ഇന്ത്യന്‍ ടിവി വിപണിയെ ഇളക്കിമറിച്ച് മാര്‍ക്യു ബൈ ഫ്‌ളിപ്കാര്‍ട്ട് ആന്‍ഡ്രോയ്ഡ് ടിവി

|

കഴിഞ്ഞ കുറച്ചുനാളുകളായി ഇന്ത്യന്‍ സ്മാര്‍ട്ട് ടിവി വിപണി വളര്‍ച്ചയുടെ പാതയിലാണ്. വീടുകള്‍ സ്വകാര്യ തീയറ്ററുകളാക്കി മാറ്റാന്‍ കഴിയുന്ന വിധത്തിലുള്ള മികച്ച ഫീച്ചറുകളുമായി നിരവധി ടിവി ബ്രാന്‍ഡുകള്‍ വിപണിയിലുണ്ട്. താങ്ങാവുന്ന വിലയ്ക്ക് സ്മാര്‍ട്ട് ടിവികള്‍ വാങ്ങാന്‍ കഴിയുമെന്ന സാഹചര്യം വന്നതോടെ ഇന്ത്യന്‍ ഉപഭോക്താക്കളും ഇവയ്ക്ക് പിന്നാലെയാണ്.

 
ഇന്ത്യന്‍ ടിവി വിപണിയെ ഇളക്കിമറിച്ച് മാര്‍ക്യു ബൈ ഫ്‌ളിപ്കാര്‍ട്ട് ആന്

ഇന്ത്യന്‍ ഇ-കൊമേഴ്‌സ് വിപണിയിലെ മുന്‍നിര കമ്പനിയായ ഫ്‌ളിപ്കാര്‍ട്ട് ഒരുപിടി സ്മാര്‍ട്ട് ടിവികള്‍ അണിനിരത്തിയിട്ടുണ്ട്. ഇക്കൂട്ടത്തിന്റെ ഇന്ത്യന്‍ ഉപഭോക്താക്കളെ മുന്നില്‍ക്കണ്ട് ഫ്‌ളിപ്കാര്‍ട്ട് അവതരിപ്പിച്ചിരിക്കുന്ന സ്വന്തം ബ്രാന്‍ഡാണ് മാര്‍ക്യു ബൈ ഫ്‌ളിപ്കാര്‍ട്ട്. ലാസ് വേഗാസില്‍ നടന്ന കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോയില്‍ മാര്‍ക്യു ബൈ ഫ്‌ളിപ്കാര്‍ട്ടിന്റെ പുത്തന്‍നിര ടിവികള്‍ പുറത്തിറക്കി. ഇന്ത്യന്‍ വിപണിയുടെ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി ഇലക്ട്രോണിക്‌സ് ഷോയില്‍ ഉത്പന്നങ്ങള്‍ അവതരിപ്പിച്ച ഏക ബ്രാന്‍ഡും മാര്‍ക്യു ബൈ ഫ്‌ള്പ്കാര്‍ട്ടായിരുന്നു.

'ഏറ്റവും കുറഞ്ഞ വിലയ്ക്ക് അതിശയകരമായ ഗുണമേന്മ' ഇതാണ് മാര്‍ക്യു ബൈ ഫ്‌ളിപ്കാര്‍ട്ടിന്റെ ആപ്തവാക്യം. 24 ഇഞ്ച് മുതല്‍ 65 ഇഞ്ച് വരെയുള്ള അള്‍ട്രാ എച്ച്ഡി, ഫുള്‍ എച്ച്ഡി, ആന്‍ഡ്രോയ്ഡ് ടിവി. സ്മാര്‍ട്ട് ടിവി, നോണ്‍ സ്മാര്‍ട്ട് ടിവി എന്നിങ്ങനെ വിപുലമാണ് ഉത്പന്നങ്ങളുടെ നിര. വില 7999 രൂപ മുതല്‍ 67999 രൂപ വരെ വ്യത്യാസപ്പെടും. സോണി, സാംസങ്, എല്‍ജി എന്നിവയുമായി താരതമ്യപ്പെടുത്തിയാല്‍ നിസ്സാര വിലയ്ക്ക് ഇവയ്ക്ക് നല്‍കാന്‍ കഴിയുന്ന അതേ ദൃശ്യാനുഭവം മാര്‍ക്യു ബൈ ഫ്‌ളിപ്കാര്‍ട്ട് ഉറപ്പുനല്‍കുന്നു. എച്ച്ഡിആര്‍ സാങ്കേതികവിദ്യ, A+ ഗ്രേഡ് പാനലുകള്‍, ഏറ്റവും പുതിയ ആന്‍ഡ്രോയ്ഡ് സോഫ്റ്റ്‌വെയര്‍, ഡോള്‍ബി ഡിജിറ്റല്‍ സൗണ്ട് എന്നിങ്ങനെ മികച്ച സവിശേഷതകളാണ് കമ്പനിക്ക് അവകാശപ്പെടാനുള്ളത്.

ഏറ്റവും മികച്ച സ്‌ക്രീന്‍; ഏറ്റവും പുതിയ സാങ്കേതികവിദ്യ

ഏറ്റവും മികച്ച സ്‌ക്രീന്‍; ഏറ്റവും പുതിയ സാങ്കേതികവിദ്യ

ഏറ്റവും പുതിയ ഡിസ്‌പ്ലേ സാങ്കേതികവിദ്യയാണ് മാര്‍ക്യു ബൈ ഫ്‌ളിപ്കാര്‍ട്ട് ടിവികളില്‍ ഉപയോഗിച്ചിരിക്കുന്നത്. കമ്പനിയുടെ പ്രീമിയം ടിവികളിലെ 1.07 ബില്യണ്‍ നിറങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിയുന്ന A+ ഗ്രേഡ് പാനലുകള്‍ ദൃശ്യവിസ്മയം തീര്‍ക്കും. ടിവി പാനലുകള്‍ മികച്ച മോഷന്‍ റേറ്റും സിനിമാറ്റിക് കാഴ്ചയും ഉറപ്പുനല്‍കുന്നു.

55 ഇഞ്ച് അള്‍ട്രാ എച്ച്ഡി (4K) എല്‍ഇഡി സ്മാര്‍ട്ട് ടിവി HDR പ്രിസിഷന്‍ കളര്‍ സാങ്കേതികവിദ്യയോട് കൂടിയതാണ്. ഇതിലെ ദൃശ്യങ്ങളില്‍ നിങ്ങള്‍ അലിഞ്ഞില്ലാതാകും! 3840X2160 പിക്‌സല്‍ റെസല്യൂഷനുള്ള 4K പാനലാണ് ടിവിയില്‍ ഉപയോഗിച്ചിരിക്കുന്നത്. ഫുള്‍ എച്ച്ഡിയുടെ നാലുമടങ്ങ് റെസല്യൂഷന്‍ അള്‍ട്രാ എച്ച്ഡിയില്‍ ലഭിക്കും. 4K അപ്‌സ്‌കെയിലിംഗ് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയിരിക്കുന്നതിനാല്‍ ഫുള്‍ എച്ച്ഡി ദൃശ്യങ്ങളും 4K റെസല്യൂഷനില്‍ കാണാന്‍ സാധിക്കും.

 ഡോള്‍ബി ഡിജിറ്റല്‍ സറൗണ്ട് സൗണ്ട്

ഡോള്‍ബി ഡിജിറ്റല്‍ സറൗണ്ട് സൗണ്ട്

തീയറ്ററില്‍ കാണുന്ന അനുഭവം കിട്ടണമെങ്കില്‍ ശബ്ദം സൂക്ഷ്മവും മികച്ചതും ആയിരിക്കണം. മാര്‍ക്യു ബൈ ഫ്‌ളിപ്കാര്‍ട്ട് സ്മാര്‍ട്ട് ടിവികളില്‍ രണ്ട് 20W സ്പീക്കറുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവ ഡോള്‍ബി ഡിജിറ്റല്‍ സൗണ്ട് സാങ്കേതികവിദ്യയോട് കൂടിയവയാണ്. നിങ്ങളുടെ സ്വീകരണമുറി ഒരു ചെറിയ തീയറ്ററാക്കി മാറ്റാന്‍ മാര്‍ക്യു ബൈ ഫ്‌ളിപ്കാര്‍ട്ട് സ്മാര്‍ട്ട് ടിവികള്‍ സഹായിക്കുമെന്ന് നിസ്സംശയം പറയാം.

പരിധികളില്ലാതെ സോഫ്റ്റ്‌വെയറുകള്‍
 

പരിധികളില്ലാതെ സോഫ്റ്റ്‌വെയറുകള്‍

സ്മാര്‍ട്ട് ടിവികള്‍ എല്ലാ അര്‍ത്ഥത്തിലും സ്മാര്‍ട്ടായിരിക്കണം. മാര്‍ക്യു ബൈ ഫ്‌ളിപ്കാര്‍ട്ടിന് ലിനക്‌സിലും ഔദ്യോഗിക ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലും പ്രവര്‍ത്തിക്കുന്ന ടിവികളുണ്ട്. ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ടിവികള്‍ 43 ഇഞ്ച്, 49 ഇഞ്ച്, 55 ഇഞ്ച്, 65 ഇഞ്ച് എന്നീ വലുപ്പങ്ങളില്‍ ലഭിക്കും. ഇവയില്‍ ഗൂഗിള്‍ അസിസ്റ്റന്റ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. നമ്മുടെ ശബ്ദം ഉപയോഗിച്ച് ടിവിയെ നിയന്ത്രിക്കാമെന്നതാണ് ഗൂഗിള്‍ അസിസ്റ്റന്റ് നല്‍കുന്ന ഏറ്റവും വലിയ ഗുണം.

ലിനക്‌സ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലേക്ക് വന്നാല്‍ 32 ഇഞ്ച്, 40 ഇഞ്ച്, 43 ഇഞ്ച്, 55 ഇഞ്ച്, 65 ഇഞ്ച് മോഡലുകളാണുള്ളത്. ലിനക്‌സില്‍ പ്രവര്‍ത്തിക്കുന്ന 55 ഇഞ്ച് അള്‍ട്രാ എച്ച്ഡി (4K) മോഡലില്‍ യൂട്യൂബ്, നെറ്റ്ഫ്‌ളിക്‌സ് മുതലായവ പ്രീലോഡ് ചെയ്തിട്ടുണ്ട്. ഇതില്‍ VEWD ആപ്പ് സ്റ്റോറും ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇതില്‍ നിന്ന് സ്മാര്‍ട്ട് ടിവികള്‍ക്കും സെറ്റ്‌ടോപ് ബോക്‌സുകള്‍ക്കും അനുയോജ്യമായ നിരവധി ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാനാകും. നിലവില്‍ സ്‌റ്റോറില്‍ 1500-ല്‍ അധികം ആപ്പുകളുണ്ട്. 55 ഇഞ്ചില്‍ തൃപ്തിപ്പെടാന്‍ കഴിയാത്തവര്‍ക്ക് ലിനക്‌സ് അടിസ്ഥാന 65 ഇഞ്ച് മാര്‍ക്യു ബൈ ഫ്‌ളിപ്കാര്‍ട്ട് ടിവി തിരഞ്ഞെടുക്കാവുന്നതാണ്.

ശക്തമായ ഹാര്‍ഡ്‌വെയര്‍

ശക്തമായ ഹാര്‍ഡ്‌വെയര്‍

55 ഇഞ്ച് അള്‍ട്രാ എച്ച്ഡി സ്മാര്‍ട്ട് ടിവിയെ കുറിച്ച് പറയാം. ഡ്യുവല്‍ കോര്‍ സിപിയു, 1.5GB റാം, 4GB ഇന്റേണ്ല്‍ സ്റ്റോറേജ് എന്നിവ ഉന്നതമായ പ്രവര്‍ത്തന മികവ് ഉറപ്പുനല്‍കുന്നു. വൈ-ഫൈ, 3 HDMI പോര്‍ട്ടുകള്‍, 2 USB പോര്‍ട്ടുകള്‍ എന്നിവയും ടിവിയിലുണ്ട്. MEMC സാങ്കേതിക വിദ്യയോട് കൂടിയ ടിവി ആയതിനാല്‍ ഇത് ഹൈസ്പീഡ് വിഡീയോകളിലും ദൃശ്യമികവ് ഉറപ്പാണ്.

എല്ലാ വലുപ്പങ്ങളിലും ലഭിക്കുന്നു

എല്ലാ വലുപ്പങ്ങളിലും ലഭിക്കുന്നു

ഉപഭോക്താക്കളുടെ ആവശ്യത്തിന് അനുസരിച്ചുള്ള എല്ലാ വലുപ്പങ്ങളിലും മാര്‍ക്യു ബൈ ഫ്‌ളിപ്കാര്‍ട്ട് ടിവികള്‍ ലഭ്യമാണ്. പ്രധാനമായും നാല് മോഡല്‍ പ്രീമിയം ആന്‍ഡ്രോയ്ഡ് ടിവികളാണ് ഫ്‌ള്പ്കാര്‍ട്ട് വില്‍ക്കുന്നത്. 55 ഇഞ്ച് UHD സ്മാര്‍ട്ട് ടിവി, 65 ഇഞ്ച് UHD സ്മാര്‍ട്ട് ടിവി, 49 ഇഞ്ച് UHD സ്മാര്‍ട്ട് ടിവി, 43 ഇഞ്ച് അള്‍ട്രാ എച്ച്ഡി 4K എല്‍ഇഡി സ്മാര്‍ട്ട് ടിവി എന്നിവയാണവ. ലിനക്‌സില്‍ പ്രവര്‍ത്തിക്കുന്ന ടിവി മോഡലുകള്‍ ഇനിപ്പറയുന്നു. 32 ഇഞ്ച് എച്ച്ഡി റെഡി എല്‍ഇഡി ടിവി, 40 ഇഞ്ച് FHD എല്‍ഇഡി ടിവി, 43 ഇഞ്ച് FHD 4K എല്‍ഇഡി ടിവി, 65 UHD 4K എല്‍ഇഡി ടിവി.

വില

വില

1. മാര്‍ക്യു ബൈ ഫ്‌ളിപ്കാര്‍ട്ട് ഡോള്‍ബി 32 ഇഞ്ച് (80cm) എച്ച്ഡി റെഡി സ്മാര്‍ട്ട് എല്‍ഇഡി ടിവി- 12999 രൂപ

2. മാര്‍ക്യു ബൈ ഫ്‌ളിപ്കാര്‍ട്ട് ഡോള്‍ബി 40 ഇഞ്ച് (100.5cm) ഫുള്‍ എച്ച്ഡി സ്മാര്‍ട്ട് എല്‍ഇഡി ടിവി- 18999 രൂപ

3. മാര്‍ക്യു ബൈ ഫ്‌ളിപ്കാര്‍ട്ട് ഡോള്‍ബി 43 ഇഞ്ച് (109cm) ഫുള്‍ എച്ച്ഡി സ്മാര്‍ട്ട് എല്‍ഇഡി ടിവി- 21999 രൂപ

4. മാര്‍ക്യു ബൈ ഫ്‌ളിപ്കാര്‍ട്ട് ഡോള്‍ബി 55 ഇഞ്ച്(104cm) അള്‍ട്രാ എച്ച്ഡി (4K) സ്മാര്‍ട്ട് എല്‍ഇഡി ടിവി- 35999 രൂപ

5. മാര്‍ക്യു ബൈ ഫ്‌ളിപ്കാര്‍ട്ട് ഡോള്‍ബി 65 ഇഞ്ച് (165cm) അള്‍ട്രാ എച്ച്ഡി (4K) സ്മാര്‍ട്ട് എല്‍ഇഡി ടിവി- 62999 രൂപ

6. മാര്‍ക്യു ബൈ ഫ്‌ളിപ്കാര്‍ട്ട് ഡോള്‍ബി സെര്‍ട്ടിഫൈഡ് ആന്‍ഡ്രോയ്ഡ് 43 ഇഞ്ച് (109cm) അള്‍ട്രാ എച്ച്ഡി (4K) സ്മാര്‍ട്ട് എല്‍ഇഡി ടിവി- 27999 രൂപ

7. മാര്‍ക്യു ബൈ ഫ്‌ളിപ്കാര്‍ട്ട് ഡോള്‍ബി സെര്‍ട്ടിഫൈഡ് ആന്‍ഡ്രോയ്ഡ് 49 ഇഞ്ച് (124cm) അള്‍ട്രാ എച്ച്ഡി (4K) സ്മാര്‍ട്ട് എല്‍ഇഡി ടിവി- 34999 രൂപ

8. മാര്‍ക്യു ബൈ ഫ്‌ളിപ്കാര്‍ട്ട് ഡോള്‍ബി സര്‍ട്ടിഫൈഡ് ആന്‍ഡ്രോയ്ഡ് 55 ഇഞ്ച് (140cm) അള്‍ട്രാ എച്ച്ഡി (4K) സ്മാര്‍ട്ട് എല്‍ഇഡി ടിവി- 39999 രൂപ

9. മാര്‍ക്യു ബൈ ഫ്‌ളിപ്കാര്‍ട്ട് ഡോള്‍ബി സര്‍ട്ടിഫൈഡ് ആന്‍ഡ്രോയ്ഡ് 65 ഇഞ്ച് (165cm) അള്‍ട്രാ എച്ച്ഡി (4K) സ്മാര്‍ട്ട് എല്‍ഇഡി ടിവി- 64999 രൂപ

അതിശയകരമായ സവിശേഷതകളോട് കൂടിയ മാര്‍ക്യു ബൈ ഫ്‌ളിപ്കാര്‍ട്ട് 55 ഇഞ്ച് എല്‍ഇഡി ടിവിയുടെ വില 35999 രൂപയാണ്. മറ്റ് ബ്രാന്‍ഡുകളുടെ സമാനമായ ടിവിക്ക് 70000 രൂപ നല്‍കേണ്ടി വരും. അതുകൊണ്ട് ഫ്‌ളിപ്കാര്‍ട്ട് സന്ദര്‍ശിച്ച് മാര്‍ക്യു ബൈ ഫ്‌ളിപ്കാര്‍ട്ട് സ്വന്തമാക്കുക.

Best Mobiles in India

Read more about:
English summary
MarQ by Flipkart Android TV line-up is disrupting the Indian TV market

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X