Home
News

മുംബൈയിലെ ഹോട്ടലിൽ പോക്കറ്റിൽ നിന്നും ഫോൺ പൊട്ടിത്തെറിച്ചു; വീഡിയോ കാണാം

By Shafik

ഫോൺ പൊട്ടിത്തെറിച്ചതും ആളുകൾക്ക് അപകടം സംഭവിച്ചതും അടക്കം നിരവധി സംഭവങ്ങൾ നമ്മൾ മുമ്പ് കണ്ടിട്ടുണ്ട്. അതുപോലെ ഒരു അപകടമാണ് മുംബൈയിൽ ഒരു ഹോട്ടലിൽ ഈ ജൂൺ 4ന് നടന്നിരിക്കുന്നത്. ഒരാളുടെ പോക്കറ്റിൽ നിന്നും ഫോൺ കത്തിയമരുകയും തീയും പുകയും പുറത്തേക്ക് വരികയും ഹോട്ടലിൽ ഉള്ളവർ മൊത്തം പരിഭാന്തരായി ഓടുകയും ചെയ്യുന്ന വീഡിയോ ആണ് യൂട്യൂബിൽ എത്തിയിരിക്കുന്നത്. വീഡിയോ താഴെ കണ്ടുനോക്കൂ..

സംഭവം ജൂൺ 4ന്

സംഭവം ജൂൺ 4ന്

ജൂൺ 4ന് ആയിരുന്നു ഈ ദാരുണ സംഭവം നടന്നത്. മുംബൈയിലെ ബന്ധപ്പ് ഭാഗത്തുള്ള ഒരു ഹോട്ടലിൽ വെച്ചായിരുന്നു ഈ സംഭവം. അവിടെ ഹോട്ടലിൽ ഉണ്ടായിരുന്ന ഒരാളുടെ ഫോൺ തനിയെ പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് അയാളുടെ പോക്കറ്റിൽ നിന്നും തീയും പുകയും പുറത്തേക്ക് വരികയും ചെയ്യുകയായിരുന്നു.

പെട്ടെന്ന് പോക്കറ്റിൽ നിന്നും ഫോൺ പുകഞ്ഞു തുടങ്ങി

പെട്ടെന്ന് പോക്കറ്റിൽ നിന്നും ഫോൺ പുകഞ്ഞു തുടങ്ങി

സംഭവം കണ്ട ചുറ്റുമുള്ളവർ പരിഭ്രാന്തരായി ഓടുകയും അയാൾ തന്റെ ഷർട്ടിന്റെ പോക്കറ്റിൽ നിന്നും ഫോൺ പുറത്തേക്ക് എടുക്കുന്നതുമെല്ലാം നമുക്ക് ദൃശ്യങ്ങളിൽ നിന്നും കാണാം. ഹോട്ടലിലെ സിസിടിവി വഴി ലഭിച്ചതാണ് ഈ ദൃശ്യങ്ങൾ. സാരമായ പരുക്കുകളോടെ ഇയാളെ പിന്നീട് അടുത്തുള്ള ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുകയും ചെയ്തു.

എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു?

എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു?

ANI ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സംഭവം യുട്യൂബിൽ എത്തിയതോടെ സോഷ്യൽ മീഡിയ ആകെ വൈറൽ ആക്കുകയായിരുന്നു. എന്നാൽ എന്താണ് ഫോൺ കത്താൻ ഉണ്ടായ കാരണം എന്നതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

വീഡിയോ കണ്ടുനോക്കൂ..

വീഡിയോ കണ്ടുനോക്കൂ..

സംഭവത്തിന്റെ വീഡിയോ ഇവിടെ നിന്നും കാണാം..

 

Best Mobiles in India

English summary
Man's phone exploded in his pocket in Mumbai.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X