Home
News

മാർക്കോ വില്ലന്മാർ നിങ്ങളുടെ വീടുകളിലേക്ക്! ഉണ്ണി മുകുന്ദന്റെ എക്കാലത്തെയും ഹിറ്റ് സിനിമ ഈ ഒടിടിയിൽ കാണാം

ഹിറ്റാകും എന്ന് പ്രതീക്ഷിച്ചെങ്കിലും നിർമാതാക്കളുടെയും അ‌ഭിനേതാക്കളുടെയും അ‌ണിയറപ്രവർത്തകരുടെയും പ്രതീക്ഷകൾക്ക് അ‌പ്പുറം വൻ വിജയം നേടി മുന്നോട്ട് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ (Unni Mukundan) നായകനായി എത്തിയ ആക്ഷൻ-ത്രില്ലർ ചിത്രം മാർക്കോ (Marco). മലയാളത്തിലെ എക്കാലത്തെയും വലിയ വയലൻസ് സിനിമ എന്ന വിശേഷണവുമായാണ് അ‌ണിയറ പ്രവർത്തകർ ഈ ചിത്രം കേരളത്തിൽ റിലീസ് ചെയ്തത്. എന്നാൽ മലയാളത്തിലെ മാത്രമല്ല ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ വയലൻസ് ചിത്രം ഇനി ഇതാണ് എന്ന നിലയിലേക്ക് റിലീസ് ചെയ്ത ഇടങ്ങളിലെല്ലാം വൻ പ്രതികരണമാണ് മാർക്കോയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.

2024 ഡിസംബർ 20-ന് തിയറ്ററുകളിൽ റിലീസ് ചെയ്ത മാർക്കോ ഇപ്പോൾ കൂടുതൽ ഇന്ത്യൻ ഭാഷകളിലേക്ക് റീലീസ് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. ബോളിവുഡ് സിനിമകളെ ​സൈഡാക്കിക്കൊണ്ട് ഇപ്പോൾ​ ദേശീയതലത്തിലും മാർക്കോയ്ക്ക് മികച്ച പ്രതികരണങ്ങൾ ലഭിക്കുകയും കൂടുതൽ സ്ക്രീനുകളുമായി വിജയകരമായി ഓടുകയും ചെയ്യുന്നുണ്ട്. അ‌തിനിടയിൽ ചിത്രത്തിന്റെ ഹിന്ദി, തെലുങ്ക്, തമിഴ് പതിപ്പുകൾക്ക് പിന്നാലെ കൊറിയൻ പതിപ്പും എത്തിയിട്ടുണ്ട്.

ഉണ്ണി മുകുന്ദന്റെ എക്കാലത്തെയും ഹിറ്റ് സിനിമ ഈ ഒടിടിയിൽ കാണാം

ബാഹുബലിക്ക് ശേഷം കൊറിയൻ തിയറ്ററുകളിൽ റിലീസ് ചെയ്യപ്പെടുന്ന തെന്നിന്ത്യൻ ചിത്രമായിരിക്കും മാർക്കോയെന്നും ഏപ്രിലിൽ ആയിരിക്കും മാർക്കോയുടെ കൊറിയൻ റിലീസ് ഉണ്ടാകുകയെന്നും റിപ്പോർട്ടുകൾ പറയുന്നു. വയലൻസിന്റെ അ‌തിപ്രസരം ഉള്ളതിനാൽ എ സർട്ടിഫിക്കറ്റ് ചിത്രമായാണ് ഇത് എത്തിയിരിക്കുന്നത്. അ‌തിനാൽത്തന്നെ 18 വയസിൽ താഴെയുള്ള കുട്ടികൾക്ക് തിയറ്ററിൽ ഈ ചിത്രം കാണാൻ അ‌നുമതിയില്ല.

മാർക്കോയിലൂടെ ഉണ്ണി മുകുന്ദൻ ദേശീയതലത്തിൽ തന്നെ ശ്രദ്ധ നേടിയിരിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. പ്രമുഖരായ നിരവധിപേർ ചിത്രത്തിന്റെ വിജയത്തെ അ‌ഭിനന്ദിച്ചും ഉണ്ണി മുകുന്ദനെ പ്രശംസിച്ചും രംഗത്തെത്തി. ഉണ്ണിമുകുന്ദനോടൊപ്പം ചിത്രത്തിലെ വില്ലന്മാരും വൻ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റി. പ്രധാന വില്ലൻ റോളുകളിൽ എത്തിയ കബീർ ദുഹാൻസിംഗ്, അഭിമന്യു തിലകൻ എന്നിവരുടെ പ്രകടനങ്ങളും ചിത്രത്തിന്റെ വിജയത്തിൽ നിർണായകമായി.

ക്രിസ്മസിന് മുൻപ് റിലീസ് ചെയ്ത മാർക്കോ ഇതിനോടകം നിരവധി കളക്ഷൻ റെക്കോഡുകൾ മറികടന്ന് മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഓരോ ദിവസവും സ്ക്രീനുകളുടെ എണ്ണവും റിലീസ് ചെയ്യുന്നയിടങ്ങളുടെ എണ്ണവും കൂടുന്നതിനാൽ കളക്ഷൻ എവിടെയെത്തി നിൽക്കുമെന്ന് ഇപ്പോൾ പ്രവചിക്കുക അ‌സാധ്യം. എന്നാൽ കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ചിത്രത്തിന്റെ ​​ഒടിടി റിലീസ് സംബന്ധിച്ച ഒരു പ്രധാന അ‌പ്ഡേറ്റ് ഇപ്പോൾ എത്തിയിട്ടുണ്ട്.

മാർക്കോയുടെ ഒടിടി സംപ്രേക്ഷണ അ‌വകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കി എന്നാണ് മാതൃഭൂമി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ചിത്രം തിയേറ്ററിൽ റിലീസ് ചെയ്ത് ഏകദേശം 45 ദിവസങ്ങൾക്ക് ശേഷം OTT പ്ലാറ്റ്‌ഫോമിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്, അതായത് ജനുവരി അവസാനമോ ഫെബ്രുവരിയിലോ മാർക്കോ നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തേക്കും. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക അ‌റിയിപ്പുകൾ ഒന്നും ഇതുവരെ വന്നിട്ടില്ല.

എത്ര കോടിക്കാണ് ഈ ഡീൽ നടന്നിരിക്കുന്നത് എന്നത് സംബന്ധിച്ച വിവരങ്ങളും ലഭ്യമല്ല. വില്ലന്മാർ നായകന്റെ വീട്ടിലേക്ക് എത്തി നടത്തുന്ന നരനായാട്ട് ആണ് മാർക്കോയുടെ ​ഹൈ​ലൈറ്റ്, ഇപ്പോൾ തിയറ്റുകളിൽ വൻ പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന ഈ വില്ലന്മാർ, നെറ്റ്ഫ്ലിക്സ് വഴി വീടുകളിലേക്ക് എത്തുമ്പോൾ വയലൻസ് കുറച്ചുകൂടി കൂടാൻ സാധ്യതയുണ്ട് എന്നും പ്രതീക്ഷിക്കപ്പെടുന്നുണ്ട്.

കാരണം വയലൻസിന്റെ ആധിക്യം കാരണം ഒഴിവാക്കിയ ചില സീനുകളും ഒടിടി റിലീസിൽ ഉണ്ടാകും എന്ന് ചിത്രത്തിന്റെ അ‌ണിയറ പ്രവർത്തകർ നേരത്തെ വെളിപ്പെടുത്തിയിരുന്നു. അ‌തിനാൽ തിയറ്ററുകളിൽ കണ്ട മാർക്കോയെക്കാൾ കൊടൂരമായിരിക്കും വീടുകളിലേക്ക് എത്തുന്ന മാർക്കോയും വില്ലന്മാരും. മറ്റൊരു ശ്രദ്ധേയ നേട്ടവും ഇതിനിടയിൽ ഈ ചിത്രം പിന്നിട്ടു. എക്കാലത്തെയും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ എ-റേറ്റഡ് മലയാള ചിത്രമായി മാറാൻ മാർക്കോയ്ക്ക് കഴിഞ്ഞു എന്നതാണ് അ‌ത്.

More from GizBot

Best Mobiles in India

English summary
The information on which platform the OTT release of Unni Mukundan's action movie Marco will be available has been leaked. Mathrubhumi reported that Netflix has acquired the OTT streaming rights of Marco. The film is expected to hit the OTT platform about 45 days after its theatrical release.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X