ഗൂഗിളില്‍ മരിയ മോണ്ടിസോറിയുടെ പിറന്നാള്‍ ഡൂഡില്‍; ആരാണ് മോണ്ടിസോറി?

Posted By: Super

ഗൂഗിളില്‍ മരിയ മോണ്ടിസോറിയുടെ പിറന്നാള്‍ ഡൂഡില്‍; ആരാണ് മോണ്ടിസോറി?

ഒളിംപിക്‌സ് 2012 ഡൂഡിലുകള്‍ക്ക് ശേഷം ആദ്യമായി ഗൂഗിളില്‍ ഇന്ന് പുതിയ ഡൂഡില്‍ പ്രത്യക്ഷപ്പെട്ടു. ശാസ്ത്രജ്ഞയും വിദ്യാഭ്യാസപ്രവര്‍ത്തകയുമായ മരിയ മോണ്ടിസോറിയുടെ 142മത് പിറന്നാളാണ് ഡൂഡില്‍ ആഘോഷിക്കുന്നത്.  ആരാണ് മരിയ?

കാലാനുസൃതമായ വിദ്യാഭ്യാസപരിഷ്‌കാരങ്ങള്‍ വരുത്തുന്നതിലായിരുന്നു മരിയ ശ്രദ്ധനേടിയത്. കൊച്ചുകുട്ടികളുടെ വിദ്യാഭ്യാസത്തിന് ഒരു പുതിയ വിദ്യാഭ്യാസ രീതി ഇവര്‍ ആവിഷ്‌കരിക്കുകയുണ്ടായി. മോണ്ടിസോറി സ്‌കൂളുകള്‍ എന്ന പേരില്‍ ഇന്ന് ലോകത്ത് പലഭാഗങ്ങളിലായി വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ഈ രീതി പിന്തുടരുന്നുണ്ട്. ഡോക്ടറായിരുന്ന ഇവര്‍ സ്ത്രീവിമോചക പ്രവര്‍ത്തകയും ആയിരുന്നു.

1870 ഓഗസ്റ്റ് 31ന് ഇറ്റലിയിലായിരുന്നു മോണ്ടിസോറിയുടെ ജനനം. 1896ല്‍ ഇവര്‍ റോം യൂണിവേഴ്‌സിറ്റിയില്‍ നിന്നും വൈദ്യശാസ്ത്രത്തില്‍ ബിരുദം നേടി. റോം യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇത്തരമൊരു ബിരുദം നേടുന്ന ആദ്യ ഇറ്റാലിയന്‍ വനിത എന്ന പേരിലും ഇവര്‍ അറിയപ്പെടുന്നുണ്ട്. 1952 മെയ് 6ന്  നെതര്‍ലാന്റില്‍ വെച്ചായിരുന്നു ഇവരുടെ അന്ത്യം.

ഇന്ത്യയുള്‍പ്പടെ വിവിധ രാജ്യങ്ങളില്‍ മോണ്ടിസോറി വിദ്യാഭ്യാസ രീതി പിന്തുടരുന്ന സ്ഥാപനങ്ങളുണ്ട്. വിവിധ വിദ്യാഭ്യാസാനുബന്ധ ടൂളുകളാണ് ഇന്നത്തെ ഡൂഡിലില്‍ ഗൂഗിള്‍ കാണിച്ചിരിക്കുന്നത്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot