മൂന്ന് പേർ നടുറോഡിൽ ജീവനുവേണ്ടി പിടയുമ്പോൾ അതിനിടയിൽ സെൽഫിയെടുത്ത് യുവാവിന്റെ ക്രൂരവിനോദം!

By Shafik
|

സ്മാർട്ഫോണുകളിൽ സെൽഫിയോളം ആളുകളെ സ്വാധീനിച്ച മറ്റൊരു ഘടകമില്ല. സ്വന്തം രൂപം ഏതൊക്കെ ഭാവത്തിൽ ക്യാമറായി പകർത്താനാകുമോ അതിലെല്ലാം പഠനങ്ങളും ഗവേഷണങ്ങളും നടത്തിക്കൊണ്ടിരിക്കുകയാണ്. ഒപ്പം ഫോണിലെ എഡിറ്റിങ്ങുകൾ കൂടെ കൂട്ടിക്കിച്ചേർത്ത് നേരിട്ട് കാണുന്ന ആളുടെ രൂപത്തെക്കാൾ ഏറെ മാറ്റമുള്ള മറ്റൊരാളുടെ ഫോട്ടോയായി അത് രൂപാന്തരം പ്രാപിക്കുകയും സൊസിലെ മീഡിയകളിൽ പോസ്റ്റ് ചെയ്യപ്പെടുകയും ചെയ്യുന്നു. എന്നാൽ ഇതെല്ലാം തന്നെ ആളുകളുടെ വ്യക്തിപരമായ ഇഷ്ടം. പക്ഷെ ഇവിടെ മറ്റു ചിലരുണ്ട്. എന്തിനും ഏതിനും സെല്ഫിയെടുക്കുന്നവർ.

 

എന്തിനും ഏതിനും സെൽഫി എടുക്കുമ്പോൾ

എന്തിനും ഏതിനും സെൽഫി എടുക്കുമ്പോൾ

അപകടമായ സ്ഥലങ്ങളിൽ നിന്നും മറ്റുമൊക്കെ സെൽഫിയെടുത്ത് സോഷ്യൽ മീഡിയയിൽ ആരാധകരെ കൂട്ടുന്നവരെയും നമുക്ക് അവരുടെ വഴിയേ വിടാം. അവരുടെ ഫോൺ, അവരുടെ ജീവിതം അവരോട് ആരും പറഞ്ഞിട്ടും ഉപദേശിച്ചിട്ടും പ്രത്യേകിച്ച് കാര്യമൊന്നും ഇല്ല. എന്നാൽ ഇവരെക്കാളെല്ലാം അപകടകാരികളായ ഒരു കൂട്ടരുണ്ട്. അത്തരക്കാരിൽ ഒരാളെ നമ്മൾ കണ്ടതാണ്.

നാട്ടിൽ നടന്നത് നമ്മൾ മറന്നിട്ടില്ല!

നാട്ടിൽ നടന്നത് നമ്മൾ മറന്നിട്ടില്ല!

കുറച്ചു മാസങ്ങൾക്ക് മുമ്പ് ഒരു പാവം ആദിവാസി യുവാവിനെ നമ്മുടെ നാട്ടിലൊരിടത്ത് ഒരു കൂട്ടം ആളുകൾ ക്രൂരമായി പരസ്യവിചാരണ നടത്തി കൊലചെയ്തപ്പോൾ അതിനടുത്തു നിന്നും സെൽഫിയെടുത്ത് സോഷ്യൽ മീഡിയയിൽ ഇട്ട മനുഷ്യത്വം മരവിച്ച ഒരു ചെറുപ്പക്കാരൻ. അയാളുടെ ബാക്കിയെന്നോണം മറ്റൊരു സംഭവമാണ് ഇന്നിവിടെ പറയാൻ പോകുന്നത്. മൂന്ന് പേർ വാഹനാപകടത്തിൽ പെട്ട് ജീവൻ പിടയുമ്പോൾ അവയ്ക്കിടയിൽ നിന്നും സെൽഫിയെടുത്ത് രസിക്കുന്ന യുവാവിന്റെ ചിത്രം.

സംഭവം രാജസ്ഥാനിൽ
 

സംഭവം രാജസ്ഥാനിൽ

രാജസ്ഥാനിലെ ബാർമാർ ജില്ലയിൽ നിന്നുമാണ് മനഃസ്സാക്ഷിക്ക് നിരക്കാത്തതും ഏറെ പൈശാചികവുമായ ഈ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ചൊവ്വാഴ്ച ഉച്ച കഴിഞ്ഞായിരുന്നു സംഭവം. ഒരു വാഹനാപകടത്തെ തുടർന്ന് നടുറോഡിൽ മൂന്ന് ജീവനുകൾ പിടയുമ്പോൾ അതിനടിയിൽ നിന്നുകൊണ്ടും സെൽഫി എടുക്കുകയായിരുന്നു ഈ യുവാവ്. സെൽഫിയാണ് എടുത്ത ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ ആയതോടെ ഇയാൾക്കെതിരെ കനത്ത വിമർശനങ്ങൾ ഉയരുകയായിരുന്നു.

സോഷ്യൽ മീഡിയയിൽ പരക്കെ വിമർശനം

സോഷ്യൽ മീഡിയയിൽ പരക്കെ വിമർശനം

വാർത്താ റിപ്പോർട്ടിങ് ഏജൻസിയായ ANI ആണ് അപകടരംഗത്തോടൊപ്പം ഈ സ്ഥലത്തു നിന്നും സെല്ഫിയെടുക്കുന്ന ഈ ഫോട്ടോ കൂടെ പുറംലോകത്തെ കാണിച്ചത്. തങ്ങളുടെ ട്വിറ്റർ വഴിയിട്ട ഈ പോസ്റ്റിന് താഴെയായി യുവാവിനെതിരെ നിരവധി പേർ രംഗത്തെത്തുകയുണ്ടായി. ഇവിടെ ഏറെ നിരാശാജനകമായ മറ്റൊരു കാര്യം ഇയാൾക്ക് പുറമെയായി വേറെയും ആളുകൾ അപകടസ്ഥലത്ത് ഒരു സഹായവും ചെയ്യാതെ വെറുതെ നോക്കിനിൽക്കുകയായിരുന്നു എന്നതാണ്.

ഇത്തരം സെൽഫികൾ ഇനിയും പിറന്നുകൊണ്ടേയിരിക്കും

ഇത്തരം സെൽഫികൾ ഇനിയും പിറന്നുകൊണ്ടേയിരിക്കും

ചെറുതല്ലാത്തൊരു ശതമാനം ഇന്നത്തെ ചെറുപ്പവും, അതിനി കേരളത്തിലുള്ളത് ആവട്ടെ, രാജസ്ഥാനിൽ ഉള്ളത് ആകട്ടെ, മറ്റെവിടെയുള്ളതാണെങ്കിലും ആവട്ടെ, സമൂഹത്തിനോട് ഒരു പ്രതിബദ്ധതയും ഇല്ലാതെ, നാടിനോടോ കുടുംബങ്ങളോടോ പ്രത്യേകിച്ച് യാതൊരു ഉത്തരവാദിത്തവുമില്ലാതെ സോഷ്യൽ മീഡിയയിൽ മാത്രം ചുരുങ്ങിക്കൂടുമ്പോൾ ഇത്തരത്തിലുള്ള സംഭവങ്ങൾ ഇനിയും കാണേണ്ടിവരും. സമൂഹവുമായി ഇടപഴകി ഒപ്പം ജീവിക്കേണ്ടതിന് പകരം ഒറ്റയ്ക്കായി ഓരോരുത്തരും ഫോണുകളിൽ ഒതുങ്ങി ജീവിക്കുമ്പോൾ പൊതുബോധം അവിടെ മറക്കുകയും നശിക്കുകയും ചെയ്യുന്നിടത്ത് ഇത്തരം സെൽഫികൾ ഇനിയും പിറന്നുകൊണ്ടേയിരിക്കും.

ലോകത്തെ മൊത്തം അത്ഭുതപ്പെടുത്തിയ കടലിനടിയിൽ നിന്നെടുത്ത 18 ചിത്രങ്ങൾ!

ലോകത്തെ മൊത്തം അത്ഭുതപ്പെടുത്തിയ കടലിനടിയിൽ നിന്നെടുത്ത 18 ചിത്രങ്ങൾ!

ഇന്നിവിടെ ഞങ്ങൾ പരിചയപ്പെടുത്താൻ പോകുന്നത് 2018 ലെ ഏറ്റവും മികച്ച കടലിനടിയിൽ നിന്നെടുത്ത ചിത്രങ്ങളെയാണ്. 2018 ലെ ഏറ്റവും മികച്ച 110 ചിത്രങ്ങളിൽ നിന്നും ഏറ്റവും മുകളിൽ നിൽക്കുന്ന 18 ചിത്രങ്ങളാണ് ഇവിടെ കൊടുക്കുന്നത്. ഓരോന്നും എന്തുകൊണ്ട് ഇത്രയും മനോഹരമായി എന്ന് കാണുമ്പോൾ തന്നെ നമുക്ക് മനസ്സിലാകും. അണ്ടർവാട്ടർ ഫോട്ടോഗ്രാഫർ ഓഫ് ദി ഇയർ അവാർഡിന് വേണ്ടിയുള്ള മത്സരത്തിൽ നിന്നും ലഭിച്ചതാണ് ഈ ചിത്രങ്ങൾ

1

1

ജർമ്മൻ ഫോട്ടോഗ്രാഫർ Tobias Friedrich എടുത്ത ഈ പനോരമ ഫോട്ടോ ആണ് അവാർഡിലെ ഏറ്റവും മികച്ച ഫോട്ടോ ആയി തിരഞ്ഞെടുത്തത്. ചുവപ്പു കടലിലെ ആഴങ്ങളിൽ ഒളിച്ചുകിടന്ന രണ്ടാം ലോകമഹായുദ്ധത്തിന്റെ ശേഷിപ്പുകളാണ് ഈ ചിത്രത്തിൽ നമുക്ക് കാണാൻ സാധിക്കുന്നത്.

2

2

അമേരിക്കൻ ഫോട്ടോഗ്രാഫർ Renee Capozzola എടുത്ത ചിത്രം. പൊതുവെ സ്രാവുകളെ ഇങ്ങനെ കിട്ടാൻ അല്പം ബുദ്ധിമുട്ടാണ്. അതിനാൽ തന്നെ ഈ ചിത്രം ഏറെ ശ്രദ്ധേയവുമായി.

3

3

'Down the stream' എന്ന് പേരുള്ള ഈ ചിത്രം എടുത്തത് നെതർലാൻഡ് ഫോട്ടോഗ്രാഫറായ Wendy Timmermans ആണ്. മെക്സിക്കോയിലെ നാഹയിൽ നിന്നെടുത്ത ഈ ചിത്രം കൃത്യമായ വെളിച്ചത്തിന്റെ ഭംഗിയും കടലിന്റെ ഭംഗി കൊണ്ടും ഏറെ ശ്രദ്ധേയമായി.

4

4

ചൈനീസ് ഫോട്ടോഗ്രാഫറായ TianHong Wang എടുത്തതാണ് മനോഹരമായ ഈ ജപ്പാനീസ് പിഗ്മി കടൽക്കുതിരയുടെ ചിത്രം. ജപ്പാനിലെ കശിവാജിമയിൽ നിന്നുമാണ് ഈ ചിത്രമെടുത്തത്.

5

5

അതീവ സുന്ദരമായ മറ്റൊരു ചിത്രം. Marcus Blatchford എന്ന ബ്രിട്ടീഷ് ഫോട്ടോഗ്രാഫറുടെ ക്യാമറകണ്ണുകൾ ഒപ്പിയെടുത്ത ഈ ചിത്രം മാൾട്ടയിലെ ഗോസോയിൽ നിന്നെടുത്തതാണ്.

6

6

റിയൽ ഇല്ലൂഷൻ എന്നുപേരിട്ടിരിക്കുന്ന ഈ ചിത്രം എടുത്തിരിക്കുന്നത് ജർമനിയിലെ Dive4Life Siegburgൽ വെച്ചാണ്. Konstantin Killer എന്ന ജർമ്മൻ ഫോട്ടോഗ്രാഫറാണ് ചിത്രത്തിന് പിന്നിൽ.

7

7

ഈ ചിത്രത്തിൻറെ ഭംഗിയെ കുറിച്ച് പ്രത്യേകിച്ച് ഒന്നും പറയേണ്ടതില്ലല്ലോ. ഏതൊരാളെയും ആകർഷിക്കുന്ന ഈ ചിത്രം എടുത്തിരിക്കുന്നത് ഫിൻലാൻഡിലെ സൈമ തടാകത്തിന്റെ അടിത്തട്ടിൽ നിന്നുമാണ്.

8

8

ചൈനീസ് ഫോട്ടോഗ്രാഫറായ K.Zhang എടുത്ത 'Bubble' എന്ന ഈ ചിത്രം മനോഹരമായ ഒരു പ്രതിഭിംബത്തിന്റെ ദൃശ്യവിരുന്ന് നമുക്കൊരുക്കുന്നു.

9

9

ഏറെ മനോഹരമായ വിവരണങ്ങൾക്കതീതമായ മറ്റൊരു ചിത്രം. മെക്സിക്കൻ ഫോട്ടോഗ്രാഫറായ Tom St George പകർത്തിയതാണ് ഈ ചിത്രം. Cenote Carwash എന്നറിയപ്പെടുന്ന സ്ഥലത്തു നിന്നാണ് ഈ ചിത്രമെടുത്തിരിക്കുന്നത്.

10

10

മനോഹരമായ ഒപ്പം ഏറെ ആശ്ചര്യം കൂടെ ജനിപ്പിക്കുന്ന മറ്റൊരു ചിത്രം. ഇറ്റാലിയൻ ഫോട്ടോഗ്രാഫറായ Marchione Giacomo പകർത്തിയതാണ് ഈ ബ്ളാക്ക് സഡിൽ ഈലിന്റെ ചിത്രം.

11

11

ഇറ്റാലിയൻ ഫോട്ടോഗ്രാഫറായ Gianni Pecchiar പകർത്തിയ കടലിനടിയിലെ അവശേഷിപ്പുകളുടെ സുന്ദരമായ ഒരു ചിത്രം. ക്രോയേഷ്യയിലെ Rijek ആണ് ലൊക്കേഷൻ.

12

12

ഈജിപ്ഷ്യൻ കടൽത്തീരങ്ങളിലെ ആഴങ്ങളിൽ ഒരിടത്ത് നിന്നും പകർത്തിയ രണ്ടാം ലോകമഹായുദ്ധത്തിന്റെ അവശിഷ്ട്ടങ്ങളിൽ നിന്നുള്ള കാഴ്ച. സ്വീഡിഷ് ഫോട്ടോഗ്രാഫർ Anders Nyberg ആണ് ചിത്രം എടുത്തിരിക്കുന്നത്.

13

13

അതിമനോഹരമായ കോങ്കർ ഈലിന്റെ ഈ ചിത്രം പകർത്തിയത് ചൈനീസ് ഫോട്ടോഗ്രാഫറായ Songda Cai ആണ്. ഫിലിപ്പീൻസിൽ നിന്നുമാണ് ഈ ചിത്രം പകർത്തിയിക്കുന്നത്.

14

14

ലിസ്റ്റിലെ ഒന്നാമത്തെ ചിത്രമെടുത്ത Tobias Friedrichന്റെ മറ്റൊരു മികച്ച ഫോട്ടോ. ഏകദേശം 30 വർഷങ്ങൾക്ക് മുമ്പ് മുങ്ങിയ നൂറോളം ട്രക്കുകൾ ഇവിടെയുണ്ടായിരുന്നു.

15

15

Susannah H. Snowden എന്ന ഫോട്ടോയോഗ്രാഫർ പകർത്തിയ കടലിനടിയിൽ നിന്നുമുള്ള അദ്ഭുതകരമായ ഒരു ചിത്രം.

16

16

ഫിന്നിഷ് ഫോട്ടോഗ്രാഫറായ Pekka Tuuri പകർത്തിയ ഈ ചിത്രം എടുത്തിരിക്കുന്നത് ബാറ്റ്ലിക്ക് കടലിൽ നിന്നാണ്. 1942ൽ കടലിൽ താണ Klaus Oldendorf എന്ന ജർമ്മൻ കപ്പലിന്റെ അവശേഷിപ്പുകളാണ് ചിത്രത്തിൽ നമ്മൾ കാണുന്നത്.

17

17

കനേഡിയൻ ഫോട്ടോഗ്രാഫർ Shane Gross എടുത്ത ഈ ചിത്രം മനോഹരമായ കടൽക്കുതിരകളുടെ ഒരു ചിത്രമാണ് നമുക്ക് തരുന്നത്. ബഹാമാസിൽ നിന്നുമാണ് ഈ ചിത്രം പകർത്തിയിരിക്കുന്നത്.

18

18

ഫിൻലാന്റിൽ നിന്നുള്ള Pekka Tuuri എടുത്ത മറ്റൊരു മനോഹര ചിത്രം. ക്രൊയേഷ്യയിലെ Kornatiയിൽ കടലിനടിയിൽ മുങ്ങിക്കിടക്കുന്ന ഒരു പ്ലെയിനിന്റെ ബാക്കിപത്രങ്ങളാണ് ചിത്രത്തിലുള്ളത്.

Best Mobiles in India

Read more about:
English summary
Man Takes Selfie Even as Three Accident Victims Lie on Road Dying.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X