ഈബേയില്‍ ലാപ്‌ടോപ് ഓര്‍ഡര്‍ ചെയ്തപ്പോള്‍ കിട്ടിയത് അതിന്റെ ഫോട്ടോസ്റ്റാറ്റ്...!
ഇബെയില്‍ ലാപ്‌ടോപ് പ്രതീക്ഷിച്ചിരുന്ന യുവാവിന് കിട്ടിയത് അതിന്റെ ഫോട്ടോസ്റ്റാറ്റ് ചിത്രം. ഇംഗ്ലണ്ടിലെ ഡെവണ്‍ ഇല്‍ഫ്രാകൊമ്പിലാണ് ഈ സംഭവം അരങ്ങേറിയത്.
38-കാരനായ പോള്‍ ബാരിങ്ടണ്‍ ആപ്പിള്‍ മാക്ക്ബുക്ക് ഓണ്‍ലൈന്‍ ലേലത്തില്‍ വാങ്ങുകയായിരുന്നു.
1,500 പൗണ്ടാണ് ഈ ഡിവൈസ് പുതുതായി വാങ്ങുമ്പോഴുളള വില. എന്നാല്‍ 3,00 പൗണ്ടിന് പോള്‍ ഇത് ലേലത്തിലെടുക്കുകയായിരുന്നു.തൂവല്‍ കനമുളള ഒരു ചെറിയ ചതുരപ്പെട്ടി കുറച്ച് നാളുകള്‍ക്ക് ശേഷം എത്തിയപ്പോള്‍ വിലപേശല്‍ അയഥാര്‍ത്ഥമാണെന്ന് തെളിയിക്കപ്പെട്ടു.

എന്തിനാണോ ഓര്‍ഡര്‍ ചെയ്തത് അതിന്റെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോകോപിയാണ് പോളിന് ലഭിച്ചത്. പഴയ കമ്പ്യൂട്ടര്‍ വിറ്റ് പുതിയ ലാപ്‌ടോപിനായി പണം ഉണ്ടാക്കി ഒരു കല്ല്യാണ ഡിജെ ആയി ജോലി ആരംഭിക്കാന്‍ പദ്ധതിയിട്ട് ഇരിക്കുമ്പോഴായിരുന്നു പോളിന് ഈ അടിയേറ്റത്.
ഈ വില്‍പ്പനയെ സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും, എത്രയും പെട്ടന്ന് ബാരിങ്ടണിന് പണം തരികെ ലഭിക്കാനുളള നടപടികള്‍ സ്വീകരിക്കുമെന്നും ഓണ്‍ലൈന്‍ റീട്ടെയ്‌ലറായ ഈബേ അറിയിച്ചു.


Click it and Unblock the Notifications