പിടികിട്ടാപുള്ളിക്ക് ഫേസ്ബുക് കൊടുത്ത എട്ടിന്റെ പണി

Posted By:

യു.എസിലെ ഒരു പിടികിട്ടാപ്പുള്ളക്ക് ഫേസ്ബുക്കില്‍ നിന്ന് എട്ടിന്റെ പണികിട്ടി. കഴിഞ്ഞ ഒരു വര്‍ഷമായി മുങ്ങിനടക്കുകയായിരുന്ന പ്രതിക്ക്, തനിക്കെതിരെ പോലീസ് ഇറക്കിയ ലുക്ഔട്ട് നോട്ടീസ് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തതാണ് വിനയായത്. ഫോട്ടോ ഷെയര്‍ ചെയ്ത് ഒരുമണിക്കൂറിനകം ഇയാളെ പിടികൂടുകയും ചെയ്തു.

അമേരിക്കയിലെ പെന്‍സില്‍വാനിയയിലാണ് സംഭവം. ഗുരുതരമായ നിരവധി കേസുകളില്‍ പ്രതിയായ ജെയിംസ് ലെസ്‌കോവിച്ച് എന്നയാള്‍ കഴിഞ്ഞ ഒരു വര്‍ഷമായി പോലീസിനെ വെട്ടിച്ച് മുങ്ങിനടക്കുകയായിരുന്നു.

പിടികിട്ടാപുള്ളിക്ക് ഫേസ്ബുക് കൊടുത്ത എട്ടിന്റെ പണി

ഇയാള്‍ പിടികിട്ടാപ്പുള്ളയാണെന്നും ജെയിംസിനെ കണ്ടുകിട്ടുന്നവര്‍ അറിയിക്കണമെന്നും കാണിച്ച് ഫ്രീലാന്‍ഡ് പോലീസ് ഡിപ്പാര്‍ട്‌മെന്റ് കഴിഞ്ഞ ദിവസം അവരുടെ ഫേസ്ബുക് പേജില്‍ ലുക്ഔട് നോട്ടീസ് പോസ്റ്റ് ചെയ്തു. ഉടന്‍ തന്നെ വ്യാജ പ്രൊഫൈലില്‍ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടായിരുന്ന ജെയിംസ് ലുക്ഔട് നോട്ടീസ് ഷെയര്‍ ചെയ്യുകയും പോലീസിനെ പരിഹസിക്കുന്ന വിധത്തില്‍ കമന്റ് ചെയ്യുകയും ചെയ്തു.

തുടര്‍ന്ന് ഒരു പെണ്‍കുട്ടിയെന്ന വ്യാജേന പോലീസ് ഓഫീസര്‍ ജെയിംസുമായി ചാറ്റ് ചെയ്തു. സംഗതി വിശ്വസിച്ച പ്രതി ചാറ്റില്‍ താമസസ്ഥലത്തിന്റെ കൃത്യമായ വിലാസം പറഞ്ഞുകൊടുത്തു. പിന്നീടെല്ലാം വളരെ വേഗത്തിലായിരുന്നു.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot