ഫേസ്ബുക്കിലെ ത്രിവര്‍ണ്ണ പ്രൊഫൈല്‍ പ്രചരണത്തിനെതിരെയുളള കടുത്ത വിമര്‍ശനങ്ങള്‍ ഇതാ..!

Written By:

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗും തമ്മില്‍ നടന്ന കൂടിക്കാഴ്ചയ്ക്ക് മുന്‍പായി ഇരുവരും സ്വന്തം പ്രൊഫൈല്‍ ചിത്രങ്ങള്‍ ഇന്ത്യന്‍ പതാകയുടെ നിറങ്ങളില്‍ ചാലിച്ച് പുതുക്കിയിരുന്നു. #supportdigitalindia എന്ന ഹാഷ്ടാഗിലാണ് രണ്ട് പേരും പ്രൊഫൈല്‍ ചിത്രങ്ങള്‍ പരിഷ്‌ക്കരിച്ച് ഇറക്കിയത്.

ഫേസ്ബുക്കിന്റെ സ്വപ്‌നസമാനമായ ഓഫീസിലൂടെ...!

ഫേസ്ബുക്കിലെ അടുത്ത് കാലത്ത് നടന്ന പ്രചരണങ്ങളില്‍ ഒന്നായി ഇതോടെ ഡിജിറ്റല്‍ ഇന്ത്യാ മാറിയിരിക്കുകയാണ്. എന്നാല്‍ ഇതുസംബന്ധിച്ച് ഒട്ടനവധി വിമര്‍ശനങ്ങളും പല കോണുകളില്‍ നിന്നും ഉയരുന്നുണ്ട്. ഇതേക്കുറിച്ച് കൂടുതല്‍ അറിയാന്‍ സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഫേസ്ബുക്ക്

ഇന്റര്‍നെറ്റ്.ഓആര്‍ജി പുതിയ രൂപത്തില്‍ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയിലൂടെ നടപ്പിലാക്കാന്‍ ശ്രമിക്കുന്നു എന്ന ആരോപണമാണ് ശക്തമായുളളത്.

 

ഫേസ്ബുക്ക്

സൗജന്യ ഇന്റര്‍നെറ്റ് എന്ന വാഗ്ദാനം നല്‍കി തിരഞ്ഞെടുത്ത ചില വെബ്‌സൈറ്റുകളിലേക്ക് മാത്രം ഇന്റര്‍നെറ്റ് ചുരുക്കുന്നു എന്നതാണ് ഇന്റര്‍നെറ്റ്.ഓആര്‍ജി-യുടെ നേര്‍ക്ക് ഉയര്‍ന്ന പ്രധാന വിമര്‍ശനം.

 

ഫേസ്ബുക്ക്

നെറ്റ് ന്യൂട്രാലിറ്റി (ഇന്റര്‍നെറ്റ് തുല്ല്യത) ഇത്തരത്തില്‍ ഇന്റര്‍നെറ്റ്.ഓആര്‍ജി കവര്‍ന്നെടുക്കുന്നതായും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

 

ഫേസ്ബുക്ക്

ഡിപാര്‍ട്ട്‌മെന്റ് ഓഫ് ടെലികമ്മ്യൂണിക്കേഷനും ട്രായിയും ഇതുസംബന്ധിച്ച് അന്തിമ തീരുമാനം എടുത്തിട്ടില്ല.

 

ഫേസ്ബുക്ക്

ഇന്റര്‍നെറ്റ്.ഓര്‍ജി-യ്ക്ക് സമാനമായ ഫേസ്ബുക്കിന്റെ സൗജന്യ ഇന്റര്‍നെറ്റ് പദ്ധതിയായ ഫ്രീ ബേസിക്ക്‌സിനെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുന്നു എന്ന ആരോപണത്തിനാണ് ഇപ്പോള്‍ ശക്തി പ്രാപിച്ചിരിക്കുന്നത്.

 

ഫേസ്ബുക്ക്

ഇന്റര്‍നെറ്റ്.ഓആര്‍ജി-യെ പിന്തുണയ്ക്കുന്ന ഫേസ്ബുക്കിലെ കമന്റുകളും പോസ്റ്റുകളും മാത്രം സ്വരുക്കൂട്ടി ഫേസ്ബുക്ക് അധികൃതര്‍ ട്രായിക്ക് നല്‍കിയിരുന്നു.

 

ഫേസ്ബുക്ക്

ഇന്ത്യയിലെ ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ ഇന്റര്‍നെറ്റ് തുല്ല്യത തകര്‍ക്കുന്ന ഇന്റര്‍നെറ്റ്.ഓആര്‍ജി പദ്ധതിക്ക് അനുകൂലമാണെന്ന് കാണിക്കാനായിരുന്നു ഈ നീക്കമെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.

 

ഫേസ്ബുക്ക്

ഡിജിറ്റല്‍ ഇന്ത്യാ പദ്ധതിയുടെ ഭാഗമായി മോദിയുടെ സോഷ്യല്‍ മീഡിയയിലെ സ്വാധീനം കൂടി കണക്കിലെടുത്ത് ഫേസ്ബുക്ക് ഫീ ബേസിക്‌സ് പദ്ധതി ഇന്ത്യയില്‍ നടപ്പിലാക്കാനാണ് പുതിയ #supportdigitalindia പ്രചരണത്തിലൂടെ ലക്ഷ്യമിടുന്നതെന്നും വിമര്‍ശകര്‍ പറയുന്നു.

 

ഫേസ്ബുക്ക്

ഫ്രീ ബേസിക്‌സ് ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയില്‍ ഉള്‍പ്പെട്ടാല്‍ ഇന്റര്‍നെറ്റ്.ഓആര്‍ജി മറ്റൊരു രൂപത്തില്‍ ഇന്ത്യയില്‍ നടപ്പിലാകുമെന്നാണ് വിമര്‍ശകര്‍ പറയുന്നത്.

 

ഫേസ്ബുക്ക്

ഫേസ്ബുക്കില്‍ #supportdigitalindia എന്ന പ്രചരണത്തെ പിന്തുണച്ച് ലക്ഷക്കണക്കിന് ആളുകളാണ് തങ്ങളുടെ പ്രഫൈല്‍ ചിത്രങ്ങള്‍ ത്രിവര്‍ണ്ണമാക്കിയിട്ടുളളത്.

 

കൂടുതല്‍‌

ഫേസ്ബുക്കിന്റെ സ്വപ്‌നസമാനമായ ഓഫീസിലൂടെ...!

ഫേസ്ബുക്കില്‍ താല്‍ക്കാലിക പ്രൊഫൈല്‍ ചിത്രങ്ങള്‍ എത്തും...!

വ്യാജ ഡിസ്‌ലൈക്ക് ബട്ടണ്‍ ക്ഷണം ഫേസ്ബുക്കില്‍ പടരുന്നു..!

 

 

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Mark Zuckerberg changes his profile picture to support 'Digital India'.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot