ഇത് പുസ്തകങ്ങളുടെ വര്‍ഷമാണെന്ന് ഫേസ്ബുക്ക്...!

Written By:

ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയകള്‍ എത്തിയതോടെ ആളുകളില്‍ വായനാ ശീലം കുറഞ്ഞു എന്ന് വിമര്‍ശനം നേരിടാന്‍ ഫേസ്ബുക്ക് സ്ഥാപകന്‍ തന്നെ രംഗത്തെത്തി. 31 ദശലക്ഷം ഫേസ്ബുക്ക് അംഗങ്ങളോട് പുസ്തകം വായിക്കാനുളള ആഹ്വാനമാണ് മാര്‍ക്ക് സക്കര്‍ബര്‍ഗ് നടത്തിയത്.

ഇത് പുസ്തകങ്ങളുടെ വര്‍ഷമാണെന്ന് ഫേസ്ബുക്ക്...!

മാത്രമല്ല ഇത് ക്രിയാത്മകമായ പ്രവര്‍ത്തനമായി മാറാന്‍ എ ഇയര്‍ ഓഫ് ബുക്കസ് എന്ന കമ്യൂണിറ്റിയും ഫേസ്ബുക്കില്‍ അദേഹം തുറന്നിട്ടുണ്ട്. തന്റെ ന്യൂ ഇയര്‍ ചലഞ്ചായി എടുത്തിരിക്കുകയാണ് ഇതിനെ സക്കര്‍ബര്‍ഗ്. ദ എന്‍ഡ് ഓഫ് പവര്‍ എന്ന പുസ്തകമാണ് ആദ്യമായി താന്‍ വായിക്കുന്നതെന്നും ഈ കൂട്ടായ്മയിലൂടെ ഫേസ്ബുക്ക് സ്ഥാപകന്‍ വെളിപ്പെടുത്തി.

ജനുവരി മൂന്നിന് തുടങ്ങിയ കമ്യൂണിറ്റിയില്‍ ലക്ഷ കണക്കിന് പേരാണ് ഇതിനോടകം അംഗങ്ങളായിട്ടുളളത്.

English summary
Mark Zuckerberg’s New Year’s Resolution: Start a Worldwide Book Club.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot