ചൊവ്വയില്‍ നിന്നുളള "അതിശയകരമായ" പനോരമിക്ക് സെല്‍ഫി ഇതാ...!

Written By:

ഭൂമിക്ക് പുറത്ത് ജീവന്റെ അംശം ഉണ്ടോയെന്ന് ശാസ്ത്രജ്ഞര്‍ തല പുകഞ്ഞ് ആലോചിക്കാന്‍ തുടങ്ങിയിട്ട് കുറച്ച് നാളുകളായി. പ്രധാനമായും ഭൂമിക്ക് പുറത്തുളള അന്യഗ്രഹമെന്ന നിലയില്‍ ശാസ്ത്ര സമൂഹം കൂടുതല്‍ അവഗാഹമായി പഠിക്കുന്നത് ചൊവ്വയെയാണ്.

ചൊവ്വയിലെ നാസയുടെ "ജീവനുളള സ്ത്രീ" എന്നതിന്റെ സത്യാവസ്ഥ ഇതാ...!

നാസയുടെ ബഹിരാകാശ വാഹനമായ ക്യൂരിയോസിറ്റി ചൊവ്വയില്‍ നിന്ന് പകര്‍ത്തിയ സെല്‍ഫി ചിത്രങ്ങളാണ് ഇവിടെ പട്ടികപ്പെടുത്തുന്നത്. സ്ലൈഡറിലൂടെ നീങ്ങുക.

നാസയുടെ ക്യൂരിയോസിറ്റി എടുത്ത ചില ചൊവ്വാ ചിത്രങ്ങള്‍

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ചൊവ്വാ ഗ്രഹം

ബഹിരാകാശ വാഹനമായ ക്യൂരിയോസിറ്റിയുടെ 7 അടി നീളമുളള റൊബോട്ടിക്ക് കൈകളാണ് സെല്‍ഫി സ്റ്റിക്കായി പ്രവര്‍ത്തിച്ചത്.

 

ചൊവ്വാ ഗ്രഹം

ചൊവ്വയിലെ ബക്ക്‌സ്‌കിന്‍ പാറയിലാണ് ഈ ചിത്രങ്ങള്‍ പകര്‍ത്തുമ്പോള്‍ ക്യൂരിയോസിറ്റി നിലയുറപ്പിച്ചിരുന്നത്.

 

ചൊവ്വാ ഗ്രഹം

ചൊവ്വയിലെ മണ്ണ് പരിശോധിക്കാനുളള സാമ്പിള്‍ ശേഖരിക്കാനാണ് ബക്ക്‌സ്‌കിന്‍ പാറയില്‍ പ്രധാനമായും ക്യൂരിയോസിറ്റി ചിലവഴിച്ചത്.

 

ചൊവ്വാ ഗ്രഹം

ചൊവ്വയിലെ പ്രകൃതിയും കഴിഞ്ഞ കാലങ്ങളില്‍ അതിനുണ്ടായ മാറ്റവും പഠിക്കുകയാണ് ക്യൂരിയോസിറ്റിയുടെ പ്രധാന ലക്ഷ്യം.

 

ചൊവ്വാ ഗ്രഹം

ക്യൂരിയോസിറ്റിയുടെ ഏറ്റവും മുകളില്‍ ചൂടും ഈര്‍പ്പവും അളക്കുന്നതിനുളള സെന്‍സറുകള്‍ ഘടിപ്പിച്ചിരിക്കുന്നു.

 

ചൊവ്വാ ഗ്രഹം

ചൊവ്വയില്‍ ഉപ്പുവെളളത്തിന്റെ ചെറിയ വെളളക്കെട്ടുകള്‍ രാത്രിയില്‍ കാണപ്പെടുന്നതായി ക്യൂരിയോസിറ്റിയുടെ സാമ്പിള്‍ ശേഖരണത്തില്‍ നിന്ന് ബോധ്യമാകുന്നു.

 

ചൊവ്വാ ഗ്രഹം

നിരവധി ചിത്രങ്ങള്‍ കൂട്ടിയിണക്കിയാണ് ക്യൂരിയോസിറ്റിയുടെ പനോരമിക്ക് സെല്‍ഫിക്ക് രൂപം കൊടുത്തത്.

 

ചൊവ്വാ ഗ്രഹം

നാസയുടെ ബഹിരാകാശ വാഹനമായ ക്യൂരിയോസിറ്റി ചൊവ്വയില്‍ എത്തിയതിന്റെ മൂന്നാം വാര്‍ഷികം ഈ മാസം (ആഗസ്റ്റില്‍) തികയുകയാണ്.

 

ചൊവ്വാ ഗ്രഹം

ഈ കൊല്ലങ്ങള്‍ക്കിടയില്‍ 7 മൈലുകളാണ് ക്യൂരിയോസിറ്റി പരീക്ഷണ നിരീക്ഷണങ്ങളുമായി ചൊവ്വയില്‍ സഞ്ചരിച്ചത്.

 

ചൊവ്വാ ഗ്രഹം

ഈ സഞ്ചാരത്തിനിടയില്‍ ക്യൂരിയോസിറ്റി അതി പുരാതനമായ ഒരു നദീതടം കണ്ടെത്തിയിരുന്നു, ചൊവ്വയിലെ പ്രകൃതി ഒരു കാലത്ത് ജീവനെ പിന്തുണച്ചിരിക്കാമെന്ന് ഉറപ്പിക്കാന്‍ ശാസ്ത്രജ്ഞരെ സഹായിച്ച ഘടകങ്ങളിലൊന്നാണ് ഇത്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Mars rover snaps new panoramic selfie.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot