Just In
- 5 hrs ago
കൊമ്പന്മാർ കൊമ്പ് കോർക്കുമ്പോൾ; ഒരേ വിലയിൽ കിടിലൻ പ്ലാനുകളുമായി എയർടെലും ജിയോയും
- 8 hrs ago
ആൻഡ്രോയിഡ് തറവാട്ടിലെ തമ്പുരാൻ എഴുന്നെള്ളുന്നു; അറിഞ്ഞിരിക്കേണ്ടതെല്ലാം
- 14 hrs ago
ബിഎസ്എൻഎൽ സിം ഉള്ളവരേ, നിങ്ങൾക്ക് ശുഷ്കാന്തിയുണ്ടോ? നിങ്ങൾ തേടിനടക്കുന്ന ആ റീച്ചാർജ് പ്ലാൻ ഇതാ
- 16 hrs ago
വർക്ക് ഫ്രം ഹോം വാഗ്ദാനത്തിൽ വീഴരുതേ...! പാർട്ട് ടൈം ജോലിതേടിയ യുവതിക്ക് നഷ്ടമായത് 1.18 ലക്ഷം രൂപ
Don't Miss
- Sports
IND vs NZ: ഗില്ലിന് ഒരു ഫോര്‍മാറ്റ് മാത്രമേ കഴിയൂ! ആത്മവിശ്വാസം തകര്‍ക്കരുത്, ഫാന്‍സ് പറയുന്നു
- News
ബത്തേരിയില്‍ വിദ്യാര്‍ത്ഥിനി ആശുപത്രി പരിസരത്ത് മരിച്ച നിലയില്‍
- Movies
'ഞാൻ വരച്ച വരയിൽ അവൾ നിൽക്കുമെങ്കിലും വര എവിടെ വരക്കണമെന്ന് അവൾ തീരുമാനിക്കും'; ശ്രീവിദ്യയുടെ വരൻ!
- Travel
ഒറ്റയ്ക്ക് ലോകം കാണുവാനുള്ള തയ്യാറെടുപ്പിലാണോ? സാഹസിക യാത്രയിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം
- Finance
എസ്ബിഐ മാസ വരുമാന പദ്ധതി; ഒറ്റത്തവണ നിക്ഷേപത്തിൽ കീശ നിറയ്ക്കുന്ന മാസ വരുമാനം നേടാം; നോക്കുന്നോ
- Lifestyle
ഈ രാശിക്കാര്‍ പരസ്പരം ചേര്‍ന്നാല്‍ ശത്രുക്കള്‍: ഒന്നിക്കാന്‍ പാടില്ലാത്ത രാശിക്കാര്‍
- Automobiles
2 ലക്ഷം രൂപയാണോ ബജറ്റ്? കോളേജ് പിള്ളേർക്ക് വാങ്ങാവുന്ന 'ശൂപ്പർ' ബൈക്കുകൾ ഇതാ
മിസ്ഡ് കോളിലൂടെ നഷ്ടപ്പെട്ടത് 1.86 കോടി രൂപ! അറിഞ്ഞിരിക്കുക... പുത്തന്‍ ബാങ്കിംഗ് തട്ടിപ്പ് ഇങ്ങനെ
മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബിസിനസുകാരനായ ആള്‍ക്ക് മിസ്ഡ് കോളിലൂടെ നഷ്ടപ്പെട്ടത് 1.86 കോടി രൂപ! അര്‍ദ്ധരാത്രി ലഭിച്ച ആറ് മിസ്ഡ് കോളിലൂടെയാണ് ഇത്രയും തുക നഷ്ടപ്പെട്ടത്. എങ്ങനെയാണന്നല്ലേ ? സിം സ്വാപ്പ് എന്ന പുത്ത ബാങ്കിംഗ് തട്ടിപ്പ് രീതിയാണിത്. കൊല്‍ക്കത്ത, ബംഗലൂരു, മുംബൈ, ഡല്‍ഹി പോലീസുകള്‍ സിം സ്വാപ്പുമായി ബന്ധപ്പെട്ട് നിരവധി കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

സാങ്കേതികമായി അറിവുള്ള ഇത്തരം തട്ടിപ്പുകാര്‍ക്ക് ഇരയാകുന്നതെങ്ങനെയെന്നാണ് ഏവരുടെയും ചോദ്യം. എന്നാല്‍ തട്ടിപ്പുകാരുടെ പുത്തന്‍ രീതിയില്‍ വീഴുകയാണ് ചെയ്യുന്നത്. സിം സ്വാപ്പിനെപ്പറ്റിയും ബാങ്കിംഗ് തട്ടിപ്പിനെയും പറ്റി അറിയാം. തുടര്‍ന്നു വായിക്കൂ....

