ന്യൂ ഐപാഡിന് നേരെ വെടിവെപ്പ്!

By Super
|
ന്യൂ ഐപാഡിന് നേരെ വെടിവെപ്പ്!

ന്യൂ ഐപാഡിന് നേരെ യുവാവ് വെടിയുതിര്‍ത്തു. റിച്ചാര്‍ഡ് റിയാന്‍ എന്ന ഇംഗ്ലീഷുകാരനാണ് ഐപാഡിന്റെ കരുത്ത് പരീക്ഷിക്കാന്‍ വേണ്ടി തുരുതുരെ വെടിവെച്ചത്. ഈ വെടിവെപ്പിന്റെ വീഡിയോ ഇപ്പോള്‍ യുട്യൂബിലെ മാത്രമല്ല, ഇന്റര്‍നെറ്റ് ലോകത്ത് മുഴുവന്‍ ചര്‍ച്ചാവിഷയമായിരിക്കുകയാണ്.

മാര്‍ച്ച് 19നാണ് ഈ വീഡിയോ യുട്യൂബില്‍ അപ്‌ലോഡ് ചെയ്തത്. പലതരം തോക്കുകള്‍ ഉപയോഗിച്ചാണ് റിച്ചാര്‍ഡ് ഐപാഡിന്റെ ഈടുറപ്പ് പരിശോധിച്ചത്. ന്യൂ ഐപാഡ് ഇറങ്ങി മൂന്ന് ദിവസമാകുമ്പോഴേക്കും അതിനെ നശിപ്പിച്ച റിച്ചാര്‍ഡിന്റെ മനക്കരുത്ത് സമ്മതിക്കണം അല്ലേ?

 

റിച്ചാര്‍ഡിനെ സംബന്ധിച്ചിടത്തോളം ഇതാദ്യത്തെ സംഭവമല്ല. എക്‌സ്‌ബോക്‌സ് 360, ഐഫോണ്‍, ഐപാഡ് 2 എന്നിവയെയെല്ലാം ഇങ്ങനെ കൊന്നൊടുക്കിയിട്ടുണ്ട്. ചിലപ്പോഴൊക്കെ പരീക്ഷണാവശ്യത്തിന് വേണ്ടി ഗ്രൈന്‍ഡറുകളും ഉപയോഗിച്ചിട്ടുണ്ട്.

എന്തായാലും പ്രതീക്ഷിച്ചത്ര കരുത്ത് ന്യൂ ഐപാഡിന് ഇല്ലെന്ന അഭിപ്രായത്തില്‍ എത്തിയിരിക്കുകയാണ് റിച്ചാര്‍ഡ് ഇപ്പോള്‍. റിച്ചാര്‍ഡിന്റെ ഈ പരീക്ഷണങ്ങളോട് പലതലത്തിലാണ് പ്രതികരണങ്ങള്‍ ഉയര്‍ന്നത്.

ചിലര്‍ ഇത്രയും നല്ല ഉത്പന്നത്തെ നശിപ്പിച്ചതിലുള്ള ഖേദം പ്രകടിപ്പിച്ചപ്പോള്‍ സംഭവം

ഉഗ്രനായെന്ന അഭിപ്രായമാണ് മറ്റ് ചിലര്‍ക്ക്.


Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X