ഡൽഹിയിൽ 87 ലക്ഷം വിലവരുന്ന 4,200 ഷവോമി ഫോണുകൾ മോഷ്ടിച്ച ആൾ പിടിയിൽ!

By Shafik
|

ഗുർഗ്രാമിലെ ഷവോമിയുടെ വെയർഹൗസിലുള്ള 4,200 ഷവോമി ഫോണുകൾ മോഷ്ടിച്ചതായി റിപ്പോർട്ട്. ഷവോമി സ്മാർട്ട്ഫോണുകൾ ഇന്ത്യയിൽ ഏറെ ജനകീയമാണ് എന്നതിനാൽ തന്നെ ഏറെ വാർത്താപ്രാധാന്യവും കിട്ടിയിരിക്കുകയാണ്‌ ഈ സംഭവത്തിന്. 4200 ഷവോമി ഫോണുകൾ ഒറ്റയടിക്ക് കമ്പനി വെയർഹൗസിൽ നിന്നും മോഷണം പോയി എന്നതാണ് കേസ്.

ഡൽഹിയിൽ 87 ലക്ഷം വിലവരുന്ന 4,200 ഷവോമി ഫോണുകൾ മോഷ്ടിച്ച ആൾ പിടിയിൽ!

പ്രാഥമിക അന്വേഷണ പ്രകാരം മോഷ്ടിച്ച ഫോണുകളുടെ ആകെ മൂല്യം ഏകദേശം 87 ലക്ഷം രൂപയാണ് എന്ന് റിപ്പോർട്ടിൽ പറയുന്നു. നിലവിൽ ഇന്ത്യയിലെ ഏറ്റവും മികച്ച സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് ഷവോമി. സാംസങിനൊപ്പം തുല്യപ്രാധാന്യമുള്ള രാജ്യത്തെ പ്രമുഖ കമ്പനിയുമാണ് ഷവോമി. കമ്പനിയുടെ ഷവോമി റെഡ്മി സീരീസ് ഇന്ത്യയിലെ ഏറ്റവും പ്രചാരമുള്ള ഫോൺ മോഡലുകളിൽ ഒന്നാണ്. എന്നാൽ വെയർഹൗസിൽ നിന്ന് മോഷ്ടിച്ച ഉൽപ്പന്നങ്ങളുടെ മോഡലുകൾ ഏതെന്ന് എന്നതിനെ കുറിച്ച് വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

ബീഹാർ സ്വദേശിയായ രമേശ് എന്നയാളെ ഫോണുകൾ മോഷ്ടിച്ചതിന് അറസ്റ്റു ചെയ്തതായി എക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. മെയ് മാസത്തിൽ ഗുർഗ്രാമിലെ ഷവോമി ഉടമസ്ഥതയിലുള്ള വെയർഹൗസിൽ രമേഷ് മൂന്നു കൂട്ടാളികളുമായി കുത്തിത്തുറന്ന് മോഷണം നടത്തുകയായിരുന്നു എന്ന് റിപ്പോർട്ടിൽ പറയുന്നു. മെയ് മാസമായിരുന്നു സംഭവം.

മോഷണം പോയ ഷവോമി ഫോണുകളുടെ ഒരുവിധം എല്ലാ യൂണിറ്റുകളും പോലീസ് സംഘം തിരിച്ചെടുത്തിട്ടുണ്ടെന്ന് എസിപി ഷംഷർ സിംഗ് ചൂണ്ടിക്കാട്ടി. കവർച്ചയുടെ കൂടുതൽ വിശദാംശങ്ങൾ അന്വേഷണത്തിൽ വെളിപ്പെടുത്തുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

നിലവിൽ രാജ്യത്തെ ഏറ്റവുമധികം വിറ്റുപോകുന്ന സ്മാർട്ഫോണുകൾ എല്ലാം തന്നെ ഷവോമിയുടേതാണ്. റെഡ്മി നോട്ട് 5 സീരീസ്, റെഡ്മി 5A തുടങ്ങിയ ഫോണുകളെല്ലാം തന്നെ റെക്കോർഡ് വിൽപ്പനയാണ് വളരെ കുറഞ്ഞ കാലത്തിനുള്ളിൽ കമ്പനി രാജ്യത്ത് നടത്തിയത്. അതോടൊപ്പം തന്നെ മറ്റു പല ഉൽപ്പന്നങ്ങളും രാജ്യത്ത് വിപണിയിൽ എത്തിക്കാനും കമ്പനിക്ക് പദ്ധതികൾ ഉണ്ട്.

10.or D2 ഇന്ന് മുതൽ ഇന്ത്യയിൽ! വില 6,999 രൂപ മാത്രം!10.or D2 ഇന്ന് മുതൽ ഇന്ത്യയിൽ! വില 6,999 രൂപ മാത്രം!

Best Mobiles in India

Read more about:
English summary
Man Arrested for Stealing 4200 Xiaomi phones from Delhi.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X