മിക്സഡ് റിയാലിറ്റിയിലേക്ക് മിഴി തുറക്കും "പ്രോജക്റ്റ് കാംബ്രിയ"; ഡെമോ വീഡിയോ പുറത്ത് വിട്ട് സക്കർബർഗ്

|

മെറ്റയുടെ ഏറ്റവും പുതിയ ഹൈ എൻഡ് വെർച്വൽ റിയാലിറ്റി, ഓഗ്മന്റഡ് റിയാലിറ്റി ഹൈബ്രിഡ് ഹെഡ്സെറ്റിന്റെ ഡെമോ വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് മാർക്ക് സക്കർബഗ്. പ്രോജക്റ്റ് കാംബ്രിയ എന്ന കോഡ് നെയിമിലാണ് ഈ പുതിയ ഹൈബ്രിഡ് ഹെഡ്സെറ്റ് അറിയപ്പെടുന്നത്. മെറ്റാവേഴ്സ് പ്രഖ്യാപനത്തിന് പിന്നാലെ ഈ പുതിയ വിആർ ഹെഡ്സെറ്റിനെക്കുറിച്ചുള്ള വിവരങ്ങൾ മെറ്റ സ്ഥിരീകരിച്ചിരുന്നു. ഇപ്പോൾ ഇതാ സക്കർബർഗ് തന്നെ നേരിട്ട് പ്രോജക്റ്റ് കാംബ്രിയ വിആർ ഹെഡ്സെറ്റ് പരീക്ഷിക്കുന്നതിന്റെ ഒരു ചെറിയ ക്ലിപ്പ് പുറത്ത് വിട്ടിരിക്കുകയാണ്. പ്രോജക്റ്റ് കാംബ്രിയ വിആർ ഹെഡ്സെറ്റിനെക്കുറിച്ചും അതിന്റെ പ്രവർത്തന രീതികളെക്കുറിച്ചും വിശദമായി മനസിലാക്കാം.

 

പ്രോജക്റ്റ് കാംബ്രിയ - ഹൈ എൻഡ് വിആർ ഹെഡ്സെറ്റ്

പ്രോജക്റ്റ് കാംബ്രിയ - ഹൈ എൻഡ് വിആർ ഹെഡ്സെറ്റ്

മെറ്റാവേഴ്സ് എന്ന പേരിലുള്ള വെർച്വൽ ലോകത്തിന്റെ പണിപ്പുരയിലാണ് മെറ്റ. മെറ്റാവേഴ്സിലേക്കുള്ള ആദ്യ ആക്സസ് പോയിന്റുകളിൽ ഒന്നായിരിയ്ക്കും പ്രോജക്റ്റ് കാംബ്രിയ ഹെഡ്സെറ്റുകൾ. "ദ വേൾഡ് ബിയോണ്ട്" എന്ന പേരിലാണ് സക്കർബർഗ് ഹെഡ്സെറ്റിന്റെ ഡെമോ വീഡിയോ പുറത്ത് വിട്ടത്. ഹെഡ്സെറ്റിന്റെ ഫുൾ കളർ പാസ് ത്രൂ ക്യാമറകൾ എങ്ങനെയാണ് മിക്സഡ് റിയാലിറ്റി എക്സ്പീരിയൻസിന് സഹായിക്കുന്നതെന്നും വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്.

ഒരു ഗെയിമിങ് ലാപ്‌ടോപ്പ് വാങ്ങുന്നതിന് മുമ്പ് പരിഗണിക്കേണ്ട കാര്യങ്ങൾഒരു ഗെയിമിങ് ലാപ്‌ടോപ്പ് വാങ്ങുന്നതിന് മുമ്പ് പരിഗണിക്കേണ്ട കാര്യങ്ങൾ

വിആർ ഹെഡ്സെറ്റ്

ഈ വിആർ ഹെഡ്സെറ്റ് എങ്ങനെയാണ് യഥാർഥ ലോകവും വെർച്വൽ ലോകവും മെർജ് ചെയ്യുന്നത് എന്നും മാർക്ക് സക്കർബർഗ് പുറത്ത് വിട്ട വീഡിയോയിൽ കാണാൻ കഴിയും. പ്രോജക്റ്റ് കാംബ്രിയ വിആർ ഹെഡ്സെറ്റ് കമ്പനിയുടെ പ്രസൻസ് പ്ലാറ്റ്ഫോമാണ് ഉപയോഗിക്കുന്നത്. കഴിഞ്ഞ വർഷമാണ് മെറ്റ തങ്ങളുടെ പുതിയ പ്രസൻസ് പ്ലാറ്റ്‌ഫോം അവതരിപ്പിച്ചത്. വിആർ ഹെഡ്സെറ്റ് പ്രവർത്തിക്കുന്നത് എങ്ങനെയെന്ന് ഏറെക്കുറെ കാണാൻ കഴിയുന്നുണ്ടെങ്കിലും ഹെഡ്സെറ്റ് ബ്ലർ ചെയ്താണ് വീഡിയോയിൽ കാണിക്കുന്നത്.

പ്രോജക്റ്റ്
 

നേരത്തെ തന്നെ പ്രോജക്റ്റ് കാംബ്രിയയുടെ ഒരു പ്രോഡക്റ്റ് ടീസർ മെറ്റ പുറത്ത് വിട്ടിരുന്നു. ഇതിൽ നിന്നും ഹെഡ്സെറ്റിന്റെ ഡിസൈൻ അടക്കമുള്ള കാര്യങ്ങളിൽ കൂടുതൽ വ്യക്തത ലഭിക്കുന്നുണ്ട്. കാഴ്ചയിൽ പ്രോജക്റ്റ് കാംബ്രിയ ഹെഡ്സെറ്റ് നിലവിൽ വിപണിയിൽ ഉള്ള ഒക്കുലസ് ഹെഡ്സെറ്റിന് സമാനമാണ്. എന്നാൽ ലോഞ്ച് ചെയ്യുമ്പോൾ ചെറിയ ചില വ്യത്യാസങ്ങളും കാണാൻ സാധ്യതയുണ്ട്. ഏറ്റവും മികവേറിയ വിആർ അനുഭവം ആണ് പ്രോജക്റ്റ് കാംബ്രിയ ഹെഡ്സെറ്റിൽ നിന്നും പ്രതീക്ഷിക്കുന്നത്. അതിനാൽ തന്നെ ഉയർന്ന വിലയും പ്രോജക്റ്റ് കാംബ്രിയ ഹെഡ്സെറ്റിന് ഉണ്ടാവും.

സാധാരണ ടിവിയെ സ്മാർട്ട് ടിവിയാക്കുന്ന ഫയർ ടിവി സ്റ്റിക്കുകൾക്ക് ആമസോണിൽ വിലക്കിഴിവ്സാധാരണ ടിവിയെ സ്മാർട്ട് ടിവിയാക്കുന്ന ഫയർ ടിവി സ്റ്റിക്കുകൾക്ക് ആമസോണിൽ വിലക്കിഴിവ്

വെർച്വൽ

ഒരു കാർട്ടൂൺ കഥാപാത്രവുമായി സക്കർബർഗ് ഇടപഴകുന്നത് ഈ ഡെമോ വീഡിയോയിൽ കാണാവുന്നതാണ്. വെർച്വൽ ലോകവും യഥാർഥ ലോകവും തമ്മിൽ ഓവർലാപ്പ് ചെയ്യുന്നതും ഈ ഡെമോ വീഡിയോയിൽ കാണാൻ കഴിയും. ഈ ഹെഡ്സെറ്റ് ഗെയിമിങിന് വേണ്ടി മാത്രമുള്ളതല്ല. നിങ്ങളുടെ വിവിധ ജോലികൾക്കും ഉപയോഗപ്രദമായിരിയ്ക്കും. വിആർ വർക്ക് ഔട്ട് സെഷനുകളും പ്രോജക്റ്റ് കാംബ്രിയ ഹെഡ്സെറ്റിലൂടെ ലഭിക്കും. വിആർ ഇന്ററാക്ഷൻ സാങ്കേതികവിദ്യ വളരുന്നത് അനുസരിച്ചുള്ള കൂടുതൽ സാധ്യതകളും നിങ്ങൾക്ക് ലഭിക്കും.

മെറ്റ

മെറ്റ / ഒക്കുലസ് ക്വസ്റ്റ് 2 ഹെഡ്സെറ്റിനെ അപേക്ഷിച്ച് "പ്രോജക്റ്റ് കാംബ്രിയ" ഹെഡ്‌സെറ്റ് കൂടുതൽ നൂതനമായ സാങ്കേതികവിദ്യകളോടെയാണ് വരുന്നത്. നിലവിൽ ലഭ്യമായ ഒക്കുലസ് ഹെഡ്സെറ്റുകളിലെ പാസ്‌ ത്രൂ ക്യാമറകൾ കറുപ്പും വെളുപ്പും നിറത്തിലുള്ള ഷേഡുകൾ മാത്രമാണ് കാണിക്കുന്നത്. പ്രസൻസ് പ്ലാറ്റ്ഫോമിൽ ക്വസ്റ്റ് 2 ഹെഡ്സെറ്റും പുറത്തിറങ്ങാൻ ഇരിക്കുന്ന ഹെഡ്സെറ്റും തമ്മിലുള്ള വ്യത്യാസങ്ങൾ മനസിലാക്കാം.

ജിമെയിലിലൂടെ തനിയെ ഇല്ലാതാകുന്ന ഇ-മെയിൽ അയക്കാൻ വളരെ എളുപ്പംജിമെയിലിലൂടെ തനിയെ ഇല്ലാതാകുന്ന ഇ-മെയിൽ അയക്കാൻ വളരെ എളുപ്പം

പ്ലാറ്റ്ഫോം

പ്രസൻസ് പ്ലാറ്റ്ഫോം എക്സ്പീരിയയൻസ് പുറത്തിറങ്ങാൻ ഇരിക്കുന്ന ഹെഡ്സെറ്റിൽ മാത്രമായി ഒതുങ്ങില്ല. കൂടുതൽ ഡെവലപ്പർമാർക്കായി ഇത് ഉടൻ തന്നെ ആപ്പ് ലാബിൽ റിലീസ് ചെയ്യാനും മെറ്റ പദ്ധതിയിടുന്നു. മെറ്റയുടെ ഭാവി ഹെഡ്‌സെറ്റിനെക്കുറിച്ചുള്ള മറ്റ് വിശദാംശങ്ങൾ ഇപ്പോഴും പുറത്ത് വന്നിട്ടില്ല. എന്നാൽ കൂടുതൽ വിശദാംശങ്ങൾ ഉടൻ തന്നെ പുറത്ത് വരുമെന്ന് പ്രതീക്ഷിക്കാവുന്നതാണ്.

Best Mobiles in India

English summary
Mark Zuckerberg has released a demo video of Meta's latest high end virtual reality, augmented reality hybrid headset. This new hybrid headset is code named Project Cambria. Following the announcement of Metaverse, Meta has confirmed the details of this new VR headset.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X