ഫേസ്ബുക്ക് കൊണ്ടുനടത്താൻ ഞാൻ തന്നെയാണ് ഇപ്പോഴും യോഗ്യൻ; മാർക്ക് സക്കർബർഗ്

Written By:

ഫേസ്ബുക്ക് ഡാറ്റാ ചോർന്നതും അതുമായി ബന്ധപ്പെട്ട സംഭവങ്ങളുമാണല്ലോ ഇപ്പോഴത്തെ ഇന്റർനെറ്റിലെ പ്രധാന സംസാരവിഷയം. കാംബ്രിഡ്ജ് അനാലിറ്റിക്കയ്ക്ക് ഫേസ്ബുക്ക് 50 മില്യൺ ആളുകളുടെ വിവരങ്ങൾ ചോർത്തി നൽകി എന്നതായിരുന്നു ആരോപണം.

ഫേസ്ബുക്ക് കൊണ്ടുനടത്താൻ ഞാൻ തന്നെയാണ് ഇപ്പോഴും യോഗ്യൻ; മാർക്ക് സക്കർബ

സംഭവം വിവാദമായതും തുടർന്ന് ഫേസ്ബുക്ക് തന്നെ കുറ്റസമ്മതം നടത്തിയതും നമ്മൾ കണ്ടു. വിഷയത്തിൽ മാപ്പുപറഞ്ഞു കൊണ്ട് സക്കർബർഗ് തന്നെ രംഗത്തെത്തുകയും ചെയ്തു. 50 മില്യൺ ആളുകളുടെ വിവരങ്ങൾ ചോർന്നു എന്നായിരുന്നു പ്രാഥമിക വെളിപ്പെടുത്തൽ. എന്നാൽ യഥാർത്ഥ കണക്കുകൾ ഇപ്പോഴാണ് പുറത്തുവന്നിരിക്കുന്നത്.

ഫേസ്ബുക്കിന്റെ ചീഫ് ടെക്‌നോളജി ഓഫിസർ മൈക്ക് സ്ക്രോഫർ ഒരു ബ്ലോഗ് പോസ്റ്റ് വഴിയാണ് കാര്യങ്ങൾ പുറത്തുവിട്ടിരുന്നത്. മൊത്തം 87 മില്യൺ ആളുകളുടെ ഡാറ്റ ചോർന്നെന്നും ഇതിൽ 81 ശതമാനവും അമേരിക്കയിലാണെന്നും പറയുന്നു. ഈ 87 മില്യണിൽ ഇന്ത്യക്കാരുടേത് 0.6 ശതമാനം മാത്രമേ ചോർന്നിട്ടുള്ളൂ. അതായത് 562455 പേരുടെ വിവരങ്ങൾ.

70,632,350 അമേരിക്കൻ പൗരന്മാരുടെ വിവരങ്ങളാണ് ചോർന്നിട്ടുള്ളത്. അമേരിക്കൻ പ്രെസിഡൻറ് തിരഞ്ഞെടുപ്പിൽ ട്രമ്പിന് വേണ്ടി പ്രചരണം നടത്തിയ കമ്പനിക്ക് ഈ വിവരങ്ങൾ കൈമാറി എന്നാണ് പറയുന്നത്. ബ്രിട്ടനിൽ 1.79 മില്യൺ ആളുകളുടെ വിവരങ്ങളും ചോർന്നിട്ടുണ്ട്.

നിങ്ങളുടെ ഡാറ്റ അവർക്ക് കിട്ടിയിട്ടുണ്ടോ അറിയാം; വരുന്നു ഏപ്രിൽ 9 മുതൽ ഫേസ്ബുക്കിൽ പുതിയൊരു ലിങ്ക്

എന്തായാലും ഈ സംഭങ്ങളെയെല്ലാം തുടർന്ന് ഫേസ്ബുക്ക് കമ്പനിക്ക് അകത്തും ചില സംഭവ വികാസങ്ങളുണ്ടായി. ഏകദേശം ഒരു ബില്യണിലധികം മൂല്യമുള്ള കമ്പനിയുടെ ഓഹരികളുള്ള ഒരാൾ ഫേസ്ബുക്ക് ചെയർമാൻ സ്ഥാനത്തു നിന്നും മാറാനായി സക്കർബർഗിനോട് നിർദേശിക്കുകയുണ്ടായി എന്നും വിദേശമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

പത്രക്കാരുടെ ഒരു ഇന്റർവ്യൂവിനിടെ സക്കർബർഗിനോട് ഫേസ്ബുക്ക് നടത്താൻ ഇപ്പോഴും യോഗ്യനായ ആൾ താങ്കൾ തന്നെയാണോ എന്ന് ചോദിക്കപ്പെട്ടപ്പോൾ അതെ എന്നായിരുന്നു സസക്കർബർഗ്ഗ് മറുപടി കൊടുത്തത്. അബദ്ധങ്ങളിൽ നിന്നാണ് പലപ്പോഴും ജീവിതത്തിലെ പല പാഠങ്ങളും പഠിക്കുക എന്നും ആദ്ദേഹം പറയുകയുണ്ടായി.

English summary
Facebook CEO Mark Zuckerberg Says He’s Still The Best Person To Run Facebook.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot