത്തിന്റെ വ്യാജ പതിപ്പ് ഇന്റർനെറ്റിലെ വിവിധ വെബ്സൈറ്റുകളിൽ പ്രത്യക്ഷപ്പെടുകയായിരുന്നു.

തിയേറ്ററുകളിൽ നിന്ന് മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ട് ഇരിക്കുന്നത്. മമ്മൂട്ടി കമ്പനി നിർമ്മാണം വഹിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ സംവിധായകൻ നവാ​ഗതനായ റോബി വർ​ഗീസ് രാജ് ആണ്. ക്രൈം തില്ലർ ജേർണലിൽ ആണ് ചിത്രം പുറത്തിറക്കിയത്. മമ്മൂട്ടിക്ക് പുറമെ വിജയരാഘവൻ, റോണി ഡേവിഡ്, കിഷോർ, ശബരീഷ് വർമ, അസീസ് നെടുമങ്ങാട് എന്നിവരും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്. ചിത്രത്തിൽ പോലീസ് വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്.

മമ്മൂട്ടി ചിത്രം കണ്ണൂർ സ്ക്വാഡിന്റെ എച്ച്ഡി വ്യാജ പതിപ്പ് പുറത്ത്

കേസ് അന്വേഷണവും അതിനെ ചുറ്റിപ്പറ്റി നടക്കുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. മമ്മൂട്ടിയുടെ മകൻ കൂടിയായ ദുൽഖർ സൽമാന്റെ പ്രൊഡക്ഷൻ ഹൗസായ വേഫെറർ ഫിലിംസാണ് കേരളത്തിൽ കണ്ണൂർ സ്ക്വാഡിന്റെ വിതരണാവകാശം ഏറ്റെടുത്തിരിക്കുന്നത്. മുഹമ്മദ് റാഹിൽ ആണ് ചിത്രത്തിന്റെ ഛായാ​ഗ്രഹണം നടത്തിയിരിക്കുന്നത്. ചിത്രത്തിനായി സം​ഗീതം ഒരുക്കിയിരിക്കുന്നത് സുഷിൻ ശ്യാം ആണ്. മുഹമ്മദ് ഷാഫിയും റോണി ഡേവിഡും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ത്രില്ലർ ജേർണൽ എന്നതിന് പുറമെ ഒരു റോഡ് മൂവി വിഭാ​ഗത്തിലും കണ്ണൂർ സ്ക്വാഡിനെ ചേർക്കാവുന്നതാണ്. എഎസ്ഐ ജോർജ് മാർട്ടിൻ എന്ന കഥാപാത്രത്തിനെയാണ് സിനിമയിൽ മമ്മൂട്ടി അവതരിപ്പിക്കുന്നത്. കണ്ണൂർ എസ്പിയുടെ കീഴിലുള്ള പ്രത്യേക ക്രൈം സ്ക്വാഡിന്റെ കഥയാണ് ചിത്രം പറയുന്നത്. ഒരു യഥാർത്ഥ സംഭവത്തിനെ ആസ്പതമാക്കിയാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. കടുത്ത രാഷ്ട്രീയസമ്മർദത്തിന്റെ കീഴിലാണ് ഈ സ്ക്വാഡി കേസ് അന്വേഷണം നടത്തുന്നത്.

മമ്മൂട്ടി ചിത്രം കണ്ണൂർ സ്ക്വാഡിന്റെ എച്ച്ഡി വ്യാജ പതിപ്പ് പുറത്ത്

അതേ സമയം ഇത്തരം പൈറസി സംഘങ്ങൾ ഒരുപാട് നാളായി സിനിമാ മേഖലക്ക് ഭീഷണിയായി നിലനിൽക്കുന്നത്. 1957ലെ പകർപ്പവകാശ നിയമപ്രകാരം പൈറസി എന്നത് ക്രിമിനൽ കുറ്റമായാണ് രാജ്യത്ത് കണക്കാക്കുന്നത്. ഏതെങ്കിലും തരത്തിലുള്ള പൈറസി ചെയ്യുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നത് രാജ്യത്ത് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളിൽ ഒന്നാണ്. നേരത്തെ രജനികാന്ത് നായകനായ ജയ്ലർ, ഷാരൂഖ് ഖാന്റെ ജവാൻ എന്നീ ചിത്രങ്ങളും പുറത്തിറങ്ങി ഉടനെ ഇന്റർനെറ്റിൽ പ്രത്യക്ഷപ്പെട്ടിരുന്നു.

തമിഴ് റോക്കേഴ്‌സ് മുതലായ പൈറസി സംഘങ്ങളാണ് സിനിമാ മേഖലയ്ക്ക് ഏറ്റവും വലിയ പ്രതിസന്ധികൾ സൃഷ്ടിക്കുന്നത്. പല സിനിമകളും തിയേറ്ററുകളിൽ എത്തും മുമ്പ് ഇവർ വ്യാജ പതിപ്പുകളായി പുറത്ത് വിടുന്നു. തമിഴ് റോക്കോഴ്സ് എന്നത് നിരീക്ഷണത്തിലാണെങ്കിലും പേര് മാറ്റി നിരവധി സൈറ്റുകളിലായി ഇത്തരം ഇവർ ഇപ്പോഴും സജീവമായി പ്രവർത്തിക്കുന്നുണ്ട്. തമിഴ്ബ്ലാസ്റ്റേഴ്സ്, തമിഴ്എംവി എന്നീ ടൊറന്റ് സൈറ്റുകൾ ആയിരുന്നു ജവാനും ജെയ്ലറും എല്ലാം പ്രത്യക്ഷപ്പെട്ടിരുന്നത്.

കോപ്പി റൈറ്റ് നിയമങ്ങൾ ലംഘിച്ച് നിരവധി ടെലി​ഗ്രാം ​ഗ്രൂപ്പുകളും ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ട്. വളരെക്കാലമായി ടെലി​ഗ്രാമം ഇത്തരത്തിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും ഇപ്പോൾ വാട്സ്ആപ്പ് വഴിയും ഇത്തരം പൈറസി ലംഘനങ്ങൾ നടക്കുന്നുണ്ട് എന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വാട്സ്ആപ്പിന്റെ പുതിയ ഫീച്ചറായ ചാനൽ സേവനം വഴിയാണ് ഇത്തരം പൈറസി ലംഘനങ്ങൾ നടക്കുന്നത്. അടുത്തിടെ ഒടിടിയിൽ റിലീസ് ചെയ്ത ആർഡിഎക്സിന്റെ ഡൗൺലോഡ് ലിങ്കുകൾ ഇത്തരത്തിൽ വാട്സ്ആപ്പ് വഴി പങ്കിട്ടതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

രണ്ടാഴ്ച മുമ്പാണ് വാട്സ്ആപ്പ് ഈ പുതിയ ഫീച്ചർ അവതരിപ്പിച്ചത്. ഒരു മെസേജ് നിരവധി പേർക്ക് ഒരേ സമയം എത്തിക്കാം എന്ന ലക്ഷ്യത്തോടെയാണ് വാട്സ്ആപ്പ് ഈ സേവനം ആരംഭിച്ചത്. എന്നാൽ ആളുകൾ ഈ ഫീച്ചറിനെ ഇത്തരത്തിൽ ദുരുപയോ​ഗം ചെയ്യാനും ആരംഭിച്ചിരിക്കുകയാണ്. അവരുടെ ചാനലില്‍ വരുന്ന ലിങ്കില്‍ ക്ലിക്കുചെയ്താല്‍ ബ്രൗസര്‍ ഓപ്പണായി ഫയല്‍ ഡൗണ്‍ലോഡാകുന്നതായിരിക്കും. നിലവിൽ ഒടിടി റിലീസ് ചെയ്യുന്ന ചിത്രങ്ങളുടെ പതിപ്പാണ് ഇത്തരത്തിൽ പങ്കിടുന്നത്.

More from GizBot

Best Mobiles in India

English summary
Malayalam cinema is caught up in the piracy crisis again. HD fake Print of Mammootty's new movie Kannur Squad on the internet. The film was released today (September 28) and leaked on the internet on the same day. Within hours of the film hitting theaters, fake Print of the film appeared on various websites on the internet.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X