സിം സ്വാപ്പ്
മിസ്ഡ് കാളിലൂടെ പണം നഷ്ടപ്പെടുന്ന സംഭവം ഇന്ത്യയില്‍ ആദ്യമായല്ല നടക്കുന്നത്. നിരവധി പേരെയാണ് സിം സ്വാപ്പിന് ഇരയായിട്ടുള്ളത്. മൊബൈല്‍ ഉപയോക്താക്കളെ പറ്റിച്ചാണ് സിം സ്വാപ്പിന് ഇരയാക്കുന്നത്. നിമിഷങ്ങള്‍ കൊണ്ടാണ് ഇരകള്‍ക്ക് പണം നഷ്ടപ്പെടുക.

സിം സ്വാപ്പ്; പഴയ സിമ്മിനെ ഡ്യൂപ്ലിക്കേറ്റ് സിമ്മാക്കി തട്ടിപ്പ്
ഒരു കാര്യം മനസിലാക്കുക. 2ജി,3ജി,4ജി സിമ്മിലേക്ക് മാറുമ്പോഴെല്ലാം ഉപയോഗിക്കുന്ന അതേ നമ്പറില്‍ പുതിയ സിം രജിസ്റ്റര്‍ ചെയ്യാനായി നിങ്ങള്‍ ഉപയോഗിക്കുന്ന സംവിധാനമാണ് സിം സ്വാപ്പ്. പഴയ സിം കാര്‍ഡില്‍ നിന്നും പുതിയതിലേക്ക് ചേക്കേറുന്ന ഈ രീതി നിങ്ങള്‍ ഓരോരുത്തരും ഉപയോഗിച്ചിട്ടുണ്ടാകാം.

20 ഡിജിറ്റ് സിം നമ്പര്‍
ഓരോ സിം കാര്‍ഡിനും 20 അക്ക സിം നമ്പരുണ്ട്. സിമ്മിന്റെ പിന് ഭാഗത്ത് ഇത് രേഖപ്പെടുത്തിയിരിക്കും. ഈ നമ്പര്‍ രഹസ്യമായി തരപ്പെടുത്തിയാണ് തട്ടിപ്പാകാരുടെ ബാക്ക പ്രയോഗം.

രാത്രിയിലെ തട്ടിപ്പ്
മുംബൈ മിററിന്റെ റിപ്പേര്‍ട്ടു പ്രകാരം സിം കാര്‍ഡ് നമ്പര്‍ ആദ്യമേ സംഘടിപ്പിക്കും എന്നിട്ടാണ് ബാക്കി തട്ടിപ്പ് നടത്തുക. കൂടുതലും രാത്രി സമയങ്ങളിലാണ് സ്വിം സ്വാപ് രീതി ഇത്തരം തട്ടിപ്പുകാര്‍ അവലംബിക്കുന്നത്.

പണം പോകുന്ന രീതി
സ്വിം സ്വാപ്പ് രീതി രണ്ടാമതാണ് നടക്കുക. ആദ്യം തട്ടിപ്പുകാര്‍ നിങ്ങളുടെ ബാങ്കിംഗ് ഐ.ഡിയും പാസ് വേഡും തരപ്പെടുത്തുകയാണ് ചെയ്യുന്നത്. നിങ്ങളുടെ ഫോണിലേക്കു വരുന്ന ഓ.റ്റി.പി മാത്രാണ് പണം തട്ടിപ്പിനായി വേണ്ടത്. അതിന് സിം സ്വാപ്പിംഗ് പിന്നെ ഉപയോഗിക്കും.

ബാങ്കിംഗ് വിവരങ്ങള്‍ തട്ടിപ്പുകാര്‍ക്ക് എങ്ങിനെ ലഭിക്കുന്നു
ഫിഷിംഗിലൂടെയാണ് ബാങ്കിംഗ് വിവരങ്ങള്‍ തട്ടിപ്പുകാര്‍ ചോര്‍ത്തുന്നത്. ഫേക്ക് ബാങ്കിംഗ് സെര്‍വറിലൂടെയാണ് ഇത് കൂടുതലും നടക്കുന്നത്. വ്യക്തിഗത വിവരങ്ങള്‍ ഇത്തരം ഫേക്ക് സെര്‍വറില്‍ നല്കുമ്പോള് തട്ടിപ്പുകാരത് സൂക്ഷിച്ചുവെക്കും.

അടുപ്പക്കാരെയും സൂക്ഷിക്കുക
സൂക്ഷിക്കുക. തട്ടിപ്പുകാര്‍ക്ക് പലപ്പോഴും നിങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍ ലഭിക്കാന്‍ അധികം കഷ്ടപ്പടെണ്ടി വരാറില്ല. ഇരയുടെ അടുപ്പക്കാര്‍ വിവരങ്ങള്‍ ചോര്‍ത്തി നല്കുന്നതിലൂടെയാണിത്.

6 മിസ്ഡ് കോളുകള്‍
1.86 കോടി രൂപ നഷ്ടപ്പെട്ടയാള്‍ക്ക് ലഭിച്ചത് 6 മിസ്ഡ് കോളുകളാണ്. അതും രാത്രി 11 മുതല്‍ വെളുപ്പിന് 2 വരെ. രണ്ടു നമ്പരുകളില്‍ നിന്നാണ് കോളുകള്‍ വന്നത്. +44 ല്‍ ആരംഭിക്കുന്ന യു.കെ നമ്പരാണ് ഒന്ന്. ഫോണ്‍ സൈലന്റായതു കൊണ്ടുതന്നെ ഉപയോക്താവ് ഫോണ്‍ വന്നതറിഞ്ഞില്ല.

14 അക്കൗണ്ടുകളിലേക്ക് പണം മാറ്റി
തട്ടിപ്പിന് ഇരയായ ആള്‍ക്ക് നഷ്ടപ്പെട്ട 1.86 കോടി രൂപ രാജ്യത്തെ 14 ബാങ്ക് അക്കൗണ്ടുകളുകളിലൂടെയാണ് തട്ടിപ്പുകാര്‍ പിന്‍വലിച്ചത്. ഇരയുടെ ബാങ്കില്‍ ആകെയുണ്ടായിരുന്ന ബാക്കി തുകയാകട്ടെ 20 ലക്ഷം മാത്രം.

ഫോണിലൂടെ തട്ടിപ്പ്
ഒരിക്കല്‍ നിങ്ങളുടെ സിം കാര്‍ഡ് മാറ്റി രജിസ്റ്റര്‍ ചെയ്താല്‍ പഴയ സിം അസാധു ആകും. മാത്രമല്ല നെറ്റ് വര്‍ക്ക് സിഗ്നല്‍ ലഭിക്കുകയുമല്ല. നിങ്ങളുടെ ഫോണ്‍ നമ്പര്‍ അറിയാവുന്ന തട്ടിപ്പുകാര്‍ ഈ സമയത്താണ് ബുദ്ധി പ്രയോഗിക്കുക. അതും ഓ.റ്റി.പിയുടെ രൂപത്തില്‍.

സിം സ്വാപ്പ് ലീഗലാണ്. എന്നാല്‍ .....
സിം സ്വാപ്പ് തികച്ചും നിയമപരമാണ്. നിങ്ങള്‍ ബന്ധപ്പെടുന്ന രീതിയനുസരിച്ച് സുരക്ഷിതമാകും ഈ രീതി. എയര്‍ടെല്‍, വോഡാഫോണ്‍, ഐഡിയ തുടങ്ങിയവയ്ക്ക് സിം സ്വാപ്പ് കൂടുതല്‍ സുരക്ഷിതമാക്കാന്‍ USSD കോഡുകളുണ്ട്. എന്നാല്‍ നിങ്ങള്‍ നേരിട്ട് ഇവ ചെയ്യുമ്പോഴാണ് പ്രശ്നം ആരംഭിക്കുന്നത്. 20 ഡിജിറ്റ് സിം കാര്‍ഡ് നമ്പര്‍ വളരെ സുരക്ഷിതമായിവെയ്ക്കുക. മൊബൈല്‍ നമ്പര്‍ എപ്പോഴും സിം കാര്‍ഡ് നമ്പരിനെ ആശ്രയിക്കുന്നതാണ്. ഇക്കാര്യം ശ്രദ്ധിക്കുക.

തട്ടിപ്പ് കോള്‍
വോഡാഫോണ്‍, എയര്‍ടെല്‍ കസ്റ്റമര്‍ ഏജന്റ് എന്നാണെന്നു പറഞ്ഞ് തട്ടിപ്പു കോളുകള്‍ വരും. 4ജി സിം കാര്‍ഡിലേക്കു മാറാനും ഇന്റര്‍നെറ്റ് സ്പീഡ് കൂട്ടാന്‍ ഞങ്ങള്‍ സഹായിക്കാം എന്നെല്ലാം പറഞ്ഞാകും കോളുകള്‍ വരിക. ഇവയെ പ്രത്യേകം ശ്രദ്ധിക്കുക.

20 ഡിജിറ്റ് മൊബൈല്‍ നമ്പര്‍
വിളിക്കുന്നവര്‍ പ്രധാനമായും ലക്ഷ്യമിടുന്നത് നിങ്ങളുടെ 20 ഡിജിറ്റ് സിം കാര്‍ഡ് നമ്പര്‍ തരപ്പെടുത്തുകയാണ്. അതിനു വേണ്ടി അവര്‍ നിങ്ങളോട് പല രീതിയിലും സംസാരിക്കും. എന്നാല്‍ ചതിക്കുഴിയില്‍ വീഴരുത്.

നമ്പര്‍ അമര്‍ത്തുമ്പോള്‍ ശ്രദ്ധിക്കുക
നങ്ങളെ ഫോണ്‍വിളിച്ച് തെറ്റിദ്ധരിപ്പിച്ച ശേഷം അവര്‍ പറയുന്ന നമ്പര്‍ അമര്‍ത്താന്‍ നിങ്ങളെ നിര്‍ബന്ധിക്കും. ഇതു ചെയ്യാതിരിക്കുക. ഇതു ചെയ്യുമ്പോള്‍ തട്ടിപ്പുകാരുടെ കോള്‍ കട്ടാവുകയും സര്‍വീസ് പ്രൊവൈഡര്‍ ഔദ്യോഗികമായി നിങ്ങളുടെ സിം സ്വാപ്പിംഗ് നടത്തുകയും ചെയ്യും. തട്ടിപ്പുകാര്‍ക്കിത് എളുപ്പമാകും.

സിഗ്നല്‍ നഷ്ടമാകും
സ്വാപ്പ് പ്രാവര്ത്തികമായാലുടന് ഫോണിലെ സിഗ്നല്‍ നഷ്ടമാകും. ഉടനടി തട്ടിപ്പുകാര്‍ക്ക് നിങ്ങളുടെ മൊബല് നമ്പരില്‍ പുതിയ സിം കാര്‍ഡ് ലഭിക്കുകയും ചെയ്യും. ബാക്കി തട്ടിപ്പുകാരുടെ കയ്യിലാണ്. പണം തട്ടല്‍ ലളിതമായി അവര്‍ നിര്‍വഹിക്കും.

സ്വിച്ച് ഓഫ്/സൈലന്റ് അരുത്
നിരന്തരമായി ഫോണ്‍ കോളിലൂടെ തട്ടിപ്പുകാര്‍ നിങ്ങളെ ശല്യപ്പെടുത്തും. ഇത് ഒഴിവാക്കാനായി ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുകയോ സൈലന്റാക്കുകയോ ചെയ്യാതിരുന്നാല്‍ സംഭവിക്കുക വലിയ തട്ടിപ്പാണ്. പുതിയ സിം പ്രവര്‍ത്തിപ്പിക്കാനുള്ള സമയത്തിനു വേണ്ടിയാണിത്. നാല് മണിക്കൂറിലേറെ സമയമാണ് പുതിയ സിം പ്രവര്‍ത്തിക്കാന്‍ വേണ്ടത്. ഫോണ്‍ പ്രവര്ത്തനമല്ലാതാകുമ്പോള് സ്വിം സ്വാപ്പായ വിവരം നിങ്ങള്‍ അറിയുകയുമില്ല.

ആധാര്‍ നമ്പര്‍ നല്‍കരുത്
തട്ടിപ്പുകാര്‍ പല രീതിയും അവലമ്പിക്കും. എന്നാല്‍ അധാര് നമ്പരടക്കമുള്ളവയുടെ വിവരങ്ങള്‍ നല്‍കരുത്. ഇന്ന് ആധാര്‍ നമ്പര്‍ അധിഷ്ഠിതമായാണ് പല സിം കാര്‍ഡുകളും പ്രവര്‍ത്തിക്കുന്നതെന്ന് അറിയുക.

ബാങ്ക് ബാലന്‍സ് പരിശോധിക്കുക
നിങ്ങളുടെ ബാങ്ക് അക്കൗണ്ടിനെ നിരന്തരം നിരീക്ഷിക്കുകയാണ് ആദ്യം വേണ്ടത്. ഇന്റര്‍നെറ്റ് ബാങ്കിംഗ് പാസ് വേഡുകള്‍ വളരെ സുരക്ഷിതമായി കരുതുക. ഏതെങ്കിലും തരത്തല് കബളിപ്പിക്കാന്‍ ശ്രമം നടന്നതായി തോന്നിയാല്‍ ഉടന്‍ ബാങ്കുമായി ബന്ധപ്പെടുക.

സൂക്ഷ്മതയോടെ കൈാര്യം ചെയ്തില്ലെങ്കില്‍
ഒരു കാര്യം പ്രത്യേകം മനസിലാക്കുക. ഇന്റര്‍നെറ്റിന്റെ വളര്‍ച്ച വളരെ ഉപയോഗപ്രദമാണ്. എന്നാല്‍ അതിനെ വളരെ സൂക്ഷ്മതയോടെ കൈാര്യം ചെയ്തില്ലെങ്കില്‍ നിങ്ങള്‍ ചെന്നെത്തുക വലിയ തട്ടിപ്പിലേക്കായിരിക്കും.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470