ഉറങ്ങിയെഴുന്നേറ്റപ്പോൾ എയർപോഡ് കണ്ടെത്തിയത് അന്നനാളത്തിൽ: എന്താണ് സംഭവിച്ചത്?
നല്ല വില കൊടുത്ത സ്വന്തമാക്കിയ എയർപോഡ് ഒരു ദിവസം രാവിലെ ഉറക്കം കഴിഞ്ഞ് നോക്കിയപ്പോൾ കാണുന്നില്ല. തിരയാവുന്നയിടത്തെല്ലാം നോക്കിയിട്ടും കാണുന്നില്ല. ഒടുവിൽ എയർപോഡ് കണ്ടത്തിയത് സ്വന്തം ശരീരത്തിനകത്ത് നിന്നും. തികച്ചും ആകസ്മികമായ ഈ സംഭവത്തിൻറെ വിശദംശങ്ങൾ ഒന്ന് പരിശോധിച്ചാലോ? വിചിത്രമായ ഈ സംഭവം നടന്നത് അമേരിക്കയിലാണ്.

കാണാതായ എയർപോഡ്
നെഞ്ചിൽ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിയ അദ്ദേഹം പരിശോധന നടത്തിയപ്പോൾ നെഞ്ചിൽ അനുഭവപ്പെട്ട വേദനയുടെ കാരണവും, കാണാതായ എയർപോഡ് എവിടെയാണെന്നതിനുള്ള ഉത്തരവും ഒന്നുതന്നെയെന്ന് അറിയുവാൻ സാധിച്ചു. ഒടുവിൽ അറിയാതെ വിഴുങ്ങിയതാണെന്ന് മനസിലായ അദ്ദേഹം എക്‌സ്-റേ നോക്കിയപ്പോൾ എയർപോഡുകൾ അന്നനാളത്തിൽ നിന്നും കണ്ടെത്തി. ഇത്തരത്തിൽ അപകടങ്ങൾ ഈ ചെറിയ ഡിവൈസുകൾ മൂലവും നിങ്ങൾക്ക് സംഭവിക്കാം എന്നുള്ളതിൻറെ തെളിവാണ് ഈ സംഭവം.

ബ്രാഡ്‌ഫോർഡ് ഗോതിയർ
ബ്രാഡ്‌ഫോർഡ് ഗോതിയർ, മസാച്യുസെറ്റ്സിലെ വോർസെസ്റ്ററിൽ താമസക്കാരനായ ഇദ്ദേഹം ഉറങ്ങുമ്പോൾ എയർപോഡുകളിലൊന്ന് അബദ്ധത്തിൽ വിഴുങ്ങിയിട്ടുണ്ടെന്നാണ് അദ്ദേഹം മനസിലാക്കിയയത്. ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെ ബ്രാഡ്‌ഫോർഡ് സംഭവം വിശദികരിക്കുകയുണ്ടായി. രാത്രി ഉറങ്ങുമ്പോൾ ഗോതിയർ ആപ്പിൾ എയർപോഡുകൾ ധരിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്. അടുത്ത ദിവസം രാവിലെ ഉറക്കമുണർന്നപ്പോൾ അതിൽ ഒന്ന് കാണാതായി.

നെഞ്ചിൽ സമ്മർദ്ദം
നെഞ്ചിൽ വളരെയധികം സമ്മർദ്ദം അനുഭവപ്പെട്ടെങ്കിലും ഇന്നലെ കൊണ്ട മഞ്ഞിൽ നിന്നുണ്ടായ ജലദോഷം കൊണ്ടാകാം ഇതെന്ന് കരുതി അവഗണിച്ചു. അധികം വൈകാതെ തന്റെ എയർപോഡുകൾ കാണുന്നില്ലെന്നും അദ്ദേഹം കണ്ടെത്തി. താൻ അത് വിഴുങ്ങികാണാം എന്ന ഒരു രസകരമായ ചിന്ത മനസ്സിൽ വന്നെങ്കിലും സത്യം അത് തന്നെയായിരുന്നു. തുടർന്ന് ഗോതിയർവെള്ളം കുടിക്കുവാൻ ശ്രമിച്ചെങ്കിലും നടന്നില്ല. നേരത്തെ നേരിടുന്ന അസ്വസ്ഥതയെ കുറിച്ച് അപ്പോൾ ശ്രദ്ധിക്കുകയും ചെയ്തപ്പോൾ ഉടൻതന്നെ ആശുപത്രിയിലേക്ക് പോവുകയും ചെയ്യ്തു.

എക്‌സ്-റേ
അദേഹത്തിൻറെ അന്നനാളത്തിൻറെ താഴത്തെ ഭാഗത്തായി കാണാതായ എയർപോഡുകളിലൊന്ന് കണ്ടെത്തി. പിന്നീട്, ഒരു എമർജൻസി എൻഡോസ്കോപ്പി നടത്തുകയും എയർപോഡ് നീക്കം ചെയ്യുകയും ചെയ്തു. 2019 ൽ, ഇതേ പോലെ ഒരു സംഭവം നടന്നിരുന്നു. ഉറങ്ങിക്കിടക്കുമ്പോൾ അറിയാതെ ഒരു തായ്‌വാൻകാരനും ഇതുപോലെ എയർപോഡുകൾ വിഴുങ്ങിയിരുന്നു. ഉറക്കമുണർന്നപ്പോൾ, കാണാതായ എയർപോഡുകൾക്കായി തിരയാൻ 'ഫൈൻഡ് മൈ എയർപോഡ്' അപ്ലിക്കേഷൻ അയാൾ ഉപയോഗിച്ചു. കാണാതായ എയർപോഡ് വയറ്റിൽ കിടക്കുന്നതായി കണ്ടെത്തുകയും ചെയ്യ്തു.
ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ നിങ്ങളും അയർപോഡുകൾ സൂക്ഷിച്ച് കൈകാര്യം ചെയ്യുവാൻ ശ്രദ്ധിക്കുക. കഴിവതും ഉറങ്ങുമ്പോഴും അല്ലെങ്കിൽ ചെറിയ കുട്ടികളുടെ കൈകൾ എത്തുന്നയിടത്തുനിന്നും മാറ്റി വെക്കുവാൻ ശ്രദ്ധിക്കുക.


Click it and Unblock the Notifications