സ്വവര്‍ഗാനുരാഗിയാക്കിയ കേസുമായി യുവാവ് ആപ്പിളിനെതിരെ കോടതിയിൽ

|

സാങ്കേതികതയുമായി ബന്ധപ്പെട്ട് നിരവധി കേസുകളാണ് നമുക്ക് കാണുവാൻ കഴിയുന്നത്. ചിലത് ഞെട്ടിക്കുന്നതും മറ്റ് ചിലത് വളരെയധികം ചിന്തിപ്പിക്കുന്നതിനും കരണമാകുന്നുണ്ട്. വളരെ കരുതലോടെ കൈകാര്യം ചെയ്യേണ്ട ഒരു വീഥിയാണ് സാങ്കേതികത എന്ന് ബോധിപ്പിക്കുന്ന സംഭവങ്ങളാണ് ഈ നടക്കുന്നതൊക്കെ. അതുകൊണ്ടുതന്നെ നമ്മൾ വളരെയധികം സൂക്ഷിച്ച് മുന്നോട്ട് നീങ്ങേണ്ടതാണ്. അത്തരത്തിൽ ഒരു യുവാവിന് സംഭവിച്ച കാര്യമാണ് ഇവിടെ പറയുന്നത്.

ഗേകോയിൻ ക്രിപ്റ്റോകറൻസി ആപ്പ്

ഗേകോയിൻ ക്രിപ്റ്റോകറൻസി ആപ്പ്

ആപ്പിളിനെതിരെ കേസ് ഫയല്‍ ചെയ്ത് യുവാവ്. ഐഫോണ്‍ തന്നെ സ്വവര്‍ഗാനുരാഗിയാക്കിയെന്ന് ആരോപിച്ചാണ് റഷ്യന്‍ യുവാവ് ഒരു ദശലക്ഷം റൂബിള്‍സ് ആവശ്യപ്പെട്ട് മോസ്‌കോ കോടതിയില്‍ കേസ് സമർപ്പിച്ചത്. സെപ്റ്റംബര്‍ 20 നാണ് കേസ് ഫയല്‍ ചെയ്തത്. ഒകേ്ടാബര്‍ 17 നാണ് കോടതി കേസ് പരിഗണിക്കുന്നത് എന്ന് എഎഫ്പി വാര്‍ത്ത ഏജന്‍സി പറയുന്നു. തികച്ചും വളരെ ഞെട്ടിക്കുന്ന ഒരു സംഭവമാണ് ഈ യുവാവിൻറെ ജീവിതത്തിൽ നടന്നിരിക്കുന്നത്. ഇതാദ്യമാണ് ഇത്തരം വിചിത്രമായ ഒരു കേസ് കോടതിയിൽ സമർപ്പിക്കപ്പെടുന്നത്. സ്മാർട്ഫോണുകൾ വഴി നടക്കുന്ന കെണികൾക്ക് ഒരു ഉദാഹരണമാണ് ഈ സംഭവം എന്ന് റിപ്പോർട്ടുകൾ ചൂണ്ടികാണിക്കുന്നു.

തന്നെ സ്വവര്‍ഗാനുരാഗിയാക്കിയെന്ന കേസുമായി യുവാവ്

തന്നെ സ്വവര്‍ഗാനുരാഗിയാക്കിയെന്ന കേസുമായി യുവാവ്

സംഭവത്തെ തികച്ചും നിസാരമായി കാണാൻ കഴിയുന്നതല്ല എന്നതിൻറെ തെളിവാണ് ഈ യുവാവിന്റെ കാര്യത്തിൽ നടന്നിരിക്കുന്നത്. ഐഫോണിൽ നിന്നും യുവാവിന് ലഭിച്ച ഒരു സന്ദേശമാണ് കാര്യങ്ങൾ ഇത്രെയും പ്രശ്നമാക്കിയത്. ഐഫോണിലേക്ക് വന്ന ഒരു സന്ദേശം വഴിയാണ് ഇയാള്‍ ഗേകോയിനിലേക്ക് എത്തിയത്. സ്മാര്‍ട് ഫോണ്‍ വഴി ബിറ്റ്‌കോയിന്‍ അന്വേഷിച്ച യുവാവിന് ലഭിച്ചത് ഗേകോയിന്‍ ആപ്പിലേക്കുള്ള ലിങ്കായിരുന്നു. തുടര്‍ന്ന് ഈ ലിങ്കിലേക്ക് കയറിയ യുവാവിന് തിരിച്ചു പോകാന്‍ കഴിയാതെ വരികയായിരുന്നു.

മോസ്‌കോ കോടതിയില്‍ കേസ് ഫയല്‍ ചെയ്ത് യുവാവ്

മോസ്‌കോ കോടതിയില്‍ കേസ് ഫയല്‍ ചെയ്ത് യുവാവ്

കേസ് ഗൗരവമുള്ളതാണെന്ന് യുവാവിന്റെ അഭിഭാഷകന്‍ സപിസാത് ഗുസ്‌നിവ പറഞ്ഞു, തന്റെ ക്ലൈന്റ് ഭയപ്പെടുന്നു, അവന്‍ ഏറെ കഷ്ടപ്പെട്ടുവെന്നും അഭിഭാഷകന്‍ എഎഫ്പിയോട് പറഞ്ഞു. ഈ ആപ് നിങ്ങള്‍ ഉപയോഗിച്ചു നോക്കൂ,...ഉപയോഗിച്ചാലെ എല്ലാം മനസിലാക്കാന്‍ സാധിക്കൂ... എന്നായിരുന്നു ഗേകോയിന്‍ സന്ദേശം. ഇതിനാലാണ് ഗേകോയിന്‍ ഇന്‍സ്റ്റാള്‍ ചെയ്ത് പരിശോധിച്ചതെന്ന് യുവാവ് പറഞ്ഞു. എന്നാല്‍ ഈ ആപ്പിന്‍റെ പിടിയില്‍ നിന്നു ഇപ്പോള്‍ പിന്‍മാറാന്‍ കഴിയുന്നില്ലെന്നാണ് യുവാവ് പറയുന്നത്. അതേസമയം, റഷ്യയിലെ ആപ്പിളിന്‍റെ പ്രതിനിധികള്‍ ഇത് സംബന്ധിച്ച് പ്രതികരിക്കാന്‍ തയാറായില്ല.

ആപ്പിളിനെതിരെ കേസ് ഫയല്‍ ചെയ്ത് യുവാവ്

ആപ്പിളിനെതിരെ കേസ് ഫയല്‍ ചെയ്ത് യുവാവ്

തന്നെ മനപ്പൂര്‍വം സ്വര്‍ഗാനുരാഗത്തിലേക്ക് തള്ളിവിട്ടത് ഐഫോണ്‍ ആണ്. ഇത് ധാര്‍മികവും മാനസികവുമായ ബുദ്ധിമുട്ടുകള്‍ക്ക് കാരണമായെന്നും റസുമിലോവ് ആരോപിച്ചു. മോസ്‌കോ പ്രസെന്‍സ്‌കി ജില്ലാ കോടതിയില്‍ കഴിഞ്ഞമാസമാണ് പരാതി സമര്‍പ്പിക്കപ്പെട്ടത്. ഒക്ടോബര്‍ 17ന് ഇതില്‍ വാദം കേള്‍ക്കും. ആപ്പിളില്‍ നിന്നും 15000 ഡോളര്‍ (10 ലക്ഷത്തിലധികം രൂപ) നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഇയാള്‍ കേസ് കൊടുത്തിരിക്കുന്നതെന്ന് മോസ്‌കോ ടൈംസ് റിപ്പോര്‍ട്ട് വ്യക്തമാക്കി.

Best Mobiles in India

English summary
What happened to this young man is proof that the incident cannot be taken lightly. What made matters worse was a message from a young man on his iPhone. He reached Geckoin via a message that came to the iPhone.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X