ഫേസ്ബുക്കിലും ദിലീപിനെ കടത്തിവെട്ടി മഞ്ജു

Posted By:

അഭിനയരംഗത്തേക്ക് തിരിച്ചുവരവിനൊരുങ്ങുന്ന മഞ്ജുവാര്യര്‍ക്ക് ഫേസ്ബുക്കിലും വന്‍ വരവേല്‍പ്. ഒരാഴ്ചകൊണ്ട് മഞ്ജുവിന്റെ ഫേസ്ബുക്ക് ഒഫിഷ്യല്‍ പേജ് ലൈക് ചെയ്തത് ഒന്നരലക്ഷത്തിലധികം ആളുകളാണ്. മേയിലാണ് ഔദ്യോഗിക പേജ് ആരംഭിച്ചതെങ്കിലും പരസ്യചിത്രത്തില്‍ അമിതാഭ് ബച്ചനൊപ്പം അഭിനയിച്ചതോടെയാണ് മഞ്ജു ഫേസ്ബുക്കില്‍ തരംഗമായത്. ഇതുവരെ 268727 ലൈകുകള്‍ മഞ്ജുവിന്‍െ്‌റ പേജിനു ലഭിച്ചു. ഇതോടെ ഫേസ് ബുക്ക് ആരാധകരുടെ എണ്ണത്തില്‍ ഭര്‍ത്താവ് ദിലീപിനേയും മഞ്ജു കടത്തിവെട്ടി. ഒരു വര്‍ഷം മുമ്പ് ഒഫിഷ്യല്‍ പേജ് ആരംഭിച്ച ദിലീപിന് 262935 ലൈകുകള്‍ മാത്രമാണ് ഇതുവരെ ലഭിച്ചത്. ഇക്കണക്കിനു പോയാല്‍ മലയാള സിനിമാ താരങ്ങളില്‍ ഏറ്റവും കൂടുതല്‍ ലൈകുകള്‍ ലഭിച്ച മോഹന്‍ലാലിനെ മറികടക്കാന്‍ ഈ നടിക്ക് അധികം സമയം വേണ്ടിവരില്ല. ലാലിന്റെ ഔദ്യോഗിക പേജിന് 863680 ലൈകുകളാണ് ഇതുവരെ ലഭിച്ചത്. മിനി സ്‌ക്രീനില്‍നിന്നു വെള്ളിത്തിരയിലെത്തിയ നസ്രിയയ്ക്കാണ് മോഹന്‍ലാല്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ലൈക് ലഭിച്ചിട്ടുള്ളത്്.

ഫേസ്ബുകില്‍ കൂടുതല്‍ പേര്‍ ഇഷ്ടപ്പെടുന്ന മലയാള ചലചിത്രതാരങ്ങള്‍

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Mohan lal

2012 മേയ് 30-ന് ഒഫിഷ്യല്‍ പേജ് ആരംഭിച്ച ലാലിന് ഇതുവരെ 863680 ലൈകുകള്‍ ലഭിച്ചു. മോഹന്‍ലാല്‍ തന്നെയാണ് മലയാള ചലച്ചിത്രതാരങ്ങളില്‍ ഒന്നാമത്.

Nazriya nasim

കഴിഞ്ഞ ഡിസംബറില്‍ പേജ് ആരംഭിച്ച നസ്‌റിയയ്ക്കു എട്ടുമാസത്തിനിടെ ലഭിച്ചത് 749641 ലൈക്കുകളാണ്. രണ്ടാംസ്ഥാനം ഈ യുവ താരത്തിനുതന്നെ.

Mammootty

സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളില്‍ വളരെ നേരത്തെ സജീവമാണ് മമ്മൂട്ടി. 2010ല്‍ ഒഫിഷ്യല്‍ പേജ് ആരംഭിച്ചെങ്കിലും ഫേസ്ബുക്കില്‍ മമ്മൂട്ടിക്കു മൂന്നാംസ്ഥാനമാണ്. 695574 ലൈകുകളാണ് ഇതുവരെ സൂപ്പര്‍താരത്തിനു ലഭിച്ചത്.

Dulquar Salman

മമ്മൂട്ടിക്കു പിന്നില്‍ നാലാംസ്ഥാനത്തുള്ളത് മകന്‍ ദുല്‍കര്‍ സല്‍മാന്‍ തന്നെ. 535353 ലൈക്കുകള്‍ ദുല്‍കറിന്‍െ്‌റ പേജിനു ലഭിച്ചു. അച്ഛന്റെ മേല്‍വിലാസമില്ലാതെതന്നെ സിനിമയില്‍ പിടിച്ചുനില്‍ക്കാനുള്ള കഴിവുണ്ടെന്നു ഇതിനോടകം തെളിയിച്ച നടനാണു ദുല്‍കര്‍.

Prithviraj

സോഷ്യല്‍ മീഡിയകളില്‍ നേരത്തെ സജീവമാണെങ്കിലും ഫേസ്ബുക്കില്‍ പ്രഥ്വിരാജിന് ആരാധകര്‍ കുറവാണ്. 2010-ല്‍ ആരംഭിച്ച പ്രിഥ്വിയുടെ പേജിന് ഇതുവരെ ലഭിച്ചത് 479660 ലൈകുകള്‍.

Kavya madhavan

വിവാഹമോചനത്തിനു ശേഷം സിനിമയില്‍ വീണ്ടും സജീവമായ കാവ്യാമാധവന്‍െ്‌റ പേജ് ഇഷ്ടപ്പെടുന്നത് 417544 പേരാണ്.

Fahad Fasil

മലയാള സിനിമയിലെ യുവത്വത്തിനു പുതിയ ഭാവം നല്‍കിയ ഈ നടന്റെ പേജ് ഇഷ്ടപ്പെടുന്നത് 359442 പേര്‍.

Manju Warrier

നീണ്ട ഇടവേളയ്ക്കു ശേഷം മഞ്ജുവിന്റെ അഭിനയരംഗത്തേക്കുള്ള തിരിച്ചുവരവ് ഏറെ പ്രതീക്ഷയോടെയാണു മലയാളികള്‍ നോക്കിക്കാണുന്നത്. അതുകൊണ്ടുതന്നെ പേജ് ആരംഭിച്ചു രണ്ടുമാസംകൊണ്ടു 268727 ലൈകുകള്‍ ലഭിച്ചത്. ഇതില്‍ ലക്ഷത്തിലധികം ലൈകുകള്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെയാണ് വന്നത്.

Dileep

ജനപ്രിയനായകനാണെങ്കിലും ഫേസ്ബുക്കില്‍ ദിലീപിന് ജനപ്രീതി കുറവാണ്. കഴിഞ്ഞവര്‍ഷം ആരംഭിച്ച ഒഫിഷ്യല്‍ പേജ് ഇതുവരെ ലൈക് ചെയ്തത് 262935 പേര്‍.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
 ഫേസ്ബുക്കിലും ദിലീപിനെ കടത്തിവെട്ടി മഞ്ജു

Read more about:

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot