മംഗള്‍യാനെ ഗൂഗിള്‍ 'ഡൂഡില്‍' ആഘോഷിച്ചു

ഇന്ത്യയുടെ മംഗള്‍യാന്‍ ചൊവ്വാഗ്രഹത്തിന്റെ ഭ്രമണപഥത്തില്‍ വിജയകരമായി എത്തിയത് ഒരുമാസം തികഞ്ഞത് ഡൂഡില്‍ ഗൂഗിള്‍ ആചരിച്ചു.

സാധാരണയായി വാര്‍ഷികാചരണളും, വ്യത്യസ്ത മേഖലയിലുള്ളവരുടെ ജനനവാര്‍ഷികവുമൊക്കെയാണ് ഗൂഗിള്‍ ഡൂഡില്‍ കൊടുക്കാറ്. മംഗള്‍യാന്റെ കാര്യത്തില്‍ ഗൂഗിള്‍ ഇതിന് മാറ്റം വരുത്തി.

2013 നവംബര്‍ 5-നാണ് ശ്രീഹരിക്കോട്ടയില്‍ നിന്ന് പിഎസ്എല്‍വിസി25 റോക്കറ്റില്‍ മംഗള്‍യാന്‍ പേടകം ചൊവ്വയെ ലക്ഷ്യമാക്കി പറന്നത്. 2014 സപ്തംബര്‍ 24 ന് പേടകം ചൊവ്വയുടെ ഭ്രമണപഥത്തിലെത്തി.

മംഗള്‍യാനെ ഗൂഗിള്‍ 'ഡൂഡില്‍' ആഘോഷിച്ചു

അമേരിക്ക, റഷ്യ, യൂറോപ്യന്‍ യൂണിയന്‍ എന്നിവയ്ക്ക് ശേഷം ചൊവ്വയില്‍ പേടകമെത്തിക്കുന്ന നാലാമത്തെ രാജ്യമായി ഇതോടെ ഇന്ത്യ മാറി. മാത്രമല്ല ഏറ്റവും ചിലവ് കുറഞ്ഞ ദൗത്യമായിരുന്നു ഇന്ത്യയുടേത്. ഇതിനായി ചിലവായത് 450 കോടി രൂപയാണ്.

അഞ്ച് പരീക്ഷണോപകരണങ്ങളാണ് (പേലോഡുകള്‍) മംഗള്‍യാനിലുള്ളത്, രണ്ട് സ്‌പെക്ട്രോമീറ്ററുകളും ഒരു റേഡിയോ മീറ്ററും ഒരു ക്യാമറയും ഒരു ഫോട്ടോമീറ്ററും.

ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടുത്തെ മീഥൈന്‍ ഉറവിടങ്ങളെക്കുറിച്ചും ഈ ഉപകരണങ്ങളുടെ സഹായത്തോടെയാണ് മംഗള്‍യാന്‍ പഠിക്കുന്നത്. മീഥൈന്‍ ഉറവിടങ്ങളെക്കുറിച്ചുള്ള പഠനം ചൊവ്വയിലെ ജീവന്റെ സാന്നിധ്യത്തെക്കുറിച്ച് സൂചന നല്‍കുമെന്നാണ് ശാസ്ത്രലോകം പ്രതീക്ഷിക്കുന്നത്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot