സുക്കര്‍ബര്‍ഗ് അയണ്‍മാനായി എത്തി, പുതിയ ആപ്ലിക്കേഷന്‍ ശരിക്കും ഞെട്ടിച്ചു!

Written By:

റോബോട്ട് വിദ്യകളോട് പ്രത്യേക താല്‍പര്യമുള്ള ഫേസ്ബുക്ക് സ്ഥാപകന്‍ സുക്കര്‍ബര്‍ഗ് സോഷ്യല്‍ മീഡിയയെ ഓരോ ദിവസവും ഞെട്ടിച്ചു കൊണ്ടിരിക്കുകയാണ്. പുതിയ വര്‍ഷത്തില്‍ പുതിയ തീരുമാനം എന്ന നിലയില്‍
സുക്കര്‍ബര്‍ഗിന്റെ ആഗ്രഹം യാന്ത്രികമായി പ്രവര്‍ത്തിക്കുന്ന റോബോര്‍ട്ടിനെ നിര്‍മ്മിക്കുക എന്നതായിരുന്നു. മകളെ നോക്കാനും വീട്ടു കാര്യങ്ങള്‍ നോക്കാനും ഒരു റോബോട്ടിനെ സുക്കര്‍ബര്‍ഗ് നിര്‍മ്മിക്കുന്നുവെന്നാണ്
അടുത്തിടെ കേട്ടത്.

സുക്കര്‍ബര്‍ഗ് അയണ്‍മാനായി എത്തി, പുതിയ ആപ്ലിക്കേഷന്‍ ശരിക്കും ഞെട്ടിച

എന്നാല്‍, ഇതില്‍ നിന്നൊക്കെ രസകരമായ വിദ്യയുമായാണ് സുക്കര്‍ബര്‍ഗ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. അയണ്‍മാന്‍ സിനിമയിലെ പോലെ കിടിലന്‍ ബട്‌ലര്‍ ജാര്‍വിസിനെ പോലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ് അസിസ്റ്റന്റിനെ നിര്‍മ്മിക്കാനൊരുങ്ങുകയാണ് സുക്കര്‍ബര്‍ഗ്.

സുക്കര്‍ബര്‍ഗ് അയണ്‍മാനായി എത്തി, പുതിയ ആപ്ലിക്കേഷന്‍ ശരിക്കും ഞെട്ടിച

ഇതിനു മുന്നോടിയായി സുക്കര്‍ബര്‍ഗ് തന്നെ അയണ്‍മാനായി എത്തി ആരാധകരെ ഞെട്ടിച്ചു. സുക്കര്‍ബര്‍ഗിന്റെ അയണ്‍മാന്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം വൈറലായി കഴിഞ്ഞു. സെല്‍ഫിയെടുത്ത് ഫില്‍റ്ററിടുന്ന ആപ്ലിക്കേഷനായ എംഎസ്‌ക്യുആര്‍ഡി ഏറ്റെടുത്തതിന്റെ രസകരമായ അനൗണ്‍സ്‌മെന്റാണ് ഈ വീഡിയോ.

സ്വയം തന്നെ അയണ്‍മാനായി മാറി വീഡിയോ എടുത്താണ് എംഎസ്‌ക്യുആര്‍ഡിയെ സുക്കര്‍ബര്‍ഗ് സ്വാഗതം ചെയ്തത്. 5.9ദശലക്ഷം ആളുകള്‍ ഇതിനോടകം വീഡിയോ കണ്ടു കഴിഞ്ഞു. 10,443 പേര്‍ ഇതിനോടകം വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്.

English summary
Zuckerberg Turns Iron Man To Welcome Face-Swap App On Facebook.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot